scorecardresearch

പനീറോ ചീസോ? പ്രമേഹരോഗികൾക്ക് മികച്ചത് ഏത്?

ഡയറി ഉൽപ്പന്നങ്ങൾ നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാണെങ്കിലും, പ്രമേഹരോഗികൾക്ക് പനീറാണോ ചീസാണോ കൂടുതൽ അനുയോജ്യം എന്ന കാര്യത്തിൽ പലപ്പോഴും സംശയമുണ്ടാകാറുണ്ട്

ഡയറി ഉൽപ്പന്നങ്ങൾ നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാണെങ്കിലും, പ്രമേഹരോഗികൾക്ക് പനീറാണോ ചീസാണോ കൂടുതൽ അനുയോജ്യം എന്ന കാര്യത്തിൽ പലപ്പോഴും സംശയമുണ്ടാകാറുണ്ട്

author-image
Health Desk
New Update
Cheese

Image Source: Freepik

ഇന്ത്യയിൽ ഏകദേശം 9 കോടിയോളം ആളുകൾ പ്രമേഹബാധിതരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രമേഹ നിയന്ത്രണത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം നാം കഴിക്കുന്ന ഭക്ഷണമാണ്. ഡയറി ഉൽപ്പന്നങ്ങൾ നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാണെങ്കിലും, പ്രമേഹരോഗികൾക്ക് പനീറാണോ ചീസാണോ കൂടുതൽ അനുയോജ്യം എന്ന കാര്യത്തിൽ പലപ്പോഴും സംശയമുണ്ടാകാറുണ്ട്. 

Advertisment

പനീർ: പോഷകഗുണങ്ങളുടെ കലവറ

ഇന്ത്യൻ സാഹചര്യത്തിൽ പ്രമേഹരോഗികൾക്ക് ദിവസേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ഏറ്റവും അനുയോജ്യം പനീറാണ്. പനീറിൽ കാർബോഹൈഡ്രേറ്റ് വളരെ കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിപ്പിക്കില്ല. 100 ഗ്രാം പനീറിൽ ഏകദേശം 18 മുതൽ 20 ഗ്രാം വരെ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.

Also Read: വീട്ടിൽ ഒറ്റയ്ക്കായിരിക്കുമ്പോൾ ഹൃദയാഘാതം സംഭവിച്ചാൽ എന്തുചെയ്യണം?

പനീർ ദഹിക്കാൻ അൽപം സമയമെടുക്കും. അതിനാൽ രാത്രികാലങ്ങളിൽ പനീർ ഒഴിവാക്കി പ്രഭാതഭക്ഷണത്തിലോ ഉച്ചഭക്ഷണത്തിലോ ഉൾപ്പെടുത്തുന്നതാണ് ഉചിതം. ലാക്റ്റോസ് ഇൻടോളറൻസ് ഉള്ളവർ പനീർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം.

ചീസ്: രുചിയും ഗുണവും പരിമിതികളും

ചീസും പ്രമേഹരോഗികൾക്ക് കഴിക്കാവുന്നതാണ്, എന്നാൽ ചില നിയന്ത്രണങ്ങൾ ആവശ്യമാണ്. പനീറിനെ അപേക്ഷിച്ച് ചീസിൽ പൂരിത കൊഴുപ്പും സോഡിയവും കൂടുതലാണ്. ഇത് രക്തസമ്മർദമുള്ളവർക്ക് വെല്ലുവിളിയായേക്കാം.

Also Read: യോഗ ചെയ്യുന്നതോ രാവിലെ നടക്കുന്നതോ അല്ല? ആരോഗ്യത്തിന് ഏറ്റവും പ്രധാനം മറ്റൊന്നാണെന്ന് ന്യൂറോളജിസ്റ്റ്

കടകളിൽ നിന്ന് ലഭിക്കുന്ന സ്ലൈസ്ഡ് ചീസ് അല്ലെങ്കിൽ ക്യൂബുകളിൽ പ്രിസർവേറ്റീവുകളും നിറങ്ങളും ചേർക്കാറുണ്ട്. ഇവ ആരോഗ്യത്തിന് അത്ര നല്ലതല്ല. ഫ്രഷ് ചീസ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ചീസിൽ പ്രോട്ടീനും കാൽസ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്.

Also Read: ഓട്സ് കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമോ? ഈ 3 കാര്യങ്ങൾ ശ്രദ്ധിക്കൂ

പനീറോ ചീസോ? ഏതാണ് മികച്ചത്?

രണ്ടും ആരോഗ്യകരമാണെങ്കിലും പ്രമേഹരോഗികളെ സംബന്ധിച്ചിടത്തോളം പനീറാണ് കൂടുതൽ സുരക്ഷിതം. ചീസ് ഇടയ്ക്കിടെ കുറഞ്ഞ അളവിൽ മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്. എങ്കിലും, ഏത് ഭക്ഷണവും നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തുന്നതിന് മുൻപ് ഒരു ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ നിർദ്ദേശം തേടുന്നത് ഉചിതമായിരിക്കും.

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ആറുമാസം പാൽ കാപ്പിക്ക് പകരം കട്ടൻ കാപ്പി കുടിച്ചാൽ എന്ത് സംഭവിക്കും?

Diabetes

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: