scorecardresearch

ഹൃദയാഘാതം തുടങ്ങുന്നത് ഹൃദയത്തിലല്ല; ആദ്യം പരിഹരിക്കേണ്ടത് ഈ പ്രശ്നമെന്ന് കാർഡിയോളജിസ്റ്റ്

ഭൂരിഭാഗം ആളുകളും കരുതുന്നതുപോലെ ഹൃദയാഘാതം ഹൃദയത്തിൽ നിന്നല്ല തുടങ്ങുന്നത് എന്ന വസ്തുത എത്രപേർക്കറിയാം?

ഭൂരിഭാഗം ആളുകളും കരുതുന്നതുപോലെ ഹൃദയാഘാതം ഹൃദയത്തിൽ നിന്നല്ല തുടങ്ങുന്നത് എന്ന വസ്തുത എത്രപേർക്കറിയാം?

author-image
Health Desk
New Update
heart attack

Image Source: Freepik

നമ്മുടെ കാലഘട്ടത്തിൽ ഹൃദയാഘാതം എന്നത് പ്രായമായവരെ മാത്രം ബാധിക്കുന്ന ഒന്നല്ലാതായി മാറിയിരിക്കുന്നു. ചെറുപ്പക്കാരിലും വ്യായാമം ചെയ്യുന്നവരിലും വരെ ഹൃദയസ്തംഭനം വർധിക്കുന്നത് വലിയ ആശങ്കയാണ് ഉയർത്തുന്നത്. എന്നാൽ, ഭൂരിഭാഗം ആളുകളും കരുതുന്നതുപോലെ ഹൃദയാഘാതം ഹൃദയത്തിൽ നിന്നല്ല തുടങ്ങുന്നത് എന്ന വസ്തുത എത്രപേർക്കറിയാം? പ്രമുഖ കാർഡിയോളജിസ്റ്റ് ഡോ.പ്രദീപ് ജംനദാസ് പങ്കുവെച്ച കണ്ടെത്തലുകൾ ഈ രംഗത്ത് പുതിയ ചർച്ചകൾക്ക് വഴിതുറക്കുകയാണ്.

Advertisment

Also Read: മലബന്ധം മാറിക്കിട്ടും, കൊളസ്ട്രോൾ കുറയും; വീട്ടു മുറ്റത്തെ ഈ പഴം ഒരെണ്ണം കഴിക്കൂ

പ്രശ്നം തുടങ്ങുന്നത് എവിടെ? 

ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിൽ (ധമനികളിൽ) ഉണ്ടാകുന്ന ബ്ലോക്കുകളാണ് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നത്. എന്നാൽ ഈ ബ്ലോക്കുകൾ ഉണ്ടാകാൻ കാരണമാകുന്ന യഥാർത്ഥ പ്രശ്നം തുടങ്ങുന്നത് രക്തക്കുഴലുകളുടെ ഉൾഭിത്തിയായ എൻഡോതീലിയത്തിൽ നിന്നാണെന്ന് ഡോക്ടർ വ്യക്തമാക്കുന്നു. രക്തക്കുഴലുകളുടെ ആരോഗ്യം നശിക്കുന്നതാണ് ഹൃദയരോഗങ്ങളുടെ ആദ്യ ഘട്ടം.

ആദ്യമായി തിരുത്തേണ്ടത് എന്ത്? 

ഹൃദയാരോഗ്യം സംരക്ഷിക്കാൻ കൊളസ്ട്രോൾ കുറയ്ക്കുന്നതിനേക്കാൾ ഉപരിയായി നാം ശ്രദ്ധിക്കേണ്ടത് ഉപാപചയ പ്രവർത്തനങ്ങളുടെ ആരോഗ്യമാണെന്ന് അദ്ദേഹം പറയുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട വില്ലൻ ഇൻസുലിൻ റെസിസ്റ്റൻസ് ആണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്നതും, അത് നിയന്ത്രിക്കാൻ ശരീരം കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കേണ്ടി വരുന്നതുമാണ് പല രോഗങ്ങൾക്കും കാരണം. രക്തത്തിൽ ഇൻസുലിന്റെ അളവ് കൂടുന്നത് രക്തക്കുഴലുകളിൽ വീക്കമുണ്ടാക്കുകയും അത് ക്രമേണ ബ്ലോക്കുകളായി മാറുകയും ചെയ്യുന്നു.

Also Read: ജിമ്മിൽ പോകാതെ വയറിലെ കൊഴുപ്പ് അതിവേഗം ഉരുക്കി കളയാം; ഫിറ്റ്‌നസ് കോച്ചിന്റെ ടിപ്‌സ്

ഹൃദയാരോഗ്യം വീണ്ടെടുക്കാൻ ഡോക്ടർ നിർദേശിക്കുന്ന വഴികൾ

പഞ്ചസാരയും അന്നജവും കുറയ്ക്കുക: അമിതമായി മധുരം അടങ്ങിയ ഭക്ഷണങ്ങളും സംസ്കരിച്ച കാർബോഹൈഡ്രേറ്റുകളും (ഉദാഹരണത്തിന് മൈദ, വെള്ള അരി) രക്തത്തിലെ ഇൻസുലിൻ നില വർധിപ്പിക്കുന്നു. ഇത് ഒഴിവാക്കുകയാണ് ഹൃദയത്തെ രക്ഷിക്കാനുള്ള ആദ്യ പടി.

ഇന്റർമിറ്റന്റ് ഫാസ്റ്റിങ്: ഇടവിട്ടുള്ള ഉപവാസം ശരീരത്തിലെ ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിപ്പിക്കാൻ സഹായിക്കും. ഇത് രക്തക്കുഴലുകളുടെ ആരോഗ്യം വീണ്ടെടുക്കാൻ ഫലപ്രദമാണ്.

സംസ്കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കുക: പാക്കറ്റ് ഭക്ഷണങ്ങൾ, അമിതമായി എണ്ണയിൽ വറുത്ത സാധനങ്ങൾ എന്നിവ ശരീരത്തിലെ വീക്കം വർധിപ്പിക്കുന്നു.

Also Read: ഭക്ഷണം കഴിഞ്ഞാലുടൻ ഇത് ചെയ്യൂ; മരുന്നില്ലാതെ ബിപിയും പ്രമേഹവും നിയന്ത്രിക്കാം

ഉറക്കവും സമ്മർദവും: കൃത്യമായ ഉറക്കമില്ലായ്മയും മാനസിക സമ്മർദവും ഹൃദയാരോഗ്യത്തെ നേരിട്ട് ബാധിക്കും.

ഹൃദയാഘാതം ഒഴിവാക്കാൻ ഗുളികകളെ മാത്രം ആശ്രയിക്കുന്നതിന് പകരം ഭക്ഷണക്രമത്തിലും ജീവിതശൈലിയിലുമാണ് മാറ്റം വരുത്തേണ്ടത്. രക്തത്തിലെ പഞ്ചസാരയുടെ അളവും ഇൻസുലിനും നിയന്ത്രണത്തിലാക്കിയാൽ ഹൃദയത്തെ സംരക്ഷിക്കാമെന്ന് വിദഗ്ധർ പറയുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: രക്തസമ്മർദം ചികിത്സിച്ചില്ലെങ്കിൽ ഹൃദയം, തലച്ചോറ്, വൃക്ക, കണ്ണുകൾ എന്നിവയ്ക്ക് എന്ത് സംഭവിക്കും?

Heart Attack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: