മുടി കൊഴിച്ചിൽ കുറയ്ക്കുക, രക്തത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുക, ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുക, വിളർച്ച അകറ്റുക തുടങ്ങി കറുത്ത ഉണക്കമുന്തിരിക്ക് നിറയെ ആരോഗ്യ ഗുണങ്ങളുണ്ട്. ഇതിൽ പ്രകൃതിദത്ത ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്.
ഉണക്ക മുന്തിരിയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിരിക്കുകയാണ് ആയുർവേദ ഡോക്ടർ ദിക്സ ഭാവ്സർ.
- ഓസ്റ്റിയോപൊറോസിസിനെ സഹായിക്കുന്നു: പൊട്ടാസ്യം കൂടാതെ, ഇതിൽ ഉയർന്ന അളവിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്, ഇത് എല്ലുകൾക്ക് നല്ലതാണ്
- അകാല നരയും മുടികൊഴിച്ചിലും കുറയ്ക്കുന്നു: ഇവയിൽ ഇരുമ്പ് മാത്രമല്ല, വലിയ അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്, ഇത് ധാതുക്കളുടെ വേഗത്തിലുള്ള ആഗിരണം സുഗമമാക്കുകയും മുടിക്ക് ശരിയായ പോഷണം നൽകുകയും ചെയ്യുന്നു
- രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കുന്നു
- അനീമിയയെ അകറ്റി നിർത്തുന്നു
- ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുന്നു
- എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നു
- ഓറൽ ആരോഗ്യത്തിന് നല്ലത് (ഫൈറ്റോകെമിക്കലുകളുടെ സാന്നിധ്യം കാരണം)
- അസിഡിറ്റി (നെഞ്ചെരിച്ചിൽ) കുറയ്ക്കാൻ സഹായിക്കുന്നു
- ഊർജ്ജ നില മെച്ചപ്പെടുത്തുന്നു
- മലബന്ധം ഒഴിവാക്കുന്നു: കറുത്ത ഉണക്കമുന്തിരി ഉയർന്ന അളവിലുള്ള ഭക്ഷണ നാരുകൾക്ക് പേരുകേട്ടതാണ്. ഇത് മലബന്ധം അകറ്റും
ദിവസവും ഉണക്ക മുന്തിരി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഒരു പിടി ഉണക്കമുന്തിരി രാത്രി മുഴുവൻ കുതിർത്തശേഷം രാവിലെ വെറും വയറ്റിൽ കഴിക്കുക.
Read More: പഴത്തിൽ മാത്രമല്ല, പപ്പായ ഇലകളിലുമുണ്ട് ആരോഗ്യ ഗുണങ്ങൾ