Latest News

കൂടുതൽ മണിക്കൂർ ജോലി ചെയ്യുന്നത് ഹൃദയത്തെ ബാധിക്കുമോ? ഡോക്ടർമാർക്ക് പറയാനുളളത്

കോവിഡ് കാലത്ത് ഇത് കൂടുതൽ പ്രാധാന്യമർഹിക്കുന്ന പ്രശ്നമായി മാറിയിരിക്കുന്നു, കാരണം വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ആളുകൾക്ക് കമ്പ്യൂട്ടർ സ്‌ക്രീനുകൾക്ക് മുന്നിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടി വരുന്നു

work, health, ie malayalam

ദീർഘനേരം ജോലി ചെയ്യുന്നത് ഹൃദ്രോഗം, ഹൃദയാഘാതം എന്നിവ മൂലമുള്ള മരണങ്ങൾ വർധിപ്പിക്കുന്നുവെന്നാണ് 2021മേയിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കണ്ടെത്തിയത്. ലോകാരോഗ്യ സംഘടനയും എൻ‌വയോൺ‌മെന്റ് ഇന്റർ‌നാഷണലിൽ‌ പ്രസിദ്ധീകരിച്ച ഇന്റർ‌നാഷണൽ‌ ലേബർ‌ ഓർ‌ഗനൈസേഷനും അനുസരിച്ച്, ദീർഘനേരം ജോലി ചെയ്തതിലൂടെ 2016 ൽ 7,45,000 പേർ‌ ഹൃദയാഘാതം, ഇസ്കെമിക് ഹൃദ്രോഗം എന്നിവ മൂലം മരണമടഞ്ഞു, 2000 മുതൽ ഇതിൽ 29 ശതമാനം വർധനവുണ്ടായി.

കോവിഡ് കാലത്ത് ഇത് കൂടുതൽ പ്രാധാന്യമർഹിക്കുന്ന പ്രശ്നമായി മാറിയിരിക്കുന്നു, കാരണം വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ആളുകൾക്ക് കമ്പ്യൂട്ടർ സ്‌ക്രീനുകൾക്ക് മുന്നിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടി വരുന്നു. ലോകാരോഗ്യസംഘടനയുടെയും ഐ‌എൽ‌ഒയുടെയും റിപ്പോർട്ടിൽ പുരുഷന്മാരിൽ (മരണത്തിന്റെ 72 ശതമാനം), പടിഞ്ഞാറൻ പസഫിക്, തെക്ക്-കിഴക്കൻ ഏഷ്യ പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ, മധ്യവയസ്കരോ മുതിർന്നവരോ ആയ തൊഴിലാളികളിൽ ജോലി സംബന്ധമായ ഭാരം വളരെ കൂടുതലാണെന്ന് കണ്ടെത്തി. രേഖപ്പെടുത്തിയ മിക്ക മരണങ്ങളും 60-79 വയസ്സിനിടയിലുള്ളവരാണ്, 45 നും 74 നും ഇടയിൽ പ്രായമുള്ളവർ ആഴ്ചയിൽ 55 മണിക്കൂറോ അതിൽ കൂടുതലോ ജോലി ചെയ്തിട്ടുണ്ട്.

ജോലി സമ്മർദ്ദവും ആരോഗ്യത്തെ ഇത് നേരിട്ട് ബാധിക്കുന്നതും തമ്മിലുള്ള ബന്ധം മനസിലാക്കാൻ ഞങ്ങൾ ഡോക്ടർമാരെ സമീപിച്ചു.

ഹൈദരാബാദിലെ മെഡിഓവർ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് കാർഡിയാക് ഇലക്ട്രോഫിസിയോളജിസ്റ്റ് ഡോ.കുമാർ നാരായണന്റെ അഭിപ്രായത്തിൽ മാനസിക സമ്മർദ്ദവും ഹൃദ്രോഗവും തമ്മിലുള്ള ബന്ധം സ്ഥാപിക്കപ്പെട്ടതാണ്. ”ഇക്കാലത്ത്, ജോലി സമയം കൂടിയെന്നു മാത്രമല്ല, ജോലിസ്ഥലത്തെ സമ്മർദ്ദം ഗണ്യമായി വർധിക്കുകയും ചെയ്തു. ജോലി സമയം കൂടിയത് ആരോഗ്യത്തെ ബാധിച്ചു, ലോകമെങ്ങുമുളള ആളുകൾ സമയത്തിന് അധീതമായി ജോലി ചെയ്തു തുടങ്ങി. ഇതെല്ലാം അനാരോഗ്യകരമായ ഭക്ഷണക്രമം, ഉദാസീനത, പുകവലി, അപര്യാപ്തമായ ഉറക്കം എന്നിവയ്‌ക്കൊപ്പം ശരീരത്തിലെ ദോഷകരമായ സമ്മർദ്ദ പ്രതികരണങ്ങളിലേക്ക് നയിക്കുന്നു.

Read More: വ്യായാമവും ഹൃദയാരോഗ്യവും എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു

ഹൃദയാഘാതം, ഹൃദയ സംബന്ധമായ മറ്റു രോഗങ്ങൾ എന്നിവ ഒഴിവാക്കാൻ, കൂടുതൽ സജീവമായ ഒരു ജീവിതശൈലി നയിക്കാൻ ഡോക്ടർമാർ ഉപദേശിക്കുന്നു. ഫോർട്ടിസ് ഹോസ്പിറ്റലിലെ കാർഡിയോളജി ഡയറക്ടറും എച്ച്ഒഡിയുമായ ഡോ. ആർ.കെ.ജസ്വാളിന്റെ അഭിപ്രായത്തിൽ താഴെ പറയുന്നവ ജീവിതത്തിൽ പിന്തുടരണം.

  1. കൊഴുപ്പ്, ഉപ്പ്, കുറഞ്ഞ ഫൈബർ, ജങ്ക്, ഫാസ്റ്റ് ഫുഡുകൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം ഒഴിവാക്കുക.
  2. കൂടുതൽ വ്യായാമം ചെയ്യുക.
  3. പുകയില ഉപഭോഗം കുറയ്ക്കുക, അല്ലെങ്കിൽ പൂർണ്ണമായും നിർത്തുക.

നീണ്ട ജോലി സമയം, നിരന്തരമായ സമ്മർദ്ദം, ജോലി സംബന്ധമായ സ്ട്രെസ്, തൊഴിൽ അരക്ഷിതാവസ്ഥ എന്നിവ സൈക്കോളജിക്കൽ സ്ട്രെസിൽ ഉൾപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ ഘടകങ്ങളെല്ലാം പുകവലിയും വ്യായാമവും ചെയ്യാത്ത ആളുകൾക്ക് ഹൃദയാഘാത സാധ്യതയുണ്ടാക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ദീർഘനേരം ജോലി ചെയ്യുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകും. ഇത് പ്രമേഹവും ഹൈപ്പർ ടെൻഷനും ഒരുമിച്ച് ഉണ്ടാകുന്നതിന് തുല്യമാണെന്ന് ചെന്നൈയിലെ അരിത്മിയ-ഹാർട്ട് ഫെയിലിയർ അക്കാദമിയിലെ കാർഡിയാക് ഇലക്ട്രോഫിസിയോളജി ആൻഡ് പേസിങ് വിഭാഗം മേധാവി ഡോ.ഉൽഹാസ് എം.പാണ്ഡുരംഗി പറഞ്ഞു.

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Can working long hours affect your heart523107

Next Story
എബോളയ്ക്ക് കണ്ടെത്തിയ പ്രതിവിധി നിപയേയും ചെറുത്തേക്കാംnipah virus, നിപ വൈറസ്, ebola, എബോള nipah virus kerala, nipah virus news, nipah virus in india, nipah virus infection, nipah virus kochi, nipah virus case, ernakulam hospital, kochi medical college, nipah virus 2019, kochi news, kerala news, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express