scorecardresearch

ചിക്കനോ മട്ടണോ? ആരോഗ്യത്തിന് നല്ലത് ഏതെന്ന് അറിയാം

കോഴി ഇറച്ചിയുടെ ചില ഭാഗങ്ങൾ മാത്രമാണ് നല്ലത്. ബാക്കിയുള്ളവയിൽ കൊഴുപ്പ് അടങ്ങിയിരിക്കുന്നു

chicken, mutton, ie malayalam

ആട്ടിറച്ചി അനാരോഗ്യകരമാണെന്ന് വിശ്വസിക്കുന്ന ചിലരുണ്ട്. അതിനാൽ, ആട്ടിറച്ചിക്കുപകരം അവർ കോഴിയിറച്ചി കഴിക്കുന്നു. എന്നാൽ കോഴി ഇറച്ചിയാണോ അതോ ആട്ടിറച്ചിയാണോ ആരോഗ്യത്തിന് നല്ലതെന്ന സംശയമുണ്ടെങ്കിൽ, ഇനി അത് വേണ്ട. ചിക്കനെക്കാൾ നിരവധി ആരോഗ്യ ഗുണങ്ങൾ ആട്ടിറച്ചിയിലുണ്ട്.

ആട്ടിറച്ചി കഴിച്ചാലുള്ള ഗുണങ്ങളെക്കുറിച്ചും, അവ ചിക്കനുമായി താരമത്യം ചെയ്യുമ്പോഴുള്ള നേട്ടങ്ങളെക്കുറിച്ചും ന്യൂട്രീഷ്യനിസ്റ്റ് പൂജ മൽഹോത്ര ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.

  1. ആട്ടിറച്ചിയിൽ കലോറി കുറവാണ്, കുറഞ്ഞ കൊഴുപ്പ്, ചിക്കനെക്കാൾ അൽപം കൂടുതൽ പ്രോട്ടീനുണ്ട്.
  2. ആട്ടിറച്ചിയിൽ കൂടുതൽ ഇരുമ്പും പൊട്ടാസ്യവുമുണ്ട്, ചിക്കനെക്കാൾ സോഡിയം കുറവാണ്.

ചിക്കൻ നല്ല മാംസമാണെന്നാണ് നമ്മളിൽ പലരും വിശ്വസിക്കുന്നത് . എന്നാൽ, കോഴി ഇറച്ചിയുടെ ചില ഭാഗങ്ങൾ മാത്രമാണ് നല്ലത്. ബാക്കിയുള്ളവയിൽ കൊഴുപ്പ് അടങ്ങിയിരിക്കുന്നു, അവയുടെ ഉപഭോഗം ആരോഗ്യത്തിന് ദോഷം വരുത്താം. പൂജ മൽഹോത്രയുടെ അഭിപ്രായത്തിൽ, നെഞ്ചിലെ ഭാഗത്തെക്കാൾ കോഴിയുടെ കാലുകൾ, ചിറകുകൾ, തുടകൾ എന്നിവയ്ക്കിടയിലുള്ള മാംസത്തിൽ ഉയർന്ന കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. അതിനാൽ എപ്പോഴും നെഞ്ച് ഭാഗത്തെ മാംസം കഴിക്കുന്നതാണ് നല്ലത്.

മത്സ്യം കഴിഞ്ഞാൽ ആട്ടിറച്ചിയും കോഴിയുടെ നെഞ്ച് ഭാഗത്തെ മാംസവുമാണ് കഴിക്കാൻ ഏറ്റവും അനുയോജ്യം. അതിനാൽ അനാരോഗ്യമാണെന്ന് കരുതി ഇനി ആട്ടിറച്ചി കഴിക്കാതിരിക്കണ്ട. ഇറച്ചി വിഭവം കഴിക്കാൻ ആഗ്രഹം തോന്നുമ്പോൾ ആട്ടിറച്ചി ആസ്വദിക്കാമെന്ന് അവർ പറഞ്ഞു.

അതുപോലെ, അമിതമായാൽ എന്തും ദോഷമാണ്. അതിനാൽ ആട്ടിറച്ചിയോ ചിക്കനോ കഴിക്കുമ്പോൾ എപ്പോഴും മിതമായി കഴിക്കണമെന്ന് ന്യൂട്രീഷ്യനിസ്റ്റ് നിർദേശിച്ചു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Chicken or mutton nutritionist answer may take you by surprise