scorecardresearch

ദിവസവും ഒരു ഗ്രാമ്പൂ ചവയ്ക്കാമോ? മാറ്റം നിങ്ങളെ അമ്പരിപ്പിക്കും

ഭക്ഷണത്തിന് രുചി കൂട്ടുന്നതിനൊപ്പം, ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുള്ള ഒരു ചെറിയ സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പൂ. ദിവസവും ഒരു ഗ്രാമ്പൂ ചവയ്ക്കുന്നതിന്റെ അത്ഭുതകരമായ ഗുണങ്ങൾ അറിയാം

ഭക്ഷണത്തിന് രുചി കൂട്ടുന്നതിനൊപ്പം, ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുള്ള ഒരു ചെറിയ സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പൂ. ദിവസവും ഒരു ഗ്രാമ്പൂ ചവയ്ക്കുന്നതിന്റെ അത്ഭുതകരമായ ഗുണങ്ങൾ അറിയാം

author-image
Health Desk
New Update
health

Source: Freepik

ആരോഗ്യ കാര്യത്തിൽ, ഭക്ഷണക്രമത്തിലെ ചെറിയ മാറ്റങ്ങൾക്ക് കാര്യമായ സ്വാധീനം ചെലുത്താൻ കഴിയും. ഭക്ഷണത്തിന് രുചി കൂട്ടുന്നതിനൊപ്പം, ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുള്ള ഒരു ചെറിയ സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പൂ. ദിവസവും ഒരു ഗ്രാമ്പൂ ചവയ്ക്കുന്നതിന്റെ അത്ഭുതകരമായ ഗുണങ്ങൾ അറിയാം.

Advertisment

ആന്റിഓക്സിഡന്റുകളുടെ പവർഹൗസ്

ഗ്രാമ്പൂവിൽ ഫ്ലേവനോയ്ഡുകൾ, ഫിനോളിക് സംയുക്തങ്ങൾ, യൂജെനോൾ എന്നിവയുൾപ്പെടെയുള്ള ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഈ ആന്റിഓക്‌സിഡന്റുകൾ ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കുകയും വീക്കം കുറയ്ക്കുകയും ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കുകയും ചെയ്യുന്നു. ഗ്രാമ്പൂ പതിവായി കഴിക്കുന്നത് കാൻസർ, ഹൃദ്രോഗം, നാഡീ സംബന്ധമായ തകരാറുകൾ എന്നിവയുൾപ്പെടെയുള്ള വിട്ടുമാറാത്ത രോഗങ്ങളെ തടയുന്നു.

രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു

ഗ്രാമ്പൂവിലെ പ്രധാന രാസവസ്തുക്കളിൽ ഒന്നാണ് യൂജെനോൾ. ഇതിന്റെ ആന്റിസെപ്റ്റിക്, ആന്റി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങൾ വിവിധ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. ഗ്രാമ്പൂ കഴിക്കുന്നത് രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്നു. ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന ദോഷകരമായ ബാക്ടീരിയകളെ ഇല്ലാതാക്കുന്നു.

പല്ലുകളുടെ ആരോഗ്യം

പല്ലുകളുടെ ആരോഗ്യത്തിന് ഗ്രാമ്പൂ മികച്ചതാണ്. അവയുടെ വേദനസംഹാരിയായ ഗുണങ്ങൾ പല്ലുവേദന കുറയ്ക്കുകയും വായിലെ ദോഷകരമായ ബാക്ടീരിയകളെ ഇല്ലാതാക്കുകയും ചെയ്യും. 

Advertisment

കരളിനെ വിഷമുക്തമാക്കുന്നു

ഗ്രാമ്പൂ പതിവായി കഴിക്കുന്നത് കരളിന് സംരക്ഷണം നൽകുന്നു. കരളിലെ വിഷാംശം നീക്കം ചെയ്യുന്നതിലൂടെ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഗ്രാമ്പൂ ഗുണം ചെയ്യുന്നുണ്ട്. ടൈപ്പ് 2 പ്രമേഹമുള്ളവർ ദിവസവും ഗ്രാമ്പൂ കഴിക്കുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസ്, കൊളസ്ട്രോൾ എന്നിവയുടെ അളവ് നിയന്ത്രിക്കാൻ കഴിയും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: