scorecardresearch

ഒരു മാസം ചോക്ലേറ്റ് കഴിക്കാതിരുന്നാൽ നിങ്ങളുടെ ശരീരത്തിന് എന്ത്‌ സംഭവിക്കും?

ഒരു മാസത്തേക്ക് ചോക്ലേറ്റ് ഉപേക്ഷിക്കുമ്പോൾ അതുമായി എങ്ങനെ പൊരുത്തപ്പെടാമെന്നും അതുവഴി ഉണ്ടാകുന്ന ആരോഗ്യ നേട്ടങ്ങളെപ്പറ്റിയും നോക്കാം

ഒരു മാസത്തേക്ക് ചോക്ലേറ്റ് ഉപേക്ഷിക്കുമ്പോൾ അതുമായി എങ്ങനെ പൊരുത്തപ്പെടാമെന്നും അതുവഴി ഉണ്ടാകുന്ന ആരോഗ്യ നേട്ടങ്ങളെപ്പറ്റിയും നോക്കാം

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
chocolate | giving up chocolate | withdrawal symptoms of chocolate | giving up chocolate Health Benefits

ചോക്ളേറ്റ് ഉപേക്ഷിച്ചാലുള്ള ഗുണങ്ങൾ

ചോക്ലേറ്റ് ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. മധുരപ്രിയരായവരുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളുടെ ലിസ്റ്റിൽ പലപ്പോഴും ചോക്ലേറ്റും ഇടം പിടിക്കാറുണ്ട്. മിതമായ അളവില്‍ ചോക്ലേറ്റ് കഴിക്കുന്നത് ശരീരത്തിനു നല്ലതാണ്. എന്നാൽ ഉയര്‍ന്ന കൊഴുപ്പും പഞ്ചസാരയും ഉള്ളതിനാല്‍ അമിതമായി ചോക്ലേറ്റ് കഴിക്കുന്നത് ശരീരത്തിനു അത്ര ഗുണകരമല്ല.

Advertisment

ചോക്ലേറ്റ് ഉപയോഗം ഒറ്റയടിക്ക് ഉപേക്ഷിക്കുക എന്നത് ചിലപ്പോൾ പലരെ സംബന്ധിച്ചും എളുപ്പമുള്ള കാര്യമാവില്ല. എന്നാൽ ഒരു മാസത്തേക്ക് എങ്കിലും ചോക്ലേറ്റ് ഉപയോഗം ഒന്നു ഒഴിവാക്കി നോക്കൂ. ശരീരത്തിലുണ്ടാവുന്ന മാറ്റങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തുമെന്നാണ് ഡയറ്റിഷൻ ഏകത സിംഗ് വാൾ പറയുന്നത്.

"നിങ്ങളുടെ രുചിമുകുളങ്ങൾ (ടേസ്റ്റ് ബഡ്‌സ് ) മധുരത്തിനോട് കൂടുതൽ സംവേദനം കാണിച്ചേക്കാം. അതായത്, നിങ്ങൾ ഒരിക്കൽ അതിമധുരം കാരണം ഉപേക്ഷിച്ച ഭക്ഷണം ഇപ്പോൾ ആസ്വദിക്കാൻ കഴിയും," ഏകത സിംഗ് പറയുന്നു.

ചോക്ലേറ്റ് ചിലയാളുകളിൽ മുഖക്കുരു വരാൻ കാരണമാവാറുണ്ട്. അതിനാൽ തന്നെ ചോക്ളേറ്റിന്റെ ഉപയോഗം കുറയ്ക്കുന്നത് ചർമ്മത്തിനും നല്ലതാണ് അവർ കൂട്ടിച്ചേർത്തു.

Advertisment

ചോക്ളേറ്റ് കഴിക്കുന്നത് നിർത്തുമ്പോൾ, അത് മധുരമേറിയതും ഉയർന്ന കലോറി മൂല്യമുള്ളതുമായ ഭക്ഷണത്തിനോടുള്ള താല്പര്യം കുറയാൻ കാരണമായെങ്കിലും ചിലരിൽ അത് മാനസിക പിരിമുറുക്കങ്ങൾക്കു കാരണമാവാമെന്നാണ് റീജൻസി ഹോസ്പിറ്റലിലെ എമർജൻസി മെഡിസിൻ വിഭാഗത്തിലെ ഡോക്ടർ അഭിഷേക് ഗുപ്ത സൂചിപ്പിക്കുന്നത്. ചോക്ലേറ്റിൽ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. പെട്ടെന്ന് അതിന്റെ ഉപയോഗം കുറയ്ക്കുമ്പോൾ ശരീരം അതുമായി പാകപ്പെടുന്നതിന്റെ ഭാഗമായി ചിലർക്ക് അമിതമായ താൽപ്പര്യവും മൂഡ് സ്വിങ്സും അനുഭവപ്പെടുമെന്നാണ് ഡോ. അഭിഷേക് ഗുപ്ത വിശദീകരിക്കുന്നത്.

ഒരു മാസത്തേക്ക് ചോക്ലേറ്റ് ഉപേക്ഷിക്കുമ്പോൾ അതുമായി എങ്ങനെ പൊരുത്തപ്പെടാമെന്നും അതുവഴി ഉണ്ടാകുന്ന ആരോഗ്യ നേട്ടങ്ങളെപ്പറ്റിയും നോക്കാം.

ചോക്ലേറ്റ് ഉപേക്ഷിക്കുമ്പോഴുള്ള ഗുണങ്ങൾ

ഒരു മാസത്തേക്ക് ചോക്ലേറ്റ് ഉപേക്ഷിക്കുന്നത് പോലും പല തരത്തിലുള്ള നേട്ടങ്ങൾ തരുന്നു. ഡോ ഗുപ്തയുടെ അഭിപ്രായത്തിൽ, ചോക്ലേറ്റിന്റെ കുറഞ്ഞ തോതിലുള്ള ഉപയോഗം ശരീരത്തിലെ കലോറി, പഞ്ചസാര എന്നിവയുടെ അളവ് കുറയ്ക്കുന്നു. "കൂടാതെ പല്ലുകളിലെ കേട്, ദന്തക്ഷയം എന്നിവ കുറയ്ക്കുന്നതുവഴി പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു".

ചോക്ലേറ്റിൽ ധാരാളം കലോറി അടങ്ങിയിട്ടുണ്ട്. അതൊഴിവാക്കുമ്പോൾ കലോറി കുറയാനും അതുവഴി ശരീരഭാരം കുറയാനും കാരണമാവും.

പെട്ടെന്ന് നിർത്തുമ്പോഴുള്ള ബുദ്ധിമുട്ടുകൾ

പെട്ടെന്ന് ചോക്ലേറ്റ് കഴിക്കുന്നത് നിർത്തുമ്പോൾ ചിലയാളുകളിൽ കുറഞ്ഞ സമയത്തേക്കെങ്കിലും ദേഷ്യവും അതിനോടുള്ള കൊതിയും ഉണ്ടായേക്കാം. പക്ഷേ ഇത് കലക്രമേണ കുറഞ്ഞു വരും ഡോ ഗുപ്ത പറയുന്നു.

നിങ്ങൾ സ്ഥിരമായി ചോക്ലേറ്റ് ഉപയോഗിച്ച് കൊണ്ടിരുന്ന ഒരാൾ ആണെങ്കിൽ പെട്ടെന്ന് അത് നിർത്തുമ്പോൾ മൂഡ് സ്വിങ്സ്, തലവേദന എന്നിവ വന്നേക്കാം. ഇതൊഴിവാക്കാൻ ചോക്ലേറ്റിന് പകരമായി ആരോഗ്യപ്രദമായ മറ്റെന്തെങ്കിലും ഉപയോഗിക്കുന്നതിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

പകരം എന്തൊക്കെ ഉപയോഗിക്കാം?

ചോക്ലേറ്റിന് പകരം ഉപയോഗിക്കാവുന്ന മറ്റനേകം ആരോഗ്യപ്രദമായ ഭക്ഷണങ്ങൾ നിർദ്ദേശിക്കുകയാണ് ഡോ. അഭിഷേക് ഗുപ്തയും ഡോ. ഏകത സിംഗും. അതിൽ പ്രധാനം ഡാർക്ക് ചോക്ലേറ്റ് ആണ്. ഡാർക്ക് ചോക്ളേറ്റിൽ കൊക്കോയുടെ അളവ് കൂടുതലാണ്( 70 ശതമാനമോ അതിൽ അധികമോ) . ഇവ സാധാരണ ചോക്ലേറ്റിനു പകരമായി ഉപയോഗിക്കാം. ഇതിൽ പഞ്ചസാരയുടെ അളവ് കുറവും ആന്റിഓക്സിഡന്റ്സ് കൂടുതലുമാണ്.

മാങ്ങ, കൈതച്ചക്ക, ബെറികൾ, പീച്ച് തുടങ്ങി മധുരമുള്ളതും പ്രകൃതിദത്തവുമായ പഴവർഗ്ഗങ്ങളും ഡ്രൈ-ഫ്രൂട്ട്സും ഉപയോഗിക്കാവുന്നതാണ്.

ഈത്തപ്പഴം, നട്ട്സ് പോലുള്ള ആരോഗ്യപ്രദമായ ചേരുവകൾ ഉപയോഗിച്ച് വീടുകളിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഡിസേർട്ടുകളാണ് മറ്റൊരു സാധ്യത.

ആരൊക്കെ ഇത് കഴിക്കുന്നത് ഒഴിവാക്കണം?

ഗ്യാസ്ട്രോഫേഗൽ റിഫ്ലക്സ് ഡിസീസ് (GERD), മൈഗ്രൈൻ എന്നീ പ്രശ്നങ്ങൾ ഉള്ളവർ ചോക്ലേറ്റ് ഉപയോഗിക്കുമ്പോൾ അവരുടെ ലക്ഷണങ്ങൾ ഉത്തേജിപ്പിക്കപ്പെടാൻ കാരണമാകുന്നു. അതുകൊണ്ട് ഇത്തരം രോഗാവസ്ഥകൾ ഉള്ളവർ ചോക്ലേറ്റ് ഉപയോഗിക്കുന്നത് ശ്രദ്ധിച്ചു വേണം. "കൃത്യമായി ലോ-ഷുഗർ ഡയറ്റ് പാലിക്കുന്നവർ അവരുപയോഗിക്കുന്ന ചോക്ലേറ്റിന്റെ അളവ് ശ്രദ്ധിച്ചേ മതിയാകൂ," ഡോ. ഗുപ്ത കൂട്ടിച്ചേർത്തു.

ചോക്ലേറ്റ് ഉപയോഗിക്കുമ്പോൾ അധികരിക്കാനിടയുള്ള ഇറിറ്റബിൾ ബൗവൽ സിൻഡ്രോം (IBS) പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ തീർച്ചയായും ഈ ശീലം ഉപേക്ഷിക്കണം എന്നും ഏകത കൂട്ടിച്ചേർത്തു.

Health Tips Chocolate

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: