scorecardresearch

ചോക്ലേറ്റ് വില്ലനല്ല, കഴിക്കുന്ന രീതിയാണ് തെറ്റ്; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

മിക്കവരും ചോക്ലേറ്റ് കഴിക്കുന്നത് ഒരു ലഘുഭക്ഷണം എന്ന നിലയ്ക്കാണ്. വിശക്കുമ്പോൾ ചോക്ലേറ്റ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിപ്പിക്കാൻ കാരണമാകും

മിക്കവരും ചോക്ലേറ്റ് കഴിക്കുന്നത് ഒരു ലഘുഭക്ഷണം എന്ന നിലയ്ക്കാണ്. വിശക്കുമ്പോൾ ചോക്ലേറ്റ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിപ്പിക്കാൻ കാരണമാകും

author-image
Health Desk
New Update
Chocolate

Source: Freepik

ചോക്ലേറ്റ് എന്ന് കേൾക്കുമ്പോൾ തന്നെ പല്ല് കേടുവരുന്നതിനെക്കുറിച്ചും വണ്ണം കൂടുന്നതിനെക്കുറിച്ചും ഓർത്ത് പേടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് ആശ്വാസം നൽകുന്ന വാർത്തയുമായി എത്തിയിരിക്കുകയാണ് ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ.പളനിയപ്പൻ മാണിക്കം. ചോക്ലേറ്റ് യഥാർത്ഥത്തിൽ ആരോഗ്യത്തിന് ദോഷകരമല്ലെന്നും എന്നാൽ അത് കഴിക്കുന്ന രീതിയിലാണ് പിഴവ് സംഭവിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment

Also Read: വീട്ടിലെ ഭക്ഷണം മാത്രം, വറുത്ത ഭക്ഷണങ്ങളോട് 'നോ'; 51-ാം വയസിലെ നഗ്മയുടെ ഫിറ്റ്നസ് രഹസ്യം

മിക്കവരും ചോക്ലേറ്റ് കഴിക്കുന്നത് ഒരു ലഘുഭക്ഷണം എന്ന നിലയ്ക്കാണ്. വിശക്കുമ്പോൾ ചോക്ലേറ്റ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിപ്പിക്കാൻ കാരണമാകും. ഇതിനുശേഷം ഇൻസുലിൻ അളവ് കുതിച്ചുയരുകയും വൈകാതെ തന്നെ വീണ്ടും വിശപ്പിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഈ ശീലമാണ് അമിതവണ്ണത്തിലേക്കും മറ്റ് ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കുന്നത്.

ശരിയായ രീതി

ഭക്ഷണത്തിന് ശേഷം മാത്രം: ചോക്ലേറ്റ് ഒരിക്കലും ഒരു നേരത്തെ ഭക്ഷണത്തിന് പകരമായോ വെറും വയറ്റിലോ കഴിക്കരുത്. ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ ശേഷം മധുരപലഹാരമായി അൽപം ചോക്ലേറ്റ് കഴിക്കുന്നതാണ് ഉചിതം. ഭക്ഷണത്തിലെ നാരുകളും പ്രോട്ടീനും ചോക്ലേറ്റിലെ പഞ്ചസാര രക്തത്തിൽ കലരുന്നത് സാവധാനത്തിലാക്കാൻ സഹായിക്കും.

Also Read: പ്രായം 30 കടന്നോ? ഡയറ്റും വർക്ക്ഔട്ടും ചെയ്തിട്ടും വയർ ഒതുങ്ങുന്നില്ലേ? കാരണം ഇതാണ്

ഡാർക്ക് ചോക്ലേറ്റ് തിരഞ്ഞെടുക്കാം: പാൽ ചേർത്ത ചോക്ലേറ്റുകളെക്കാൾ ആരോഗ്യത്തിന് നല്ലത് ഡാർക്ക് ചോക്ലേറ്റുകളാണ്. ഇതിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. കുറഞ്ഞത് 70 ശതമാനമെങ്കിലും കൊക്കോ അടങ്ങിയ ചോക്ലേറ്റ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

അളവ് നിയന്ത്രിക്കുക: ചോക്ലേറ്റ് ആരോഗ്യത്തിന് നല്ലതാണെന്ന് കരുതി അത് വാരിക്കോരി കഴിക്കരുത്. ഒരു ദിവസം ഒന്നോ രണ്ടോ ചെറിയ കഷണങ്ങൾ മാത്രം കഴിക്കുന്നതാണ് ഉത്തമം.

Also Read: തണുപ്പുകാലത്ത് പാൽ കുടിക്കാമോ? ചായ എങ്ങനെ ആസ്വദിക്കാം?

ക്ലീവ്ലൻഡ് ക്ലിനിക് പ്രകാരം, മിതത്വത്തോടെ ശരിയായ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് ഗുണകരമാണ്. ഫ്ലാവനോളുകൾ രക്തയോട്ടം മെച്ചപ്പെടുത്തി, കൊളസ്ട്രോൾ നിയന്ത്രിക്കുകയും ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിപ്പിക്കുകയും ചെയ്യും. മാനസികോർജ്ജം വർധിപ്പിക്കാനും സ്ട്രെസ് കുറയ്ക്കാനും ഇത് സഹായിക്കും. ചുരുക്കത്തിൽ, ചോക്ലേറ്റ് ഒരു ശത്രുവല്ല. മറിച്ച്, ശരിയായ സമയത്ത് ശരിയായ അളവിൽ കഴിച്ചാൽ മനസ്സിനും ശരീരത്തിനും സന്തോഷം നൽകുന്ന ഒന്നായി ഇതിനെ മാറ്റാം. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ദിവസവും ഒരു ആപ്പിൾ ശീലമാക്കാം; 'ഡോക്ടറെ അകറ്റി നിർത്താൻ' 5 കാരണങ്ങൾ

Health Tips Chocolate

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: