scorecardresearch
Latest News

കൊളസ്ട്രോൾ നിയന്ത്രിക്കാൻ അടുക്കളയിലെ ഈ സുഗന്ധവ്യഞ്ജനങ്ങൾ സഹായിക്കും

കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ നമ്മുടെ അടുക്കളയിൽ കാണപ്പെടുന്ന സുഗന്ധവ്യഞ്ജനങ്ങൾ ഒരു പരിധി വരെ സഹായിക്കും

കൊളസ്ട്രോൾ നിയന്ത്രിക്കാൻ അടുക്കളയിലെ ഈ സുഗന്ധവ്യഞ്ജനങ്ങൾ സഹായിക്കും

ചീത്ത കൊളസ്ട്രോൾ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുകയും വിട്ടുമാറാത്ത രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യും. അധിക കൊളസ്ട്രോൾ ധമനികളുടെ ഭിത്തികളിൽ അടിഞ്ഞുകൂടി ഹൃദയാഘാതത്തിനും സ്ട്രോക്ക്, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ മറ്റ് പല വിട്ടുമാറാത്ത രോഗങ്ങളുടെം അപകട സാധ്യതയും വർധിപ്പിക്കുന്നു.

ഉയർന്ന കൊളസ്ട്രോൾ ഉണ്ടെന്ന് കണ്ടെത്തിയാൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനും ജീവിതശൈലിയിൽ ഉടൻ മാറ്റങ്ങൾ വരുത്തണം. കൊളസ്ട്രോൾ നിങ്ങളുടെ ശത്രുവല്ല. നല്ല കൊളസ്ട്രോൾ അല്ലെങ്കിൽ HDL ഹൃദയത്തെയും മറ്റ് അവയവങ്ങളെയും ചീത്ത കൊളസ്ട്രോളിന്റെ ദൂഷ്യഫലങ്ങളിൽ നിന്ന് സംരക്ഷിക്കും.

കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ നമ്മുടെ അടുക്കളയിൽ കാണപ്പെടുന്ന സുഗന്ധവ്യഞ്ജനങ്ങൾ ഒരു പരിധി വരെ സഹായിക്കും. കേടുപാടുകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്ന ആന്റിഓക്‌സിഡന്റുകളുടെ ഉറവിടമാണ് സുഗന്ധവ്യഞ്ജനങ്ങൾ. കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന സുഗന്ധ വ്യജ്ഞനങ്ങൾ ഇവയാണ്.

മഞ്ഞൾ

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് മഞ്ഞൾ. ഇതിൽ കുർക്കുമിൻ എന്ന സജീവ ഘടകം അടങ്ങിയിട്ടുണ്ട്. മഞ്ഞളിന്റെ ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും പാൻക്രിയാറ്റിസ്, കുടൽ പ്രശ്‌നങ്ങൾ, ഹൃദയ സംബന്ധമായ അപകടങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളെ ചികിത്സിക്കും. ശരീരത്തിന് ദോഷകരമായ കൊളസ്‌ട്രോളായ എൽഡിഎൽ ഉൾപ്പെടെയുള്ള കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ കുർക്കുമിൻ സഹായിക്കുന്നു.

കറുവാപ്പട്ട

ഇതിന്റെ ആന്റിഓക്‌സിഡന്റും ആന്റി മൈക്രോബയൽ ഗുണങ്ങളും സ്വാഭാവിക ഇൻസുലിൻ ഉൽപാദനത്തെ സഹായിക്കുകയും രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

കുരുമുളക്

ഫാറ്റ് സെല്ലുകളെ തകർക്കാൻ കുരുമുളക് സഹായിക്കുന്നു, അങ്ങനെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നു. ഇതിലെ സജീവ ഘടകമായ പെപ്പർ ദഹനം, ശ്വാസകോശ അണുബാധ, ചുമ, ജലദോഷം മുതലായവ നീക്കാൻ സഹായിക്കുന്നു.

ഉലുവ

കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന പ്രധാന സുഗന്ധ വ്യജ്ഞനങ്ങളിൽ ഒന്നാണ് ഉലുവ. കൊളസ്ട്രോൾ ആഗിരണം മന്ദഗതിയിലാക്കുന്ന ചില സംയുക്തങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.

അയമോദകം

നല്ല കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും അയമോദകം സഹായിക്കും. അയമോദകത്തിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകളും ഡയറ്ററി ഫൈബറുകളും കൊളസ്‌ട്രോളിന്റെ അളവ് നിലനിർത്താൻ സഹായിക്കുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Common kitchen spices that can help control cholesterol