/indian-express-malayalam/media/media_files/2025/12/24/drinking-2025-12-24-12-21-11.jpg)
Image Source: Freepik
Christmas 2025 Binge Drinking: ക്രിസ്മസും പുതുവത്സരവും ലോകമെങ്ങും ആഘോഷങ്ങളുടെയും വിരുന്നുകളുടെയും ദിനങ്ങളാണ്. എന്നാൽ, ഈ സന്തോഷവേളകൾ ഹൃദയാരോഗ്യത്തിന് കനത്ത വെല്ലുവിളിയാകാൻ സാധ്യതയുണ്ടെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. പ്രമുഖ ഹൃദയരോഗ വിദഗ്ധർ മുന്നോട്ടുവെക്കുന്ന 'ഹോളിഡേ ഹാർട്ട് സിൻഡ്രോം' എന്ന അവസ്ഥയെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
Also Read: ഹൃദയാഘാതം സംഭവിച്ചാൽ ആദ്യം ചെയ്യേണ്ടത് എന്ത്? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എന്താണ് ഹോളിഡേ ഹാർട്ട് സിൻഡ്രോം?
അമിതമായ മദ്യപാനം, അമിതാഹാരം, ശാരീരിക വ്യായാമത്തിന്റെ കുറവ് എന്നിവ മൂലം ഹൃദയമിടിപ്പിലുണ്ടാകുന്ന താളംതെറ്റലിനെയാണ് ഡോക്ടർമാർ 'ഹോളിഡേ ഹാർട്ട് സിൻഡ്രോം' എന്ന് വിളിക്കുന്നത്. ക്രിസ്മസ് തലേന്ന് ഹൃദയാഘാത സാധ്യത ലോകമെമ്പാടും കൂടുതലായി കണ്ടുവരുന്നുണ്ടെന്ന് അമേരിക്കൻ ഹൃദയരോഗ വിദഗ്ധനായ ഡോ.ജെറമി ലണ്ടൻ ചൂണ്ടിക്കാട്ടുന്നു.
അപകടസാധ്യത വർധിപ്പിക്കുന്ന ഘടകങ്ങൾ
അമിത മദ്യപാനം: ആഘോഷങ്ങളുടെ ഭാഗമായി അമിതമായി മദ്യം കഴിക്കുന്നത് ഹൃദയപേശികളുടെ പ്രവർത്തനത്തെ നേരിട്ട് ബാധിക്കും. ഇത് രക്തസമ്മർദം ഉയർത്താനും ഹൃദയമിടിപ്പ് അസാധാരണമാകാനും കാരണമാകുന്നു.
ഉപ്പും കൊഴുപ്പും നിറഞ്ഞ ഭക്ഷണം: വിരുന്നുകളിലെ ഉപ്പും കൊഴുപ്പും പഞ്ചസാരയും അടങ്ങിയ വിഭവങ്ങൾ പെട്ടെന്ന് രക്തസമ്മർദം കൂട്ടുന്നു.
മാനസിക സമ്മർദം: ആഘോഷങ്ങളുടെ ഭാഗമായുള്ള തിരക്കുകൾ, യാത്രകൾ, സാമ്പത്തിക സമ്മർദം എന്നിവ ഹൃദയത്തിന് അധിക ജോലിഭാരം നൽകുന്നു.
Also Read: 60 ദിവസം ഒരു കഷ്ണം ഇഞ്ചി ചവച്ചു നോക്കൂ; ശരീരത്തിൽ കാണാം ഈ മാറ്റങ്ങൾ
ശൈത്യകാലം: തണുപ്പുള്ള കാലാവസ്ഥയിൽ രക്തക്കുഴലുകൾ ചുരുങ്ങുന്നത് രക്തപ്രവാഹത്തെ തടസപ്പെടുത്താനും ഹൃദയാഘാതത്തിലേക്ക് നയിക്കാനും കാരണമാകും.
ചികിത്സ വൈകിപ്പിക്കുന്നത്: നെഞ്ചുവേദനയോ അസ്വസ്ഥതയോ തോന്നിയാൽ പോലും ആഘോഷം മുടങ്ങാതിരിക്കാൻ പലരും ചികിത്സ തേടാൻ മടിക്കുന്നു. ഇത് കാര്യങ്ങൾ വഷളാക്കുന്നു.
സുരക്ഷിതമായി ആഘോഷിക്കാൻ ചില നിർദേശങ്ങൾ
മിതത്വം പാലിക്കുക: മദ്യത്തിന്റെയും ഭക്ഷണത്തിന്റെയും കാര്യത്തിൽ സ്വയം നിയന്ത്രണം ഏർപ്പെടുത്തുക.
വ്യായാമം മുടക്കരുത്: ആഘോഷത്തിനിടയിലും ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും നടക്കാൻ ശ്രദ്ധിക്കുക.
Also Read: വയറും വണ്ണവും കുറയ്ക്കുകയാണോ ലക്ഷ്യം? ഈ 4 കാര്യങ്ങൾ ഇന്ന് തന്നെ ഉപേക്ഷിക്കൂ
മരുന്നുകൾ മുടക്കരുത്: ബിപി, പ്രമേഹം എന്നിവയ്ക്ക് മരുന്ന് കഴിക്കുന്നവർ ആഘോഷങ്ങൾക്കിടയിൽ അത് കഴിക്കാൻ മറക്കരുത്.
ലക്ഷണങ്ങൾ അവഗണിക്കരുത്: അമിതമായ ഹൃദയമിടിപ്പ്, കിതപ്പ്, നെഞ്ചിൽ ഭാരം അനുഭവപ്പെടുക എന്നിവ തോന്നിയാൽ ഉടൻ വൈദ്യസഹായം തേടുക. "സമയം ലാഭിക്കുന്നത് ഹൃദയപേശികളെ സംരക്ഷിക്കുന്നതിന് തുല്യമാണ്" എന്ന് ഡോക്ടർമാർ ഓർമ്മിപ്പിക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: പ്രമേഹത്തെ ഭയക്കാതെ കേക്ക് ആസ്വദിക്കാം; ഇത്ര നേരം നടന്നോളൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us