scorecardresearch

Latest News

ഹൃദയസ്തംഭനത്തെക്കുറിച്ചുള്ള പൊതുവായ മിഥ്യാധാരണകൾ

ഹൃദയസ്തംഭനം പ്രായമായവരെ മാത്രമേ ബാധിക്കുകയുള്ളൂവെന്നത് തെറ്റിദ്ധാരണയാണ്

ഹൃദ്രോഗങ്ങൾ ചെറുപ്പക്കാർക്കിടയിൽ പോലും ഇന്ന് സാധാരണമാണ്. കോവിഡ് കാലത്ത് ഹൃദ്രോഗ കേസുകളിൽ വർധനവ് ഉണ്ടായിട്ടുണ്ട്. ഹൃദയ സ്തംഭനത്തെക്കുറിച്ചുള്ള നിരവധി തെറ്റിദ്ധാരണകളുണ്ട്. അവയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ടെന്ന് മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റലിലെ കാർഡിയാക് സയൻസസ് ഡയറക്ടർ ഡോ.ജംഷെദ് ദലാൽ പറഞ്ഞു.

”ഒന്ന്, ഇത് ഹൃദയാഘാതത്തിന് തുല്യമല്ല. ശരീരത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ രക്തം കാര്യക്ഷമമായി പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്റെ കഴിവില്ലായ്മയെയാണ് ഹൃദയ സ്തംഭനം സൂചിപ്പിക്കുന്നത്. ഹൃദയപേശികൾ ദൃഢമാകുകയും വിശ്രമിക്കാൻ കഴിയാതെ വരികയും സമാനമായ ലക്ഷണങ്ങളിലേക്കും ക്ലിനിക്കൽ സവിശേഷതകളിലേക്കും നയിക്കുന്നതാണ് മറ്റൊരു തരം ഹൃദയസ്തംഭനം. നേരെമറിച്ച്, ഹൃദയത്തിലേക്കുള്ള രക്ത വിതരണം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്, ഡോക്ടർ പറഞ്ഞു.

ഹൃദയസ്തംഭനത്തെക്കുറിച്ചുള്ള ചില പൊതു മിഥ്യാധാരണകളെക്കുറിച്ചും ഡോക്ടർ വിശദീകരിച്ചു.

മിഥ്യ: ഹൃദയസ്തംഭനം പ്രായമായവരെ മാത്രമേ ബാധിക്കുകയുള്ളൂ

വസ്തുത: “55 വയസും അതിൽ കൂടുതലുമുള്ള വ്യക്തികളിൽ ഹൃദയസ്തംഭനം കൂടുതൽ സാധാരണമാണെങ്കിലും, ഈ രോഗം ചെറുപ്പക്കാരെയും കൂടുതലായി ബാധിക്കുന്നു,” ഡോ.ദലാൽ പറഞ്ഞു.

മിഥ്യ: ഹൃദയസ്തംഭനം വളരെ പെട്ടെന്നുള്ളതാണ്, മുന്നറിയിപ്പ് ലക്ഷണങ്ങളൊന്നുമില്ല.

വസ്തുത: ഹൃദയസ്തംഭനവുമായി ബന്ധപ്പെട്ട നിരവധി ലക്ഷണങ്ങളുണ്ട്, ശ്വാസതടസ്സം, വീക്കം, ക്ഷീണവും വിശപ്പില്ലായ്മ.

മിഥ്യ: ഹൃദയസ്തംഭനം നിയന്ത്രിക്കാൻ കഴിയില്ല

വസ്‌തുത: “ഹൃദയസ്തംഭനം ജീവിതത്തിന്റെ അവസാനമാണെന്ന് രോഗികൾ കരുതുന്നു, അത് കൈകാര്യം ചെയ്യാൻ കഴിയില്ല. ഫലപ്രദമായ ചികിത്സാ രീതികൾ ഉള്ളതിനാൽ ഇത് ശരിയല്ല. അവസാന ഘട്ടങ്ങളിൽ, ഹൃദയം മാറ്റിവയ്ക്കൽ ഒരു ഓപ്ഷനാണ്. ഹൃദയസ്തംഭനം മെച്ചപ്പെടുത്തുന്ന നിരവധി പുതിയ മരുന്നുകൾ അടുത്തിടെ അവതരിപ്പിച്ചിട്ടുണ്ട്.

ഗുരുതരമായ രോഗാവസ്ഥയാണെങ്കിലും, ശരിയായ ചികിത്സയിലൂടെയും പതിവ് കാർഡിയോളജിസ്റ്റ് കൺസൾട്ടേഷനിലൂടെയും ഹൃദയസ്തംഭനം നിയന്ത്രിക്കാനാകുമെന്ന് ഡോ.ദലാൽ പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: നല്ല ഉറക്കത്തിനായ് ഈ രണ്ട് ശീലങ്ങൾ പിന്തുടരൂ

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Cardiologist busts common myths about heart failure