/indian-express-malayalam/media/media_files/uploads/2023/05/Liver-disease-1-1.jpg)
മുതിർന്നവരിൽ മാത്രമല്ല, ഇത് 35 ശതമാനം കുട്ടികളെയും ബാധിക്കുന്നു.ചിത്രീകരണം: വിഷ്ണു റാം
ഫാറ്റി ലിവർ ഡിസീസ് എന്നത് കരളിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ്. സാധാരണയായി അനാരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണക്രമവും അമിതമായ മദ്യപാനവും ഇത് സംഭവിക്കുന്നത്. എന്നിരുന്നാലും, ആരോഗ്യകരമായ ശീലങ്ങളിലൂടെ ഈ അവസ്ഥയെ നിയന്ത്രിക്കാനും മാറ്റാനും കഴിയും.
“ഫാറ്റി ലിവർ ഒരു ദീർഘകാല ജീവിതശൈലി രോഗമാണ്. ഇത് ഗണ്യമായ ശതമാനം ആളുകളെ ബാധിക്കുന്നു. എന്നിരുന്നാലും മിക്ക കേസുകളിലും ആളുകൾ അവ ടെസ്റ്റ് ചെയ്യാത്തതിനാൽ അറിയപ്പെടാതെ പോകുന്നു," ഇൻസ്റ്റാഗ്രാം വീഡിയോയിൽ ഡോ. വിശാഖ ശിവദാസനി വിശദീകരിക്കുന്നു.
ഫാറ്റി ലിവർ രോഗത്തിന്റെ കാരണങ്ങൾ എന്തൊക്കെയാണ്?
“മദ്യപാനവും നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗവുമാണ് (എൻഎഎഫ്എൽഡി) ഫാറ്റി ലിവറിന് കാരണമാകുന്ന രണ്ട് കാരണങ്ങൾ. അമിതമായ മദ്യപാനം മൂലം ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം ഉണ്ടാകാം (സ്ഥിരമായി മദ്യം കഴിക്കുന്നവരിൽ 90 ശതമാനം പേർക്കും ഫാറ്റി ലിവർ രോഗം വരാം). അതേസമയം എൻഎഎഫ്എൽഡി അമിതശരീരഭാരം, ഉദാസീനമായ ജീവിതശൈലി, മോശം ഭക്ഷണക്രമം (ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ്, പൂരിത കൊഴുപ്പ് എന്നിവയാൽ സമ്പന്നമാണ്), ഇൻസുലിൻ പ്രതിരോധവും പ്രമേഹവും ഉൾപ്പെടെയുള്ള ഉപാപചയ അവസ്ഥകൾ മൂലമാണ് ഉണ്ടാകുന്നത്," പുണെയിലെ സഹ്യാദ്രി ഹോസ്പിറ്റൽസിലെ കരൾ, മൾട്ടി ഓർഗൻ ട്രാൻസ്പ്ലാൻറ് ആൻഡ് ഹെപ്പറ്റോബിലിയറി സർജൻ ഡോ. ബിപിൻ വിഭൂതേ ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.
ഫാറ്റി ലിവർ എങ്ങനെ പരിശോധിക്കാം?
നിങ്ങൾക്ക് ഫാറ്റി ലിവർ ഉണ്ടോ എന്ന് കണ്ടെത്താൻ സോണോഗ്രാഫി അല്ലെങ്കിൽ ഫൈബ്രോ സ്കാൻ ചെയ്യാവുന്നതാണ്.
ഫാറ്റി ലിവർ ഒഴിവാക്കാൻ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ
ആരോഗ്യകരമായ ഭാരം നിലനിർത്തുക: സമീകൃതാഹാരത്തിലൂടെയും ചിട്ടയായ വ്യായാമത്തിലൂടെയും ആരോഗ്യകരമായ ശരീരഭാരം കൈവരിക്കാനും നിലനിർത്താനും ലക്ഷ്യമിടുന്നു. അമിതഭാരമോ ആണെങ്കിൽ ശരീരഭാരം കുറയ്ക്കുന്നത് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കും.
ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക: പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ലീൻ പ്രോട്ടീനുകൾ, നട്സ്, അവോക്കാഡോ, ഒലിവ് ഓയിൽ എന്നിവയിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ ഉള്ള ഭക്ഷണക്രമത്തിന് പ്രാധാന്യം നൽകുക. സംസ്കരിച്ച ഭക്ഷണങ്ങൾ, പഞ്ചസാര പാനീയങ്ങൾ, പൂരിത കൊഴുപ്പുകൾ, ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ് എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക.
പതിവായി വ്യായാമം ചെയ്യുക: വേഗത്തിലുള്ള നടത്തം, ജോഗിങ്, സൈക്ലിങ് അല്ലെങ്കിൽ നിങ്ങൾ ആസ്വദിക്കുന്ന മറ്റേതെങ്കിലും തരത്തിലുള്ള വ്യായാമം പോലുള്ള പതിവ് ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക. ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് മിതമായ തീവ്രതയുള്ള വ്യായാമം ചെയ്യുക.
മദ്യപാനം ഒഴിവാക്കുക: മദ്യം ഒഴിവാക്കുക എന്നത് നിർണായകമാണ്. കരളിന്റെ കേടുപാടുകൾ കൂടുതൽ വഷളാക്കുന്നത് തടയാനുള്ള ഏറ്റവും നല്ല മാർഗമാണിത്.
ജലാംശം നിലനിർത്തുക: കരളിന്റെ പ്രവർത്തനത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും സഹായിക്കുന്നതിന് ദിവസം മുഴുവൻ ആവശ്യത്തിന് വെള്ളം കുടിക്കുക.
അനാവശ്യ മരുന്നുകൾ ഒഴിവാക്കുക: ഏതെങ്കിലും ഓവർ-ദി-കൌണ്ടർ മരുന്നുകളോ സപ്ലിമെന്റുകളോ എടുക്കുന്നതിന് മുൻപ് ആരോഗ്യ വിദഗ്ധനെ സമീപിക്കുക. ചിലത് കരളിന് ഹാനികരമാകാം അല്ലെങ്കിൽ നിലവിലുള്ള കരൾ രോഗങ്ങളെ വഷളാക്കാൻ സാധ്യതയുണ്ട്.
ഫാറ്റി ലിവർ ഉള്ളവർ ഒഴിവാക്കേണ്ട കാര്യങ്ങൾ
മദ്യം: മദ്യപാനം പൂർണ്ണമായും ഒഴിവാക്കുകയോ ഗണ്യമായി കുറയ്ക്കുകയോ ചെയ്യുക. കാരണം ഇത് അവസ്ഥയെ കൂടുതൽ വഷളാക്കുകയും കരൾ തകരാറിലാകുകയും ചെയ്യും.
സംസ്കരിച്ച ഭക്ഷണങ്ങളും കൃത്രിമ മധുരം ചേർത്ത ഭക്ഷണം: സംസ്കരിച്ച ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ്, മധുരമുള്ള ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക. കാരണം അവയിൽ പലപ്പോഴും അനാരോഗ്യകരമായ കൊഴുപ്പുകൾ, കൃത്രിമ മധുരം, ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്.
കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ: വറുത്ത ഭക്ഷണങ്ങൾ, കൊഴുപ്പുള്ള മാംസം, കൊഴുപ്പ് നിറഞ്ഞ പാലുൽപ്പന്നങ്ങൾ എന്നിവ പോലുള്ള പൂരിതവും ട്രാൻസ് ഫാറ്റും കൂടുതലുള്ള ഭക്ഷണങ്ങളുടെ ഉപഭോഗം കുറയ്ക്കുക.
അമിതമായ ഉപ്പ് ഉപഭോഗം: സോഡിയം കഴിക്കുന്നത് പരിമിതപ്പെടുത്തുക. അമിതമായ ഉപ്പ് ദ്രാവകം നിലനിർത്തുന്നതിനും കരൾ സങ്കീർണതകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനും കാരണമാകും.
ടോക്സിനുകളുമായുള്ള സുരക്ഷിതമല്ലാത്ത എക്സ്പോഷർ: ക്ലീനിങ് ഉൽപ്പന്നങ്ങൾ, കീടനാശിനികൾ, മറ്റ് പാരിസ്ഥിതിക മലിനീകരണം എന്നിവയിൽ കാണപ്പെടുന്ന വിഷവസ്തുക്കളുടെയും രാസവസ്തുക്കളുടെയും എക്സ്പോഷർ കുറയ്ക്കുക. ദോഷകരമായ വസ്തുക്കളിൽ നിന്ന് സ്വയം പരിരക്ഷിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.