രാത്രി നന്നായി ഉറങ്ങണോ? അടുക്കളയിൽ ഒന്നു കണ്ണോടിക്കൂ

നല്ല ഉറക്കം കൊഴുപ്പ് കുറയാനും, മാനസികാവസ്ഥ മെച്ചപ്പെടുത്താനും, ചർമ്മത്തിന്റെ തിളക്കത്തിനും കാരണമാകും

sleep, ie malayalam

മസിലുകളിലെ വേദന കാരണം ചില ആളുകൾക്ക് രാത്രിയിൽ ചിലപ്പോഴൊക്കെ ഉറങ്ങാൻ കഴിയാറില്ല. അതിനുളള മികച്ചൊരു പരിഹാര മാർഗമാണ് സെലിബ്രിറ്റി ന്യൂട്രീഷ്യണലിസ്റ്റ് രുജുത ദിവേകർ പറഞ്ഞിരിക്കുന്നത്. പാദങ്ങളുടെ അടിഭാഗത്ത് നെയ്യ് പുരട്ടുന്നത് ഉറക്കം നൽകുമെന്നാണ് അവർ പറയുന്നത്.

നെയ്യിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ ഉള്ളതായി അറിയപ്പെടുന്നു. നെയ്യ് പുരട്ടുന്നതിലൂടെ അസിഡിറ്റി കുറയുകയും ഉറക്കം ലഭിക്കുകയും ചെയ്യുമെന്ന് ന്യൂട്രീഷ്യണലിസ്റ്റ് പറയുന്നു. ”ഉറക്കവും വിസർജ്ജനവും, ദഹനവുമെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നിങ്ങൾക്കറിയാം. മോശം ദഹനവും സ്വാംശീകരണവും വിറ്റാമിൻ ഡി, ബി 12 യുടെ കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു. നല്ല ഉറക്കം കൊഴുപ്പ് കുറയാനും, മാനസികാവസ്ഥ മെച്ചപ്പെടുത്താനും, ചർമ്മത്തിന്റെ തിളക്കത്തിനും കാരണമാകും.”

Read More: മുടി കൊഴിച്ചിൽ തടയും, ശരീര ഭാരം കുറയ്ക്കും; കറിവേപ്പിലയുടെ ഗുണങ്ങൾ

 

View this post on Instagram

 

A post shared by Rujuta Diwekar (@rujuta.diwekar)

നെയ്യ് പുരട്ടേണ്ട വിധം

  • കിടയ്ക്കക്കു സമീപത്തായി ചെറിയൊരു ബോട്ടിൽ നെയ്യ് സൂക്ഷിക്കുക
  • വിരൽ കൊണ്ട് ചെറിയൊരു അളവിൽ നെയ്യെടുത്ത് കാൽപാദത്തിന് അടിയിൽ പുരട്ടുക
  • നിങ്ങളുടെ കൈപ്പത്തി ഉപയോഗിച്ച് നിങ്ങളുടെ പാദത്തിൽ ചൂട് അനുഭവപ്പെടുന്നതുവരെ തടവുക
  • മറ്റേ കാലിലും ഇതുപോലെ ചെയ്യുക
  • സുഖനിദ്രയിലേക്ക് പോവുക

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Common kitchen ingredient will help you sleep well tonight

Next Story
മുടി കൊഴിച്ചിൽ തടയും, ശരീര ഭാരം കുറയ്ക്കും; കറിവേപ്പിലയുടെ ഗുണങ്ങൾcurry leaves, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com