scorecardresearch

കരുത്തുറ്റ ഹൃദയം വേണോ? ഈ ഒരു കാര്യം പൂർണമായും ഒഴിവാക്കണമെന്ന് ഡോക്ടർ

പലപ്പോഴും നമ്മുടെ ജീവിതശൈലിയിലെ ചില തെറ്റായ ശീലങ്ങൾ ഹൃദയത്തെ അപകടത്തിലാക്കുന്നു

പലപ്പോഴും നമ്മുടെ ജീവിതശൈലിയിലെ ചില തെറ്റായ ശീലങ്ങൾ ഹൃദയത്തെ അപകടത്തിലാക്കുന്നു

author-image
Health Desk
New Update
Heart Health

Image Source: Freepik

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് ഹൃദയം. ആയുർദൈർഘ്യവും ആരോഗ്യവും നിലനിർത്താൻ ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ പലപ്പോഴും നമ്മുടെ ജീവിതശൈലിയിലെ ചില തെറ്റായ ശീലങ്ങൾ ഹൃദയത്തെ അപകടത്തിലാക്കുന്നു. കരുത്തുറ്റ ഹൃദയം ആഗ്രഹിക്കുന്നവർ നിർബന്ധമായും ഒഴിവാക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ഹൃദയശസ്ത്രക്രിയാ വിദഗ്ധനായ ഡോ.ജെറമി ലണ്ടൻ.

Advertisment

Also Read: ദിവസവും ഓറഞ്ച് ജ്യൂസ് കുടിച്ചാൽ എന്ത് സംഭവിക്കും?

ഒഴിവാക്കേണ്ട ആ വില്ലൻ: 'അലസമായ ജീവിതശൈലി' 

ഹൃദയാരോഗ്യം നിലനിർത്താൻ നിങ്ങൾ ഒഴിവാക്കേണ്ട ഒന്നാമത്തെ കാര്യം ശാരീരിക അധ്വാനമില്ലാത്ത അലസമായ ജീവിതശൈലിയാണെന്ന് 25 വർഷത്തിലേറെ പ്രവൃത്തിപരിചയമുള്ള ഡോ.ലണ്ടൻ പറയുന്നു. വ്യായാമമില്ലാതെ ദീർഘനേരം ഇരുന്നും കിടന്നും സമയം ചെലവഴിക്കുന്നത് ഹൃദയത്തിന്റെ പ്രവർത്തനക്ഷമതയെ സാരമായി ബാധിക്കും.

"ഹൃദയം എന്നത് ഒരു പേശിയാണ്. അത് കൃത്യമായി ഉപയോഗിച്ചില്ലെങ്കിൽ (വ്യായാമം നൽകിയില്ലെങ്കിൽ) അതിന്റെ കരുത്ത് നഷ്ടപ്പെടും," അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ചെറിയ കാലയളവിലുള്ള ബെഡ് റെസ്റ്റ് പോലും ഹൃദയത്തിന്റെ പ്രവർത്തനത്തെ പിന്നോട്ടടിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Also Read: ശരീര ഭാരം കുറയ്ക്കണോ? ഈ 10 തെറ്റുകൾ ഇന്ന് തന്നെ തിരുത്താം

എന്തുകൊണ്ട് വ്യായാമം പ്രധാനം?

നിങ്ങൾ വ്യായാമം ചെയ്യുമ്പോൾ, ഹൃദയം കൂടുതൽ ശക്തമാകാനും കാര്യക്ഷമമായി പ്രവർത്തിക്കാനും വേണ്ട നിർദേശങ്ങൾ അത് ഹൃദയത്തിന് നൽകുന്നു. കരുത്തുറ്റ ഹൃദയമുള്ളവർക്ക് രോഗങ്ങൾ വരാനുള്ള സാധ്യത കുറവാണെന്ന് മാത്രമല്ല, അഥവാ ശസ്ത്രക്രിയകളോ മറ്റ് അസുഖങ്ങളോ വന്നാൽ പോലും അതിൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കാനുള്ള കഴിവും കൂടുതലായിരിക്കും.

Also Read: പുലർച്ചെ 3 മണിക്ക് ഉറക്കം ഉണരുന്നോ? വില്ലൻ നിങ്ങളുടെ പ്രഭാത ഭക്ഷണമാകാം

ഡോക്ടറുടെ നിർദേശങ്ങൾ

വ്യായാമം എന്നാൽ കഠിനമായ ജിം ട്രെയിനിങ് മാത്രമല്ല. കൃത്യമായ ലക്ഷ്യത്തോടുള്ള ശാരീരിക ചലനങ്ങൾ ദിവസവും ഉണ്ടാവണം. ദീർഘനേരം ഒരേയിടത്ത് ഇരുന്നു ജോലി ചെയ്യുന്നവർ ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കാൻ ശ്രദ്ധിക്കുക. നടത്തം, സൈക്ലിങ്, നീന്തൽ തുടങ്ങിയവയിൽ ഏതെങ്കിലും ഒന്ന് ദിനചര്യയുടെ ഭാഗമാക്കുക. സന്തുഷ്ടവും ദീർഘവുമായ ഒരു ജീവിതത്തിന് ഭക്ഷണക്രമവും ഉറക്കവും പോലെ തന്നെ പ്രധാനമാണ് ചലനാത്മകമായ ഒരു ജീവിതശൈലിയും.

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ഭക്ഷണത്തിൽ നിന്നും നെയ്യ് ഒഴിവാക്കിയത് എന്തിന്? കാരണം വെളിപ്പെടുത്തി ജെനീലിയ

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: