scorecardresearch

കാലുകളിൽ നോക്കി കൊളസ്ട്രോൾ അപകടം തിരിച്ചറിയാം, എങ്ങനെ?

നടക്കുമ്പോൾ ശരീരം നൽകുന്ന ഈ അഞ്ച് ലക്ഷണങ്ങൾ ഉയർന്ന കൊളസ്‌ട്രോളിന്റെയോ അടഞ്ഞ ധമനികളുടെയോ സൂചനയാകാം

നടക്കുമ്പോൾ ശരീരം നൽകുന്ന ഈ അഞ്ച് ലക്ഷണങ്ങൾ ഉയർന്ന കൊളസ്‌ട്രോളിന്റെയോ അടഞ്ഞ ധമനികളുടെയോ സൂചനയാകാം

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Cholesterol

Source: Freepik

കൊളസ്‌ട്രോൾ സംബന്ധിച്ച പ്രശ്നങ്ങൾ പലപ്പോഴും ഹൃദയത്തെയാണ് ബാധിക്കുകയെന്ന് നമ്മൾ കരുതുന്നു. എന്നാൽ, രക്തചംക്രമണ പ്രശ്നങ്ങൾ ആദ്യം പ്രകടമാകുന്നത് പലപ്പോഴും കാലുകളിലാണ്. കൊളസ്‌ട്രോൾ അടിഞ്ഞുകൂടി ധമനികൾ ചുരുങ്ങുമ്പോൾ, കാലിലെ പേശികളിലേക്കും ടിഷ്യുകളിലേക്കും രക്തം എത്താൻ പ്രയാസമാകും. ദൈനംദിന ചലനങ്ങളിൽ പോലും ഈ മാറ്റങ്ങൾ അസ്വസ്ഥതയോ അസാധാരണമായ വേദനയോ ഉണ്ടാക്കും. നടക്കുമ്പോൾ ശരീരം നൽകുന്ന ഈ അഞ്ച് ലക്ഷണങ്ങൾ ഉയർന്ന കൊളസ്‌ട്രോളിന്റെയോ അടഞ്ഞ ധമനികളുടെയോ സൂചനയാകാം.

Advertisment

1. വിശ്രമിക്കുമ്പോൾ കുറയുന്ന കാൽ വേദന

നടന്നു തുടങ്ങുമ്പോൾ കണങ്കാലുകളിലോ, തുടകളിലോ കഠിനമായ വേദനയോ കോച്ചിപ്പിടുത്തമോ അനുഭവപ്പെടുകയും, അൽപസമയം വിശ്രമിക്കുമ്പോൾ അത് പൂർണ്ണമായും കുറയുകയും ചെയ്യുന്ന അവസ്ഥയാണിത്. ധമനികൾ ചുരുങ്ങുമ്പോൾ പേശികൾക്ക് ആവശ്യമായ ഓക്സിജൻ അടങ്ങിയ രക്തം ലഭിക്കാത്തതിനാലാണ് ഈ വേദന ഉണ്ടാകുന്നത്. വിശ്രമത്തിലൂടെ രക്തത്തിന്റെ ആവശ്യം കുറയ്ക്കുമ്പോൾ വേദന മാറും.

Also Read: പ്രമേഹത്തെ ചെറുക്കും, വണ്ണം കുറയ്ക്കും; വെറും വയറ്റിൽ ഈ വെള്ളം കുടിക്കൂ

2. കാലുകൾ പെട്ടെന്ന് തളരുക

ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് കാലുകൾക്ക് പെട്ടെന്ന് ക്ഷീണം അനുഭവപ്പെടുന്നത് രക്തയോട്ടം കുറഞ്ഞതിന്റെ സൂചനയാകാം. കൊളസ്‌ട്രോൾ അടിഞ്ഞുകൂടുന്നത് പേശികൾക്കാവശ്യമായ ഓക്സിജൻ, പോഷകങ്ങൾ എന്നിവയുടെ ലഭ്യത തടസപ്പെടുത്തുന്നു. ഇത് കാരണം പടികൾ കയറുക, കുറച്ചുദൂരം നടക്കുക തുടങ്ങിയ ലളിതമായ കാര്യങ്ങൾ പോലും പെട്ടെന്ന് ദുഷ്കരമാകും.

