scorecardresearch

ചിക്കനിലോ മുട്ടയിലോ: പ്രോട്ടീനും മിനറലുകളും കൂടുതൽ എന്തിൽ? നമുക്ക് അനുയോജ്യം ഏത്?

സസ്യാഹാരങ്ങളെ അപേക്ഷിച്ച് ചിക്കനിലും മുട്ടയിലുമാണ് മികച്ച ഗുണനിലവാരമുള്ള പ്രോട്ടീൻ അടങ്ങിയിരിക്കുന്നത്

സസ്യാഹാരങ്ങളെ അപേക്ഷിച്ച് ചിക്കനിലും മുട്ടയിലുമാണ് മികച്ച ഗുണനിലവാരമുള്ള പ്രോട്ടീൻ അടങ്ങിയിരിക്കുന്നത്

author-image
Health Desk
New Update
chiken and egg

Image Source: Freepik

ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ പ്രോട്ടീനിന്റെ പ്രാധാന്യം വളരെ വലുതാണ്. പേശികളുടെ ബലം വർധിപ്പിക്കാനും പ്രതിരോധശേഷി നിലനിർത്താനും പ്രോട്ടീൻ അത്യാവശ്യമാണ്. സസ്യാഹാരങ്ങളെ അപേക്ഷിച്ച് ചിക്കനിലും മുട്ടയിലുമാണ് മികച്ച ഗുണനിലവാരമുള്ള പ്രോട്ടീൻ അടങ്ങിയിരിക്കുന്നത്. എന്നാൽ ഇവയിൽ ഏതാണ് കൂടുതൽ മികച്ചത്?

Advertisment

പ്രോട്ടീൻ അളവിൽ മുന്നിൽ ആര്? 

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യന്റെ കണക്കനുസരിച്ച്, 100 ഗ്രാം ചിക്കൻ ബ്രെസ്റ്റിൽ ഏകദേശം 25 മുതൽ 27 ഗ്രാം വരെ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. മുട്ടയിൽ 50 ഗ്രാം ഭാരമുള്ള ഒരു വലിയ മുട്ടയിൽ നിന്ന് 6 മുതൽ 7 ഗ്രാം വരെ പ്രോട്ടീനാണ് ലഭിക്കുന്നത്. അളവിന്റെ കാര്യത്തിൽ ചിക്കനാണ് മുന്നിലെങ്കിലും, ഇവ രണ്ടിലും അടങ്ങിയിരിക്കുന്ന പോഷകങ്ങൾ വ്യത്യസ്തമാണ്.

Also Read: 35 കിലോ കുറച്ചത് വെറുതെയല്ല; 7 കാര്യങ്ങൾ ശീലമാക്കിയാൽ ഫലം ഉറപ്പെന്ന് ഫിറ്റ്നസ് താരം

Advertisment

മുട്ടയിൽ ഇരുമ്പ്, സിങ്ക്, കോപ്പർ, സെലേനിയം എന്നിവയാൽ സമ്പന്നമാണ്. കൂടാതെ വൈറ്റമിൻ ഡി, വൈറ്റമിൻ ബി12 എന്നിവയും മുട്ടയിലുണ്ട്. ഫോസ്ഫറസ്, സെലേനിയം, നിയാസിൻ (വൈറ്റമിൻ ബി3) എന്നിവയാണ് ചിക്കനിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത്.

ആരോഗ്യ ഗുണങ്ങൾ

കൊഴുപ്പ് കുറഞ്ഞ 'ലീൻ മീറ്റ്' ആണ് നിങ്ങൾ കഴിക്കുന്നതെങ്കിൽ ശരീരഭാരം കുറയ്ക്കാൻ ഇത് സഹായിക്കും. റെഡ് മീറ്റിനെ അപേക്ഷിച്ച് ചിക്കൻ കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. തലച്ചോറിന്റെ പ്രവർത്തനത്തിന് ആവശ്യമായ കോളിൻ, ഫോലേറ്റ് എന്നിവ മുട്ടയിൽ ധാരാളമുണ്ട്. മുട്ടയുടെ മഞ്ഞക്കരുവിൽ അടങ്ങിയിരിക്കുന്ന ലൂട്ടീൻ, സിയാക്സാന്തിൻ തുടങ്ങിയ ആന്റിഓക്സിഡന്റുകൾ കണ്ണിന്റെ ആരോഗ്യത്തിന് ഗുണകരമാണ്.

Also Read: വയർ കുറയ്ക്കാൻ അത്ഭുത പാനീയങ്ങളില്ല; ചെയ്യേണ്ടത് ഈ 3 കാര്യങ്ങൾ

ഏതാണ് തിരഞ്ഞെടുക്കേണ്ടത്? 

നിങ്ങളുടെ ശാരീരിക ആവശ്യങ്ങൾക്കനുസരിച്ചാണ് ഇവ തിരഞ്ഞെടുക്കേണ്ടത്. ശരീര ഭാരം കുറയ്ക്കാൻ പ്രോട്ടീൻ കൂടുതലും കൊഴുപ്പ് കുറഞ്ഞതുമായ ചിക്കൻ ബ്രെസ്റ്റ് മികച്ച ഓപ്ഷനാണ്. കുട്ടികൾക്കും ഗർഭിണികൾക്കും കുറഞ്ഞ ചിലവിൽ എല്ലാ അമിനോ ആസിഡുകളും ലഭിക്കാൻ മുട്ടയാണ് നല്ലത്. കഠിനമായ വ്യായാമം ചെയ്യുന്നവർക്ക് പ്രോട്ടീൻ അളവ് കൂടുതൽ ലഭിക്കാൻ ചിക്കൻ സഹായിക്കും.

Also Read: 2000 രൂപയുടെ ബ്ലൂബെറിയോ അതോ 100 രൂപയുടെ പേരയ്ക്കയോ? നിങ്ങളുടെ വയറിന് നല്ലത് ഏത്?

അലർജികൾ ഇല്ലെങ്കിൽ ചിക്കനും മുട്ടയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. എങ്കിലും, മിനറലുകളുടെ വൈവിധ്യത്തിന് മുട്ടയും, ഉയർന്ന പ്രോട്ടീൻ ലഭ്യതയ്ക്ക് ചിക്കനും ഒന്നിടവിട്ട് ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതം.

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ബ്ലഡ് ഷുഗർ കുറയുന്നത് മരുന്നിന്റെ അളവ് കൂടുന്നത് കൊണ്ട് മാത്രമല്ല; ശരീരത്തിൽ സംഭവിക്കുന്നത് എന്തൊക്കെ?

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: