ഭക്ഷണങ്ങളില്‍ രുചി വര്‍ധിപ്പിക്കാനായി നമ്മള്‍ ഗ്രാമ്പൂ ചേര്‍ക്കാറുണ്ട്. വൈറ്റമിന്‍ കെ, വൈറ്റമിന്‍ സി എന്നിവ അടങ്ങുന്ന ഗ്രാമ്പൂ ഔഷധഗുണങ്ങള്‍ ധാരാളമുളള പദാര്‍ത്ഥമാണ്. വേദന സംഹാരിയായും ഗ്രാമ്പൂ ഉപയോഗിക്കാറുണ്ട്. പല്ല് വേദനയില്‍ നിന്നു രക്ഷ നേടാനായി ചിലര്‍ ഇതു ആശ്രയിക്കുന്നു. പ്രമേഹത്തിനുളള മരുന്നായും ഗ്രാമ്പൂ ഉപയോഗിക്കാവുന്നതാണ്.
പ്രമേഹമുളള ആളുകള്‍ രാത്രി ഉറങ്ങുന്നതിനു മുന്‍പ് രണ്ടു ഗ്രാമ്പൂ കഴിക്കുന്നത് നല്ലതായിരിക്കും. ഇന്‍സുലിന്റെ അളവു നിയന്ത്രിക്കാന്‍ ഇതു സഹായിക്കുന്നതു വഴി രക്ത കോശങ്ങളില്‍ വൈറ്റമിന്‍ സി യുടെ സാന്നിധ്യം നിലനിര്‍ത്തുന്നു. കരളിന്റെ പ്രവര്‍ത്തനം, ദഹനം എന്നിവ കൃത്യമായി നടക്കാനും ഗ്രാമ്പൂ കഴിക്കുന്നതിലൂടെ സാധിക്കും.
അമിതമായ രക്ത ചോര്‍ച്ച, കരളിന്റെ പ്രവര്‍ത്തനത്തില്‍ തകരാര്‍ എന്നിവ നേരിടുന്നവര്‍ ഗ്രാമ്പൂ കഴിക്കുന്നത് ഒഴുവാക്കുക. ഗര്‍ഭിണികളും ഇതു കഴിക്കുന്നതു നല്ലതായിരിക്കില്ല.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.