scorecardresearch

രാവിലെയുള്ള ചായയും ബിസ്ക്കറ്റും; വയറിന്റെ ആരോഗ്യം നശിപ്പിക്കുമെന്ന് ഡോക്ടറുടെ മുന്നറിയിപ്പ്

വെറും വയറ്റിൽ ചായയും ബിസ്ക്കറ്റും കഴിക്കുന്നത് ആരോഗ്യത്തിന് ഒട്ടും ഗുണകരമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു

വെറും വയറ്റിൽ ചായയും ബിസ്ക്കറ്റും കഴിക്കുന്നത് ആരോഗ്യത്തിന് ഒട്ടും ഗുണകരമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു

author-image
Health Desk
New Update
Tea Biscuit

Image Source: Freepik

ഭൂരിഭാഗം ഇന്ത്യക്കാരുടെയും ദിവസം തുടങ്ങുന്നത് ഒരു കപ്പ് ചൂട് ചായയും കൂടെ രണ്ട് ബിസ്ക്കറ്റും കഴിച്ചുകൊണ്ടാണ്. എന്നാൽ ഏറെ സ്വാദിഷ്ടമെന്ന് തോന്നിപ്പിക്കുന്ന ഈ കോമ്പിനേഷൻ കുടലിന്റെ ആരോഗ്യത്തിന് വലിയ ഭീഷണിയാണെന്ന് മുന്നറിയിപ്പ് നൽകുകയാണ് മുംബൈയിലെ സർജൻ ഡോ.മനൻ വോറ. വെറും വയറ്റിൽ ചായയും ബിസ്ക്കറ്റും കഴിക്കുന്നത് ആരോഗ്യത്തിന് ഒട്ടും ഗുണകരമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Advertisment

Also Read: ദിവസവും നടന്നിട്ടും വണ്ണം കുറയുന്നില്ലേ? ഈ ഒരൊറ്റ കാര്യം ശ്രദ്ധിച്ചോളൂ

ചായയിൽ അടങ്ങിയിരിക്കുന്ന കഫീൻ, ടാന്നിൻ എന്നീ ഘടകങ്ങൾ വെറും വയറ്റിൽ ചെല്ലുമ്പോൾ ആമാശയത്തിലെ ആവരണത്തെ അലോസരപ്പെടുത്തുന്നു. ഇത് അസിഡിറ്റി വർധിപ്പിക്കാനും വയർ വീർക്കുന്നതിനും കാരണമാകും. ഇതിനോടൊപ്പം ബിസ്ക്കറ്റ് കൂടി ചേരുമ്പോൾ സ്ഥിതി കൂടുതൽ വഷളാകുന്നു.

Advertisment

മിക്ക ബിസ്ക്കറ്റുകളും മൈദ, പഞ്ചസാര, പാം ഓയിൽ എന്നിവ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. വെറും വയറ്റിൽ ഇത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിപ്പിക്കാൻ ഇടയാക്കും. ഇത് കുറച്ചു സമയത്തേക്ക് ഊർജം നൽകുമെങ്കിലും വൈകാതെ തന്നെ ശരീരത്തിന് ക്ഷീണം അനുഭവപ്പെടുകയും വീണ്ടും മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കാനുള്ള ആഗ്രഹം വർധിപ്പിക്കുകയും ചെയ്യുന്നു.

Also Read: ഏതൊക്കെ ഭക്ഷണം എപ്പോൾ കഴിക്കണം? ന്യൂട്രീഷ്യനിസ്റ്റ് നിർദേശിക്കുന്ന മാറ്റങ്ങൾ

ഡോക്ടർ നൽകുന്ന പ്രധാന നിർദേശങ്ങൾ

പ്രഭാതഭക്ഷണത്തിന് ശേഷം മാത്രം ചായ കുടിക്കുന്നതാണ് ഉചിതം. ഇത് വയറിലെ അസ്വസ്ഥതകൾ ഒഴിവാക്കാൻ സഹായിക്കും. ബിസ്ക്കറ്റിന് പകരം പ്രോട്ടീനോ നാരുകളോ അടങ്ങിയ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. നിലക്കടല, ബദാം, വറുത്ത കടല തുടങ്ങിയവ ചായയ്ക്കൊപ്പം കഴിക്കുന്നത് കൂടുതൽ ആരോഗ്യകരമാണ്. മൈദ കൊണ്ടുണ്ടാക്കിയ ബിസ്ക്കറ്റുകൾക്ക് പകരം മില്ലറ്റുകൾ (റാഗി, ചോളം) കൊണ്ടുള്ള ലഘുഭക്ഷണങ്ങൾ ശീലമാക്കാം.

Also Read: പ്രതിരോധശേഷി കൂട്ടാനും ദഹനത്തിനും ദിവസവും ഒരു പേരയ്ക്ക; കഴിക്കേണ്ട രീതി അറിയാം

ചായ കുടിക്കുന്നത് പൂർണമായും നിർത്തണമെന്നല്ല, മറിച്ച് അത് കുടിക്കുന്ന സമയത്തിലും കൂടെ കഴിക്കുന്ന വിഭവങ്ങളിലും മാറ്റം വരുത്തിയാൽ കുടലിൻ്റെ ആരോഗ്യം സംരക്ഷിക്കാമെന്ന് ഡോ.മനൻ വോറ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കുന്നു.

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ഒരു ദിവസം 1 മുതൽ 4 കപ്പ് വരെ കാപ്പി കുടിച്ചാൽ ശരീരത്തിൽ എന്ത് സംഭവിക്കും?

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: