scorecardresearch

ഹൃദയസ്തംഭനം കൂടുതലും അതിരാവിലെകളിൽ; കാരണങ്ങൾ ഇതൊക്കെയാണ്

എന്തുകൊണ്ടാണ് ഭൂരിപക്ഷം ആളുകളിലും അതിരാവിലെകളിൽ ഹൃദയസ്തംഭനം അനുഭവപ്പെടുന്നതെന്നറിയാമോ?

ഹൃദയസ്തംഭനം കൂടുതലും അതിരാവിലെകളിൽ; കാരണങ്ങൾ ഇതൊക്കെയാണ്

ഏത് സമയത്തു ആരെ വേണമെങ്കിലും ബാധിക്കാം എന്ന തരത്തിൽ ഹൃദയസ്തംഭനം വളരെയധികം സാധാരണമായി മാറിയിരിക്കുന്നു ഇന്ന്. എന്നിരുന്നാലും മിക്ക ആളുകൾക്കും അതിരാവിലെകളിൽ ആണ് കൂടുതലായും ഹൃദയസ്തംഭനം അനുഭവപ്പെടുന്നതെന്ന് വിദഗ്ധർ പറയുന്നു. എന്തായിരിക്കാം അതിനുള്ള കാരണം?

“അനേകം ഹൃദ്രോഗികൾ അതിരാവിലെ തന്നെ ഹൃദയ സ്തംഭനമോ ഹൃദയാഘാതമോ ആയി വരുന്നത് ഞങ്ങൾ കാണാറുണ്ട്, ” ഗുരുഗ്രാമിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ഡോ. ടി.എസ്. ക്ലെർ പറയുന്നു. ശരീരത്തിലെ ഹോർമോണുകളുടെ ഉത്പാദനവും വിതരണവും മൂലമാണ് ഇത് സംഭവിക്കുന്നതെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. “പുലർച്ചെ നാലു മണിക്ക് നമ്മുടെ ശരീരത്തിൽ കൂടുതലായും ഹൃദയാഘാതത്തിനും ഹൃദയസ്തംഭനത്തിനും കാരണമാവുന്ന ഹോർമോണായ സൈറ്റോകൈനിൻ ഉത്പാദിപ്പിക്കുന്നു,” ഡോ. ടി.എസ്. ക്ലെർ കൂട്ടിച്ചേർത്തു.

ബ്രിഗം ആൻഡ് വിമൻസ് ഹോസ്പിറ്റലിലെയും ഒറിഗൺ ഹെൽത്ത് ആൻഡ് സയൻസ് യൂണിവേഴ്സിറ്റിയിലെയും ഗവേഷകർ നടത്തിയ പഠനമനുസരിച്ചു നമ്മുടെ ശരീരത്തിന്റെ ആന്തരിക ഘടികാരമാണ് ഇതിന് കാരണക്കാരൻ. ഫരീദാബാദിലെ മെട്രോ ഹാർട്ട് ഹോസ്പിറ്റലിലെ കാർഡിയാക് ഇലക്ട്രോഫിസിയോളജി ഹെഡ് സീനിയർ കൺസൾട്ടന്റും കാർഡിയോളജിസ്റ്റുമായ ഡോ. നിതി ചദ്ദ നേഗി, നമ്മുടെ ദൈനംദിന ആവശ്യങ്ങളോട് പ്രതികരിക്കാൻ സഹായിക്കുന്ന ഒരു ജൈവ ഘടികാരം നമ്മുടെ ശരീരത്തിലുണ്ടെന്ന് വിശദീകരിക്കുന്നു.

“പകൽ സമയത്ത്, നമ്മൾ കൂടുതൽ പ്രവർത്തനനിരതരും കാര്യക്ഷമതയുള്ളവരുമാണ്, രാത്രിയിൽ, നമ്മുടെ മുഴുവൻ ഊർജ്ജവും ഉപയോഗിച്ചുറങ്ങുന്നു. ഈ ജൈവ ഘടികാരം കാരണം, രക്തസമ്മർദ്ദവും ഹൃദയമിടിപ്പും വർദ്ധിക്കുന്നത് അതിരാവിലെയുള്ള സിമ്പതെറ്റിക് സർജ് ആയി ഞങ്ങൾ കാണുന്നു. ഹൃദയമിടിപ്പിന്റെയും രക്തസമ്മർദ്ദത്തിന്റെയും ഈ വർദ്ധനവ് പ്രഭാത സമയത്ത് ഹൃദയത്തിന്റെ മുഴുവൻ പ്രവർത്തനത്തെയും കൂടുതൽ പ്രകോപിപ്പിക്കുന്നു,” ഡോ. നിതി കൂട്ടിച്ചേർത്തു.

heart health, drinking, heartbeat, high heart rate, abnormal heart beats, health, indian express news, ഹൃദയം, ഹൃദ്രോഗം, ഹൃദയാരോഗ്യം, മദ്യപാനം, മദ്യപാനത്തിന്റെ പ്രശ്നങ്ങൾ, ഹൃദ്രോഗ സാധ്യത, മദ്യപാനവും ഹൃദ്രോഗവും, ie malayalam

അതിരാവിലെയുണ്ടാവുന്ന മാരകമായ സ്ട്രോക്കുകൾക്കോ ആക്രമണങ്ങൾക്കോ സർക്കാഡിയൻ റിഥം കാരണമാകുമെന്ന് പറയുകയാണ് ധർമ്മശില നാരായണ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ഡയറക്ടറും സീനിയർ കൺസൾട്ടന്റുമായ ഡോ. ആനന്ദ് കുമാർ പാണ്ഡെ. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകൾ ഒട്ടിപ്പിടിക്കുകയും അഡ്രീനൽ ഗ്രന്ഥികളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന അഡ്രിനാലിൻ വർദ്ധിക്കുകയും ചെയ്യുമ്പോൾ കൊറോണറി ധമനികളിൽ പ്ലാക് പൊട്ടാൻ ഇടയാക്കും.

“രാവിലെ സർക്കാഡിയൻ സിസ്റ്റം കൂടുതൽ PAI-1 കോശങ്ങൾ പുറത്തുവിടുന്നു, ഇത് രക്തം കട്ടപിടിക്കുന്നത് തകരുന്നത് തടയുന്നു. രക്തത്തിലെ PAI-1 കോശങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് രക്തം കട്ടപിടിക്കാനുള്ള സാധ്യത ഹൃദയാഘാതത്തിലേക്കോ ഹൃദയസ്തംഭനത്തിലേക്കോ നയിക്കും, ” ആനന്ദ് കുമാർ പാണ്ഡെ വിശദീകരിച്ചു.

“പെട്ടെന്നുള്ള ഹൃദയാഘാതം, അയോർട്ടിക് വിള്ളൽ അല്ലെങ്കിൽ അന്യുറിസം, പൾമണറി എംബോളിസം, സ്ട്രോക്ക് എന്നിവയുൾപ്പെടെ എല്ലാത്തരം ഹൃദയസംബന്ധമായ അത്യാഹിതങ്ങളും നടക്കാൻ ഏറ്റവും സാധ്യത കൂടിയ സമയം പ്രഭാതത്തിലും ഉറക്കത്തിന്റെ അവസാന ഘട്ടത്തിലുമാണ്,” ലുധിയാനയിലെ സിബിയ മെഡിക്കൽ സെന്ററിന്റെ സ്ഥാപകനും കാർഡിയോളജിസ്റ്റുമായ ഡോ.എസ്.എസ്. സിബിയ ലുധിയാന പറഞ്ഞു.

ലണ്ടൻ ക്യൂൻ മേരി യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ നടന്ന മറ്റൊരു പഠനത്തിൽ, ഹൃദയ സംബന്ധമായ അസുഖമുള്ള രോഗികൾക്ക് അവരുടെ രക്തത്തിൽ ഒരു പ്രധാന ഗ്രൂപ്പിലെ സംരക്ഷണ തന്മാത്രകളുടെ അളവ് രാവിലെ കുറവാണെന്ന് കണ്ടെത്തി. ഇത് ആ സമയങ്ങളിൽ രക്തം കട്ടപിടിക്കുന്നതിനും ഹൃദയാഘാതത്തിനും ഉള്ള സാധ്യത വർദ്ധിപ്പിക്കും.

പ്രമേഹം, രക്തസമർദ്ദം, സ്ഥിരമായ പുകവലി എന്നിവ അപകടസാധ്യത വർദ്ധിപ്പിക്കുന്ന ചിലതാണ്, ഈ ഘടകങ്ങൾ കാലക്രമേണ പലരിലും അതിരാവിലെയുള്ള ഹൃദയസ്തംഭനത്തിനുള്ള കാരണമായി മാറാറുണ്ട്. “എന്നിരുന്നാലും, ഇന്നത്തെ തലമുറയിലുള്ളവർക്ക് മുമ്പത്തേതിനേക്കാൾ ചെറുപ്രായത്തിൽ തന്നെ ഹൃദയാഘാതത്തിനും ഹൃദയസ്തംഭനത്തിനും സാധ്യത കൂടുതലാണ്. ക്രമരഹിതമായ ജീവിതശൈലി, അസ്വസ്ഥമായ ഉറക്കവും ഉറക്കമില്ലായ്മയും, വർദ്ധിച്ച മാനസിക സമ്മർദ്ദം, മദ്യപാനം, അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ, ഉയർന്ന വായു മലിനീകരണം എന്നിവയാണ് പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിനും പെട്ടെന്നുള്ള മരണത്തിന്റെ വർദ്ധനവിനും കാരണമാകുന്ന ഘടകങ്ങൾ, ” ഡോ നേഗി കൂട്ടിച്ചേർത്തു.

നല്ല ഹൃദയാരോഗ്യത്തിനു വേണ്ടി, കുറഞ്ഞത് 7-8 മണിക്കൂർ ഉറങ്ങാനും താരതമ്യേന സമ്മർദ്ദരഹിതമായ ജീവിതം നിലനിർത്തുവാനും പ്രഭാത കർമ്മങ്ങൾ മന്ദഗതിയിലാക്കുവാനും ആരോഗ്യകരമായ ഭക്ഷണം കഴിക്കുവാനും കാർഡിയോളജിസ്റ്റുകൾ ശുപാർശ ചെയ്യുന്നു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Cardiac arrests heart attacks mornings high rate causes

Best of Express