/indian-express-malayalam/media/media_files/uploads/2020/04/corona-17.jpg)
ആഗോളതലത്തിൽ തന്നെ കൊറോണ വൈറസിനെ തുടർന്ന് വലിയ പ്രതിസന്ധി ഉടലെടുത്തിട്ടുണ്ട്. ഓരോ ദിവസവും സാഹചര്യങ്ങൾ മാറിമറിയുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്ന വൈറസാണ് കോവിഡ്-19. ഗുരുതരമായ സാഹചര്യങ്ങളിൽ ഇത് ന്യൂമോണിയയിലേക്ക് നയിക്കും. ശ്വാസകോശ സംബന്ധമായ അസുഖം, പനി, ചുമ, ശ്വാസതടസ്സം, ശ്വസന ബുദ്ധിമുട്ടുകൾ തുടങ്ങിയ ലക്ഷണങ്ങൾ ഒരാൾ പ്രകടിപ്പിക്കുകയാണെങ്കിൽ അയാൾ / അവളിൽ കൊറോണ വൈറസ് ബാധിച്ചേക്കാം. വീട്ടിൽ സുരക്ഷിതമായി തുടരാനും മുൻകരുതലുകൾ എടുക്കാനും എല്ലാവരോടും നിർദേശിച്ചിരിക്കുന്നതിനാൽ, ലോക്ക്ഡൗൺ കാലയളവിൽ കാൻസർ രോഗികൾ തങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
''കാൻസർ രോഗികൾക്ക് കൊറോണ വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. വീട്ടിൽ നിന്ന് പുറത്തുപോകുന്നത് ഒഴിവാക്കുകയും ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കേണ്ടത് ഈ സമയത്തിന്റെ ആവശ്യകതയാണ്,'' ഏഷ്യൻ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓൺകോളജിയിലെ സീനിയർ സർജിക്കൽ ഓൺകോളജിസ്റ്റ് ഡോ.ധൈര്യശീൽ സാവന്ത് പറഞ്ഞു.
കാൻസർ രോഗികൾ ചെയ്യേണ്ടത് എന്താണെന്നതിനെക്കുറിച്ച് ഡോ. സാവന്ത് പറയുന്നു.
ദിവസവും വ്യായാമം ചെയ്യുക
ശാരീരികമായി ആക്ടീവായിരിക്കാൻ വ്യായാമം അത്യാവശ്യമാണ്. വ്യായാമം ചെയ്തില്ലെങ്കിൽ ശരീരത്തിന്റെ പ്രവർത്തനം തകരാറിലാവുകയും പേശികളുടെ ബലഹീനതയ്ക്ക് കാരണമാവുകയും ചെയ്യും. അതിനാൽ, ദിവസേന വ്യായാമം ചെയ്യുന്നതിലൂടെ നിങ്ങളുടെ ബാലൻസ് മെച്ചപ്പെടുത്തുകയും വീഴ്ചയുണ്ടാകാനുളള സാധ്യത കുറയ്ക്കുകയും ചെയ്യാം. വ്യായാമം ചെയ്യുന്നതിലൂടെ ഓക്കാനം അല്ലെങ്കിൽ ഛർദ്ദി ഉണ്ടാകുന്നത് കുറയ്ക്കും. അതിലൂടെ, നിങ്ങൾക്ക് ഒപ്റ്റിമൽ ഭാരം നിലനിർത്താനും ക്ഷീണം തോന്നുന്നത് ഒഴിവാക്കാനും ജീവിത നിലവാരം ഉയർത്താനും കഴിയും.
Read Also: ലോക്ക്ഡൗൺ ദിനങ്ങളിലെ അമിതാഹാരം ഒഴിവാക്കാൻ ചില എളുപ്പ വഴികൾ
ഇതൊക്കെയാണെങ്കിലും ഏതെങ്കിലും വ്യായാമം തുടങ്ങുന്നതിനു മുമ്പ് ഡോക്ടറുമായി സംസാരിക്കുക. കാൻസറിന്റെ ഘട്ടത്തെ അടിസ്ഥാനമാക്കി ഒരു വ്യായാമം നിർദേശിക്കാൻ അവർക്ക് കഴിയും. നടത്തം, ലൈറ്റ് സ്ട്രെച്ചിങ്, യോഗ എന്നിവയാണ് നിങ്ങൾക്ക് വീട്ടിൽ ചെയ്യാൻ കഴിയുന്ന മറ്റ് വ്യായാമങ്ങൾ. എന്നാൽ കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നത് ഒഴിവാക്കുക. വ്യായാമം ചെയ്യുമ്പോൾ വേദന തോന്നുന്നെങ്കിൽ ഉടൻ നിർത്തുക.
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക
/indian-express-malayalam/media/media_files/uploads/2020/04/vegetables-1.jpg)
കാൻസർ രോഗികൾ വീട്ടിൽ തയ്യാറാക്കുന്ന ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം തിരഞ്ഞെടുക്കണം. അതോടൊപ്പം ഭക്ഷണത്തിൽ ആവശ്യമായ എല്ലാ പോഷകങ്ങളും ഉൾപ്പെടുത്തുക. ഇരുമ്പ്, കാൽസ്യം എന്നിവ അടങ്ങിയ തക്കാളി, കാരറ്റ്, മത്തങ്ങ പോലുളള പച്ചക്കറികളും ക്രൂസിഫറസ് പച്ചക്കറികളും (കാബേജ്, കോളിഫ്ളവർ, ബ്രൊക്കോളി) കഴിക്കുക. വാഴപ്പഴം, പീച്ച് പഴം, കിവീസ്, പിയർ പഴം, ഓറഞ്ച് തുടങ്ങിയവ കഴിക്കുന്നതിലൂടെ ആവശ്യമുള്ള വിറ്റാമിൻ സി നേടാനാവും. രോഗപ്രതിരോധ ശേഷി കൂട്ടാൻ ഭക്ഷണത്തിൽ ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾ എന്നിവ ചേർക്കുക. ധാരാളം വെള്ളം കുടിച്ച് ജലാംശം നിലനിർത്തുക.
മനസ്സിന്റെ ഉന്മേഷം നിലനിർത്തുക
സ്വയം ശാന്തമാകാൻ ധ്യാനം ചെയ്യാൻ ശ്രമിക്കുക. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ കുറിച്ചോർത്ത് പരിഭ്രാന്തരാകരുത്. കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിക്കുക. വായിക്കുക, എഴുതുക, സംഗീതം കേൾക്കുക, പൂന്തോട്ട പരിപാലനം തുടങ്ങി നിങ്ങൾക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാൻ സമയം വിനിയോഗിക്കുക.
നിങ്ങളുടെ ഷെഡ്യൂൾ തയ്യാറാക്കുക
ഒരു ദിവസം നിങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ എന്തൊക്കെയെന്നുളള ലിസ്റ്റ് തയ്യാറാക്കുക. ഒരു ഡയറിയിൽ നിങ്ങളുടെ ചിന്തകളും വികാരങ്ങളും എഴുതുക.
മറ്റ് പ്രധാന കാര്യങ്ങൾ
> അസുഖമുള്ള ആളുകൾ നിങ്ങൾക്ക് ചുറ്റുമുണ്ടാകരുത് അല്ലെങ്കിൽ വീട്ടിൽ നിന്ന് പുറത്തുപോകരുത്
> വ്യക്തിഗത ശുചിത്വം പാലിക്കുക. നിങ്ങൾ പതിവായി സ്പർശിക്കുന്ന വസ്തുക്കൾ വൃത്തിയാക്കുക അല്ലെങ്കിൽ അണുവിമുക്തമാക്കുക
> നിങ്ങൾക്ക് കഴിയുന്നത്ര വിശ്രമിക്കുക
> കൈ കഴുകാതെ മുഖം, മൂക്ക് അല്ലെങ്കിൽ വായിൽ പോലും തൊടരുത്
> നിങ്ങളുടെ കുടുംബാംഗങ്ങൾക്ക് അസുഖമുണ്ടെങ്കിൽ, ചുമയോ തുമ്മലോ ഉളള സമയത്ത് അവർ വായ മൂടുന്നുവെന്ന് ഉറപ്പു വരുത്തുക. തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ നിങ്ങളും വായ മൂടണം. വീട്ടിൽ സന്ദർശകരെ നിയന്ത്രിക്കുക. തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ വായ മൂടാൻ ഉപയോഗിക്കുന്ന ടിഷ്യുകൾ നശിപ്പിച്ചു കളയുക. വീട്ടിൽ സാമൂഹിക അകലം പാലിക്കുക
> കിംവദന്തികളിൽ വിശ്വസിക്കരുത്. വിഷമകരമായ വാർത്തകൾ വായിക്കുന്നത് ഒഴിവാക്കുക
> മരുന്നുകൾ കൃത്യമായി കഴിക്കുക. ഡോക്ടറുമായി എപ്പോഴും സമ്പർക്കം പുലർത്തുക
Read in English: Precautions cancer patients can take to stay safe from coronavirus
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us