scorecardresearch

ബിരിയാണി കഴിച്ചാലും ശരീരഭാരം കുറയ്ക്കാൻ കഴിയുമോ?

ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിൽ ആളുകൾക്ക് യാതൊരുവിധ കുറ്റബോധമില്ലാതെ ബിരിയാണി ആസ്വദിക്കാമെന്ന് പോഷകാഹാര വിദഗ്ധ പറയുന്നു

ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിൽ ആളുകൾക്ക് യാതൊരുവിധ കുറ്റബോധമില്ലാതെ ബിരിയാണി ആസ്വദിക്കാമെന്ന് പോഷകാഹാര വിദഗ്ധ പറയുന്നു

author-image
Health Desk
New Update
Biriyani

Source: Freepik

ശരീരഭാരം കുറയ്ക്കുന്നതിനെക്കുറിച്ചും കൊഴുപ്പ് കുറയ്ക്കുന്നതിനെക്കുറിച്ചും പലർക്കും തെറ്റിദ്ധാരണകളുണ്ട്. പ്രിയപ്പെട്ട ഭക്ഷണങ്ങൾ ഉപേക്ഷിക്കുന്നതും, പട്ടിണി കിടക്കുന്നതും ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുമെന്ന് അവർ കരുതുന്നു. എന്നാൽ, ശരീര ഭാരം കുറയ്ക്കാൻ ഇവയൊന്നും ഇല്ലാതെയും കഴിയുമെന്ന് വിദഗ്ധർ തന്നെ പറഞ്ഞിട്ടുണ്ട്.

Advertisment

ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിൽ ആളുകൾക്ക് യാതൊരുവിധ കുറ്റബോധമില്ലാതെ ബിരിയാണി ആസ്വദിക്കാമെന്ന് പോഷകാഹാര വിദഗ്ധയും വെയ്റ്റ്‌ലോസ് പരിശീലകയുമായ മോഹിത മസ്കറേൻഹാസ് പറഞ്ഞു. ബിരിയാണി ആസ്വദിക്കാൻ നിങ്ങൾ മടികാട്ടേണ്ടതില്ലെന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ അവർ പറഞ്ഞു. അതിനായി, പാചകം ചെയ്യുന്നതിന് ഒരു ശരിയായ രീതിയുണ്ടെന്നും, വിഭവത്തിന്റെ കാര്യത്തിൽ ശ്രദ്ധാലുവായിരിക്കണമെന്നും അവർ വ്യക്തമാക്കി. ഈ രണ്ട് കാര്യങ്ങൾ നിങ്ങൾ മനസ്സിൽ വച്ചാൽ, നിങ്ങൾ പകുതി യുദ്ധം ജയിച്ചുവെന്നും അവർ അഭിപ്രായപ്പെട്ടു.

Also Read: ഭക്ഷണം കഴിഞ്ഞാൽ ഇത് ചെയ്യൂ: ഹൃദയാഘാത സാധ്യത 40% കുറയ്ക്കുന്നതിനുള്ള ഒരു ടിപ്‌സ്

നിങ്ങളുടെ ബിരിയാണി പാചകക്കുറിപ്പിൽ കുറച്ച് മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്, ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ ഇത് ചെയ്യുന്നത് നല്ലതാണ്. ''പരമ്പരാഗത പാചകക്കുറിപ്പിൽ 1 കിലോ മാംസവും 1 കിലോ അരിയും നിറയെ നെയ്യും ആവശ്യമാണ്. ഇത് വളരെയധികം ചോറും കൊഴുപ്പും അടങ്ങിയ ഒരു ബിരിയാണി ആക്കി മാറ്റുന്നു. പക്ഷേ ആവശ്യത്തിന് പ്രോട്ടീൻ ഇല്ല. കൊഴുപ്പ് കുറയ്ക്കാൻ ഞാൻ നിർദേശിക്കുന്ന ബിരിയാണിയിൽ ലീൻ പ്രോട്ടീൻ, കുറച്ച് അരി, സുഗന്ധവ്യഞ്ജനങ്ങൾ, വളരെ കുറച്ച് നെയ്യ് എന്നിവ മതി," അവർ പറഞ്ഞു.

Advertisment

പാചകക്കുറിപ്പ്

ഇറച്ചി-അരി അനുപാതം: 200 ഗ്രാം അരിക്ക്, 400 ഗ്രാം എല്ലില്ലാത്ത ചിക്കൻ ക്യൂബുകളായി മുറിച്ച് 100 ഗ്രാം ഗ്രീക്ക് യോഗർട്ടും സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത മിശ്രിതത്തിൽ മാരിനേറ്റ് ചെയ്യണം. അരി 30 മിനിറ്റ് കുതിർത്ത് വയ്ക്കുക, മാരിനേറ്റ് ചെയ്ത മാംസം അതേ സമയം ഫ്രിഡ്ജിൽ വയ്ക്കുക.

Also Read: രാത്രിയിൽ 4 മണിക്കൂർ പോലും ഉറങ്ങാറില്ല, ഇന്നലെ ഉറങ്ങിയത് 2 മണിക്കൂർ: വെളിപ്പെടുത്തി അജിത്

ഡീപ്പ്-ഫ്രൈയിങ് ഒഴിവാക്കുക: പരമ്പരാഗത പാചകക്കുറിപ്പിൽ ഉള്ളി ബ്രൗൺ നിറമാകുന്നതുവരെ വഴറ്റണം. എന്നാൽ,, ധാരാളം നെയ്യ് ഉപയോഗിക്കാതെ തന്നെ നിങ്ങൾക്ക് അത് ചെയ്യാൻ കഴിയും. 100 ഗ്രാം അരിഞ്ഞ ഉള്ളി ബ്രൗൺ നിറമാകാൻ ഒരു ടീസ്പൂൺ നെയ്യ് മാത്രം ഉപയോഗിക്കാൻ പോഷകാഹാര വിദഗ്ധ നിർദേശിച്ചു. നിങ്ങൾക്ക് എയർ-ഫ്രൈയിങ്ങും തിരഞ്ഞെടുക്കാം.

Also Read: 3 മാസം കൊണ്ട് കുറച്ചത് 12 കിലോ; ഒരു ദിവസത്തെ ഭക്ഷണം വെളിപ്പെടുത്തി യുവതി

ബിരിയാണിയും റൈത്തയും ജോടിയാക്കുക: ഗ്രീക്ക് ലോ-ഫാറ്റ് യോഗർട്ടും പച്ചക്കറികളും ചേർത്ത് ഉണ്ടാക്കിയ 300 ഗ്രാം റൈത്തയും ചേർത്ത് ബിരിയാണി വിളമ്പുക.

ഭാഗനിയന്ത്രണം: ഇങ്ങനെ തയ്യാറാക്കുന്ന ബിരിയാണി നാല് പേർക്ക് കഴിക്കാം. നാലിലൊന്ന് ഭാഗം കഴിക്കാൻ ശ്രദ്ധിക്കണം. ഇതിൽ 30 ഗ്രാം പ്രോട്ടീനും 400 കാലറിയും മാത്രമേ അടങ്ങിയിട്ടുള്ളൂ.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: പ്രമേഹമുള്ള 50% പേരും രോഗമുണ്ടെന്ന കാര്യം തിരിച്ചറിയുന്നില്ലെന്ന് ആരോഗ്യ വിദഗ്ധർ

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: