scorecardresearch

മദ്യം, കാപ്പി, ചായ എന്നിവ ഒഴിവാക്കുക; ഉഷ്ണ തരംഗം ജാഗ്രത നിർദേശങ്ങൾ നൽകി കേന്ദ്രം

പാർക്ക് ചെയ്‌തിരിക്കുന്ന വാഹനങ്ങളിൽ ചൂട് കൂടുതലായതിനാൽ കുട്ടികളെ അതിനകത്താക്കി പോകരുതെന്ന് നിർദേശങ്ങളിൽ പറയുന്നു

heatwave, Ministry of Health and Family Welfare, Indian Meteorological Department, hydration, salted drinks, fresh fruits

ശൈത്യകാലം മാറി വസന്തകാലത്തിലേക്ക് വഴിമാറുന്ന ഫെബ്രുവരിയിൽ, രാജ്യത്തിന്റെ പല ഭാഗങ്ങളിലും അസാധാരണമായ ഉയർന്ന താപനില രേഖപ്പെടുത്തുന്നുണ്ട്. വരും മാസങ്ങളിൽ തീവ്രമായ ഉഷ്ണ തരംഗത്തിനുള്ള സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നു, താപനില ഉയരുന്ന സാഹചര്യത്തിൽ എല്ലാവരും സ്വയം പരിരക്ഷിക്കേണ്ടത് ആവശ്യമാണ്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) 2023-ലെ ഉഷ്ണ തംഗത്തെക്കുറിച്ചുള്ള ജാഗ്രത നിർദേശം പുറപ്പെടുവിച്ചതിന് ദിവസങ്ങൾക്ക് ശേഷം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം,ചൂടിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ പട്ടിക ചൊവ്വാഴ്ച പുറത്തിറക്കി.

ചൂടുള്ളതും കഠിനവുമായ വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനാണ് ഒരാൾ മുൻ‌ഗണന നൽകേണ്ടത്. യാത്രാവേളയിൽ വെള്ളം കയ്യിൽ കരുതുന്നതിനു പുറമെ ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്നും നിർദേശത്തിൽ പറയുന്നു. “നാരങ്ങ വെള്ളം, മോര്, ലസ്സി, പഴച്ചാറുകൾ, അല്ലെങ്കിൽ ഒആർഎസ് (ഓറൽ റീഹൈഡ്രേഷൻ സൊല്യൂഷൻ) തുടങ്ങിയ ഉപ്പിട്ട പാനീയങ്ങൾ കുടിക്കുക, തണ്ണിമത്തൻ, വെള്ളരിക്ക, നാരങ്ങ, ഓറഞ്ച് തുടങ്ങിയ ഫ്രഷ് പഴങ്ങളും നിർബന്ധമായും കഴിക്കണമെന്ന് നിർദേശത്തിലുണ്ട്.

ജലാംശം നിലനിർത്തുക മാത്രമല്ല, കഴിയുന്നത്ര വീടിനുള്ളിൽ തന്നെ തുടരാനും നിർദേശമുണ്ട്. “തണലുള്ള സ്ഥലങ്ങളിൽ നിൽക്കുക, ജനലുകളിൽ ഷെയ്ഡുകളും കർട്ടനുകളും ഉപയോഗിക്കുക, ഫാനുകളും കൂളറുകളും എസിയും ഉപയോഗിക്കുക, തണുത്ത വെള്ളത്തിൽ കുളിക്കുക,” ആരോഗ്യ മന്ത്രാലയം പറയുന്നു. ”പുറത്തിറങ്ങുമ്പോൾ തുണി, കുട, തൊപ്പി അല്ലെങ്കിൽ ടവൽ ഉപയോഗിച്ച് തല മറയ്ക്കാൻ മറക്കരുത്. കൂടാതെ, ഇളം നിറത്തിലുള്ള, അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.”

ഉയരുന്ന താപനിലയിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന്, ഉച്ചയ്ക്ക് 12 മുതൽ 3 വരെ സൂര്യപ്രകാശമേൽക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം എല്ലാവരോടും അഭ്യർത്ഥിച്ചു. പാർക്ക് ചെയ്‌തിരിക്കുന്ന വാഹനങ്ങളിൽ സാധാരണയേക്കാൾ ചൂട് കൂടുതലായതിനാൽ കുട്ടികളെ അതിനകത്താക്കി പോകരുതെന്നും മദ്യം, ചായ, കാപ്പി, കാർബണേറ്റഡ് ശീതളപാനീയങ്ങൾ” എന്നിവ ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നു. ഉഷ്ണ തരംഗ സമയത്ത് ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള ആളുകളെയും പട്ടികപ്പെടുത്തിയിട്ടുണ്ട്.

  • പുറത്തു വെയിലിൽ ജോലി ചെയ്യുന്നവർ
  • ഹൃദ്രോഗമോ ഉയർന്ന രക്തസമ്മർദ്ദമോ ഉള്ളവർ
  • ഗർഭിണികൾ
  • 65 വയസ്സിനു മുകളിൽ പ്രായമുള്ളവർ
  • ചെറിയ കുട്ടികൾ
  • ശിശുക്കൾ

രാജ്യത്ത് ചിലയിടങ്ങളിൽ താപനില അസാധാരണമായി ഉയരുന്നത് ചൂണ്ടിക്കാട്ടി, കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ മാർച്ച് ഒന്നു മുതൽ എല്ലാ സംസ്ഥാനങ്ങളിലും, ജില്ലകളിലും ചൂട് സംബന്ധമായ അസുഖങ്ങളെക്കുറിച്ചുള്ള ദൈനംദിന നിരീക്ഷണം സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും / കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കും അഡ്മിനിസ്ട്രേറ്റർമാർക്കും കത്തെഴുതി.

“എൻപിസിസിഎച്ച്എച്ച്, എൻസിഡിസി, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എന്നിവ സംസ്ഥാനങ്ങളുമായി പങ്കിടുന്ന പ്രതിദിന ഹീറ്റ് അലർട്ടുകളിൽനിന്നു അടുത്ത കുറച്ച് ദിവസത്തേക്ക് ചൂട് വർധിക്കുമെന്ന് സൂചനകൾ നൽകുന്നു. അത് ജില്ലാ, ആരോഗ്യ കേന്ദ്ര തലങ്ങളിൽ ഉടനടി പ്രചരിപ്പിച്ചേക്കാം. സംസ്ഥാന, ജില്ല, നഗര ആരോഗ്യ വകുപ്പുകൾ ചൂടുമായി ബന്ധപ്പെട്ട ആരോഗ്യ കർമ്മ പദ്ധതികൾ നടപ്പാക്കുന്നത് ഉറപ്പാക്കുകയും പ്രതികരിക്കുന്ന ഏജൻസികൾക്കൊപ്പം താപത്തോടുള്ള പ്രതികരണം ആസൂത്രണം ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനും വിലയിരുത്തുന്നതിനും പിന്തുണ നൽകുന്നു,” കത്തിൽ പറയുന്നു.

ആവശ്യമായ മരുന്നുകൾ, ഇൻട്രാവണസ് ഫ്ലൂയിഡുകൾ, ഐസ് പായ്ക്കുകൾ, ഒആർഎസ്, ആവശ്യമായ എല്ലാ ഉപകരണങ്ങൾ എന്നിവയുടെ ലഭ്യത സംബന്ധിച്ചും ആരോഗ്യ സൗകര്യങ്ങളെക്കുറിച്ചും അവലോകനം ചെയ്യേണ്ടതുണ്ടെന്ന് അതിൽ പറയുന്നു. “എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ആവശ്യത്തിന് കുടിവെള്ളത്തിന്റെ ലഭ്യതയും നിർണായക പ്രദേശങ്ങളിൽ ശീതീകരണ ഉപകരണങ്ങളുടെ തുടർച്ചയായ പ്രവർത്തനവും ഉറപ്പാക്കണം.”

”ശീതീകരണ ഉപകരണങ്ങളുടെ സ്ഥിരമായ പ്രവർത്തനത്തിന് തടസ്സമില്ലാത്ത വൈദ്യുതി, സോളാർ പാനലുകൾ സ്ഥാപിക്കൽ (സാധ്യമായ ഇടങ്ങളിലെല്ലാം), ഊർജ സംരക്ഷണ നടപടികളും കൂൾ/ഗ്രീൻ റൂഡ്, ജനൽ ഷേഡുകൾ, എന്നിവയിലൂടെ അകത്തെ ചൂട് കുറയ്ക്കുന്നതിനുള്ള നടപടികളും സ്വീകരിക്കണം. മഴവെള്ള സംഭരണവും പുനരുപയോഗ പദ്ധതികളും സ്വയംപര്യാപ്തതയ്ക്കായി പര്യവേക്ഷണം ചെയ്യാം,” ഭൂഷൺ എഴുതി. വരും മാസങ്ങളിൽ നിങ്ങൾ ഓർത്തിരിക്കേണ്ട ചില ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ ഹൈദരാബാദിലെ യശോദ ഹോസ്പിറ്റൽസിലെ സീനിയർ കൺസൾട്ടന്റ് ഫിസിഷ്യൻ ഡോ ദിലീപ് ഗുഡെ പറയുന്നു.

ചെയ്യേണ്ടത്

  • ജലാംശം നിലനിർത്താൻ എപ്പോഴും ഓർക്കുക. ജോലിസ്ഥലത്തും വീട്ടിലും കാലാവസ്ഥാ നിയന്ത്രിത പരിതസ്ഥിതികളിൽ, ദാഹം തോന്നിയാലും വെള്ളം കുടിച്ചേക്കില്ല. എന്നാൽ ജലനഷ്ടം ഒഴിവാക്കാൻ നിരന്തരം ജലാംശം നൽകേണ്ടതുണ്ട്. ഇത് വിയർപ്പിലൂടെയല്ല, ചർമ്മത്തിലൂടെയും ശ്വാസകോശ ട്രാക്റ്റിലൂടെയുമുള്ള ബാഷ്പീകരണത്തിലൂടെയും നഷ്‌ടപ്പെടുന്ന ജലമാണ്.
  • അയഞ്ഞതും ഭാരം കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ വിയർപ്പ് നിയന്ത്രിക്കാനും ചൂട് പുറന്തള്ളാനും സഹായിക്കുന്നു.
  • സൺസ്‌ക്രീനുകൾ ഉപയോഗിക്കുക, പതിവായി അവ വീണ്ടും ഉപയോഗിക്കുക.
  • പ്രാദേശിക കാലാവസ്ഥാ റിപ്പോർട്ടുകളും താപ തരംഗങ്ങളുടെ തോതും അറിഞ്ഞിരിക്കുക.
  • പുറത്ത് പോകുമ്പോൾ തുണി, കുട, തൊപ്പി എന്നിവ ഉപയോഗിച്ച് തല മറയ്ക്കുക.
  • ഇടയ്ക്കിടെ തണുത്ത വെള്ളത്തിൽ കുളിക്കുക.
  • മഴവെള്ളം സംരക്ഷിക്കുകയും വിളവെടുപ്പ് പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
  • വീട്ടിൽ നല്ല ക്രോസ് വെന്റിലേഷനോടുകൂടിയ സോളാർ റിഫ്ലക്ടീവ് കൂൾ റൂഫിംഗ്/പെയിന്റിങ് എന്നിവ ചൂടിനെ പ്രതിരോധിക്കാൻ സഹായിക്കും
  • അടിയന്തര മെഡിക്കൽ എയ്ഡ് കിറ്റ് തയ്യാറാക്കി വയ്ക്കുക.
  • ഇൻഡോർ ഔട്ട്ഡോർ സസ്യങ്ങൾ വളർത്തുക

ചെയ്യരുതാത്തത്

  • കോള പോലുള്ള മധുര പാനീയങ്ങളുടെ ഉപയോഗം നിരുൽസാഹപ്പെടുത്തണം, അവ കൂടുതൽ നിർജ്ജലീകരണത്തിന് ഇടയാക്കും.
  • മദ്യം, കാപ്പി, ചായ, എയറേറ്റഡ് പാനീയങ്ങൾ (വായു നിറച്ച കുപ്പികളിൽ വരുന്നവ) എന്നിവ ഒഴിവാക്കണം.
  • ഉയർന്ന പ്രോട്ടീനുള്ള നോൺ വെജിറ്റേറിയൻ ഭക്ഷണം ഒഴിവാക്കുകയും ഫ്രഷായി പാകം ചെയ്ത ഭക്ഷണം കഴിക്കുകയും ചെയ്യുക. ഉപ്പ്, മസാലകൾ, എണ്ണമയമുള്ള ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക.
  • പ്രായമായവരെയോ കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ ഇരുത്തി പോകരുത്.
  • നഗ്നപാദരായി പുറത്തിറങ്ങരുത്.
  • പകൽ ചൂട് കൂടുതലുള്ള സമയങ്ങളിൽ പാചകം ചെയ്യുന്നത് ഒഴിവാക്കുക. ലഘുവായതും എളുപ്പത്തിൽ ദഹിക്കുന്നതുമായ ഭക്ഷണം കഴിക്കുക.
  • ചൂടുള്ള സമയങ്ങളിൽ വർക്ക് ഔട്ട്/വ്യായാമം ചെയ്യരുത്, പകരം തണുപ്പുള്ള സമയങ്ങളിൽ ഇവയ്ക്ക് മുൻഗണന നൽകുക.
  • നേരിട്ട് സൂര്യപ്രകാശമേൽക്കുന്നത് ഒഴിവാക്കുക

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Centre issues heatwave health advisory as temperatures is unusually high

Best of Express