scorecardresearch

യാത്രക്കിടെ ദഹനക്കേട് അലട്ടുന്നുണ്ടോ? ഇവ ഒപ്പം കരുതാം

അനാരോഗ്യകരമായ ഭക്ഷണങ്ങളുടെ ഉപഭോഗം ഉയർന്നതോടെ അസിഡിറ്റി ബാധിച്ചവരുടെ എണ്ണത്തിലും ഗണ്യമായ വർധനവ് ഉണ്ടായതായി വിദഗ്ധർ

health, health news, ie malayalam,digestion, indigestion, travelling, health, digestive health, acidity,lifestyle, Ayurvedic tips for indigestion

ആളുകളിൽ മാനസികമായി മാറ്റങ്ങൾ സൃഷ്ടിക്കാൻ യാത്രകൾ വളരെ നല്ല ഉപായമാണ്. എന്നാൽ യാത്രക്കിടെ കഴിച്ച ഭക്ഷണം ഇവയെല്ലാം ആസ്വദിക്കുന്നതിന്റെ വിലങ്ങ് തടിയായി മാറിയാല്ലോ? യാത്രക്കിടെ കൃത്യമായ ഭക്ഷണക്രമം പാലിക്കാൻ കഴിയില്ല.

അപ്പോൾ ആനാരോഗ്യകരമായ ലഘുഭക്ഷണങ്ങൾ കഴിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇത് അസിഡിറ്റി, ദഹനക്കേട്, എന്നിവയ്ക്ക് കാരണമാകുന്നു. ഈ ദഹനസംബന്ധമായ ആശങ്കകൾ നിങ്ങളുടെ മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും ഇത് അസിഡിറ്റി, ഗ്യാസ്, കുടലുമായി ബന്ധപ്പെട്ട മറ്റു പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിക്കുന്നു. അതോടെ യാത്രതന്നെ പേടിസ്വപ്നമായി മാറുന്നു.

“അനാരോഗ്യകരമായ ഭക്ഷണങ്ങളുടെ ഉപഭോഗം ഉയർന്നതോടെ അസിഡിറ്റി ബാധിച്ചവരുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതിനായി മരുന്നുകളെ അമിതമായി ആശ്രയിക്കുന്നതിനുപകരം, ലളിതവും എന്നാൽ ഫലപ്രദവുമായ വീട്ടുവൈദ്യങ്ങൾ തിരഞ്ഞെടുക്കാം,” പോഷകാഹാര വിദഗ്ധയായ നിധി ഗുപ്ത ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നു.

അതുകൊണ്ട് നിങ്ങളുടെ യാത്ര മാറ്റിവയ്ക്കേണ്ട ആവശ്യമില്ല. നിങ്ങൾക്ക് ദഹനവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ യാത്രയിൽ ഒപ്പം കരുതേണ്ടവയെക്കുറിച്ച്, ആയുർവേദ ആൻഡ് ഗട്ട് ഹെൽത്ത് കോച്ച് ഡോ. ഡിംപിൾ ജംഗ്ദയും പറയുന്നു.

പെരുംജീരകം: പെരുംജീരകം കാർമിനേറ്റീവ് ആണെന്നും അതുവഴി പെരിസ്റ്റാൽസിസിലും (ദഹനനാളത്തിലൂടെ ഭക്ഷണം ചലിപ്പിക്കുന്ന തരംഗങ്ങൾ പോലുള്ള പേശികളുടെ സങ്കോചങ്ങൾ) ദഹനത്തിനും സഹായിക്കുമെന്നും വിദഗ്ധ വിശദീകരിക്കുന്നു. “ആന്റി ഓക്സിഡൻറ്, ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഇഫക്റ്റുകൾ, കുറഞ്ഞ കലോറിയും ഇവയിലുണ്ട്. ഫ്രീ റാഡിക്കലുകൾ എന്നറിയപ്പെടുന്ന അസ്ഥിര തന്മാത്രകൾ മൂലം കോശങ്ങൾ നശിക്കുന്നതിൽനിന്നു തടയുന്നത്, വിറ്റാമിൻ സിയാണ്. അവയുടെ നല്ല ഉറവിടവുമാണ് പെരുംജീരകം.”

പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം, മാംഗനീസ് എന്നിവ ഉൾപ്പെടുന്ന അസ്ഥികളുടെ ആരോഗ്യത്തിന് സുപ്രധാനമായ മറ്റ് ധാതുക്കളും അടങ്ങിയിട്ടുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. “എൻസൈം ആക്ടിവേഷൻ, മെറ്റബോളിസം, സെല്ലുലാർ സംരക്ഷണം, അസ്ഥികളുടെ വികസനം, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം, മുറിവ് ഉണക്കൽ എന്നിവയ്ക്ക് മാംഗനീസ് പ്രധാനമാണ്,” ഡോ. ഡിംപിൾ പറഞ്ഞു. പെരുംജീരകം വറുത്ത് ഒരു ചെറിയ കുപ്പിയിലാക്കി സൂക്ഷിക്കുക.” ഭക്ഷണത്തിനുശേഷം ഓരോ ടീസ്പൂൺ കഴിക്കുക. ഇത് എരിവ്, ദഹനക്കേട് എന്നിവ തടയാൻ സഹായിക്കുന്നു,” വിദഗ്ധ കൂട്ടിച്ചേർത്തു.

ഏലം: ഇവയുടെ സ്വാഭാവികമായ കൂളിങ്ങും രുചിയും ഭക്ഷണത്തിനു ശേഷമുള്ള മൗത്ത് ഫ്രെഷനർ അനുഭവം നൽകുന്നു. “ഇതിന്റെ ഡൈയൂററ്റിക് പ്രഭാവം രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ വീക്കത്തെ ചെറുക്കാൻ കഴിയുന്ന സംയുക്തങ്ങളാലും സമ്പുഷ്ടമാണ്,” ഡോ.ഡിംപിൾ പറഞ്ഞു. ഇവയ്ക്ക് ഊഷ്മളമായ ഊർജമുണ്ട്, ഉപാപചയ പ്രവർത്തനത്തെ വർധിപ്പിക്കാനും സഹായിക്കുന്നു.

ഭക്ഷണത്തിന് ശേഷം ഒരു ഏലയ്ക്ക കുറച്ച് പഞ്ചസാരയ്ക്കൊപ്പം ചവയ്ക്കുക. അസ്വാസ്ഥ്യം, ഓക്കാനം, ഛർദ്ദി എന്നിവയിൽ നിന്ന് ആശ്വാസം ലഭിക്കാൻ ഇത് പലപ്പോഴും മറ്റ് ഔഷധ സുഗന്ധവ്യഞ്ജനങ്ങളുമായി കലർത്തി ഉപയോഗിക്കാറുണ്ട്.

നാരങ്ങ : യാത്ര ചെയ്യുമ്പോൾ പലർക്കും ഓക്കാനം അനുഭവപ്പെടാറുണ്ട്. അതുപോലെ, “നാരങ്ങയുടെ പുറത്ത് ചുരണ്ടുന്നതും അത് മണക്കുന്നതും മോഷൻ സിക്നെസ് കുറയ്ക്കും,” വിദഗ്ധ പറഞ്ഞു. “ദഹനം പ്രോത്സാഹിപ്പിക്കുന്നതിന് ഭക്ഷണത്തിന് മുമ്പോ ശേഷമോ ചെറുനാരങ്ങ ചെറുചൂടുള്ള വെള്ളത്തിൽ കുടിക്കാം” വിദഗ്ധ പറയുന്നു. നാരങ്ങാനീരിൽ കാണപ്പെടുന്ന സിട്രിക് ആസിഡ് ഗ്യാസ്ട്രിക് ആസിഡ് സ്രവണം വർധിപ്പിക്കാൻ സഹായിക്കുന്നു. ഇത് ദഹനത്തിന് സഹായിക്കുന്നു.

കായം : ഒരു ചെറിയ നുള്ള് അഞ്ച് ടീസ്പൂൺ വെള്ളത്തിൽ ലയിപ്പിച്ച് ഭക്ഷണത്തിന് ശേഷം കുടിക്കുന്നത്, വയറു വീർക്കുന്നതിൽ നിന്ന് തൽക്ഷണ ആശ്വാസം നൽകുന്നു. “ദഹനത്തെ സഹായിക്കുന്നു, ബ്രോങ്കൈറ്റിസ്, വൃക്കയിലെ കല്ലുകൾ എന്നിവയ്ക്കും ഇത് പരിഹാരമാണ്,” വിദഗ്ധ പറയുന്നു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Carry these herbs to keep indigestion away while travelling