Also Read: ദഹനം സ്മൂത്താക്കും, സുഖമായി ഉറങ്ങാം; പാലിൽ ഇതൊരു നുള്ള് ചേർത്ത് കുടിക്കൂ

3. ഒരു കാൽ മറ്റേതിനേക്കാൾ തണുക്കുക

ഒരു പാദത്തിനോ കാൽമുട്ടിന് താഴെയുള്ള ഭാഗത്തിനോ സ്ഥിരമായി തണുപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് രക്തയോട്ടം കുറഞ്ഞതിന്റെ പ്രധാന ലക്ഷണമാണ്. രക്തമാണ് ശരീരത്തിന് താപം നൽകുന്നത്. രക്തയോട്ടം തടസപ്പെടുന്നതിനനുസരിച്ച് ആ ഭാഗത്ത് തണുപ്പ് വർധിക്കാൻ സാധ്യതയുണ്ട്.

4. പാദങ്ങളിലെ മരവിപ്പ്, പുകച്ചിൽ

കാൽവിരലുകളിലോ പാദങ്ങളിലോ ഉണ്ടാകുന്ന മരവിപ്പ്, സൂചിമുനകൊണ്ട് കുത്തുന്ന പോലുള്ള തോന്നൽ അല്ലെങ്കിൽ പുകച്ചിൽ എന്നിവയെല്ലാം നാഡികൾക്ക് വേണ്ടത്ര ഓക്സിജൻ ലഭിക്കാത്തതിന്റെ ഫലമാണ്. നാഡികളുടെ പ്രവർത്തനത്തെ ധമനികൾ ചുരുങ്ങുന്നത് ബാധിക്കുമ്പോൾ ഈ ലക്ഷണങ്ങൾ ഉണ്ടാകാം. ഇത് പാദങ്ങളിൽ ഉണ്ടാകുന്ന ചെറിയ മുറിവുകൾ പോലും ഉണങ്ങാൻ കൂടുതൽ സമയമെടുക്കുന്നതിന് കാരണമായേക്കാം.

Also Read: ക്രാഷ് ഡയറ്റുകൾ മറന്നേക്കൂ; 7 ദിവസം കൊണ്ട് 2 കിലോ കുറയ്ക്കാൻ ഇതാ 3 വഴികൾ

5. നടന്നു കഴിഞ്ഞാൽ ചർമ്മത്തിന്റെ നിറം മാറുന്നത്

രക്തചംക്രമണം പരിമിതമാകുമ്പോൾ, നടപ്പ് പോലുള്ള വ്യായാമത്തിന് ശേഷം ചർമ്മത്തിന് വിളർച്ച, പാടുകൾ, അല്ലെങ്കിൽ നീല കലർന്ന വയലറ്റ് നിറം എന്നിവ ഉണ്ടാവാം. ഗുരുതരമായ അവസ്ഥകളിൽ, രോമവളർച്ച കുറയുക, മുറിവുകൾ വളരെ പതുക്കെ മാത്രം ഉണങ്ങുക എന്നിവയും ശ്രദ്ധയിൽപ്പെടാം.

ഈ ലക്ഷണങ്ങൾ പ്രായത്തിന്റെ ബുദ്ധിമുട്ടുകളായി കരുതി തള്ളിക്കളയരുത്. ഉയർന്ന കൊളസ്‌ട്രോളിന് സാധാരണയായി ലക്ഷണങ്ങൾ ഒന്നും കാണിക്കാത്തതിനാൽ, രക്തപരിശോധന മാത്രമാണ് കണ്ടെത്താനുള്ള വിശ്വസനീയമായ മാർഗം. നടക്കുമ്പോൾ ആവർത്തിച്ച് കാൽ വേദനയോ, മരവിപ്പോ, തണുപ്പോ, ചർമ്മത്തിൽ നിറവ്യത്യാസമോ അനുഭവപ്പെട്ടാൽ ഉടൻ തന്നെ ഒരു ഡോക്ടറെ സമീപിച്ച് പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: വയർ വൃത്തിയാക്കി മലശോധന സുഗമമാക്കും; മലബന്ധം അകറ്റാൻ ഇത് വെറും ഒരു പിടി മതി

Cholesterol

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: