scorecardresearch

വെറും വയറ്റിൽ 3-4 കറിവേപ്പില ഇലകൾ ചവയ്ക്കൂ; ആരോഗ്യ ഗുണങ്ങളേറെ

ചർമ്മം, മുടി, മൊത്തത്തിലുള്ള ശരീര ആരോഗ്യം എന്നിവയ്ക്കെല്ലാം കറിവേപ്പില മികച്ചതാണ്

curry leaves, health, ie malayalam

നമ്മുടെയൊക്കെ അടുക്കളയിൽ സാധാരണമായി കാണുന്ന ഒന്നാണ് കറിവേപ്പില. കറികൾക്ക് രുചിയും മണവും കൂട്ടാൻ മാത്രമല്ല, നിരവധി ആരോഗ്യ ഗുണങ്ങളും കറിവേപ്പിലയ്ക്ക് ഉണ്ട്. ചർമ്മം, മുടി, മൊത്തത്തിലുള്ള ശരീര ആരോഗ്യം എന്നിവയ്ക്കെല്ലാം കറിവേപ്പില മികച്ചതാണ്.

എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ മൂന്നോ നാലോ കറിവേപ്പില ഇലകൾ കഴിച്ചാൽ ആരോഗ്യ ഗുണങ്ങളേറെയാണ്. കറിവേപ്പിലയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

  1. മുടി കൊഴിച്ചിൽ തടയും

മുടികൊഴിച്ചിൽ തടയാൻ കറിവേപ്പില സഹായിക്കും. രാവിലെ ആദ്യം ഒരു ഗ്ലാസ് വെള്ളം കുടിക്കുക. കുറച്ച് മിനിറ്റുകൾക്ക് ശേഷം, മൂന്നോ നാലോ കറിവേപ്പില ചവയ്ക്കാം. പ്രഭാതഭക്ഷണം കഴിക്കുന്നതിന് 30 മിനിറ്റെങ്കിലും മുമ്പായിരിക്കണം ഇലകൾ ചവയ്ക്കേണ്ടത്. കറിവേപ്പിലയിൽ വിറ്റാമിൻ സി, ഫോസ്ഫറസ്, ഇരുമ്പ്, കാൽസ്യം, നിക്കോട്ടിനിക് ആസിഡ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കറിവേപ്പിലയുടെ കറികളിൽ ഉപയോഗിക്കുന്നതു പോലും മുടികൊഴിച്ചിൽ തടയാൻ സഹായിക്കും.

  1. ദഹന ആരോഗ്യം മെച്ചപ്പെടുത്തുന്നു

വെറും വയറ്റിൽ കറിവേപ്പില കഴിക്കുന്നത് ദഹനത്തെ മെച്ചപ്പെടുത്താൻ സഹായിക്കും. വെറും വയറ്റിൽ കറിവേപ്പില കഴിക്കുമ്പോൾ, കറിവേപ്പില ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുകയും മലവിസർജ്ജനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു, മലബന്ധം ഇല്ലാതാക്കാനും ഇത് സഹായിക്കും.

  1. ഛർദി, ഓക്കാനം എന്നിവ മാറ്റുന്നു

ഓക്കാനം, ഛർദ്ദി എന്നിവ മാറ്റാനും കറിവേപ്പില സഹായിക്കുന്നു. ഇത് ദഹനത്തെ ഉത്തേജിപ്പിക്കുന്നു.

  1. ശരീര ഭാരം കുറയ്ക്കും

കറിവേപ്പില ചവയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാൻ കാരണമാകുന്ന നിരവധി ഘടകങ്ങളെ പിന്തുണയ്ക്കുന്നു. മികച്ച ദഹനം, വിഷാംശം ഇല്ലാതാക്കൽ, മെച്ചപ്പെട്ട കൊളസ്ട്രോൾ അളവ് എന്നിവയും അതിലേറെയും.

ഭക്ഷണത്തിൽ കറിവേപ്പില ചേർക്കുന്നത് കാഴ്ചശക്തി വർധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും സഹായിക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Chew curry leaves on an empty stomach for some amazing health benefits