/indian-express-malayalam/media/media_files/uploads/2023/01/almonds.jpg)
ഭക്ഷണത്തിൽ ബദാം ഉൾപ്പെടുത്തുന്നത് നല്ല ആരോഗ്യ ഫലങ്ങൾക്ക് കാരണമാകും
ബദാം കഴിക്കുന്നതിന്റെ ഗുണങ്ങളും വീണ്ടും വീണ്ടും പറയേണ്ടതില്ല. ഓർമ്മശക്തിയ്ക്കോ ആരോഗ്യമുള്ള ചർമ്മത്തിനോ മൊത്തത്തിലുള്ള ക്ഷേമത്തിനോ ആകട്ടെ ഇവയിൽ വളരെയെറെ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും, ബദാമിന്റെ ആരോഗ്യഗുണങ്ങൾക്ക് ഒപ്പം തന്നെ പരക്കുന്ന ഒന്നാണ് തെറ്റിദ്ധാരണകളും.
അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വേനൽക്കാലത്ത് ബദാം കഴിക്കണോ എന്നത്. എന്താണ് ഇതിലെ യാഥാർഥ്യം? വേനൽക്കാലത്ത് ബദാം കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണോയെന്നറിയാം.
ബദാം കഴിക്കുന്നതിന്റെ ഗുണങ്ങൾ മനസ്സിലാക്കാം
“ബദാം പോഷകങ്ങൾ നിറഞ്ഞതാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഉൾപ്പെടെയുള്ള ആരോഗ്യകരമായ കൊഴുപ്പുകളുടെ നല്ല ഉറവിടമാണ് അവ. മൊത്തത്തിലുള്ള ക്ഷേമത്തിന് ആവശ്യമായ പ്രോട്ടീൻ, ഫൈബർ, വിറ്റാമിൻ ഇ, മഗ്നീഷ്യം, കാൽസ്യം, മറ്റ് വിവിധ വിറ്റാമിനുകളും ധാതുക്കളും ബദാമിൽ അടങ്ങിയിട്ടുണ്ട്,” ഉജാല സിഗ്നസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിലെ മെഡിക്കൽ ഡയറക്ടറും എമർജൻസി എച്ച്ഒഡിയുമായ ഡോ.മുഹമ്മദ് സഫീർ ഹൈദർ പറഞ്ഞു.
കൂടാതെ, ബദാമിൽ കാണപ്പെടുന്ന അസ്ഥികളെ പിന്തുണയ്ക്കുന്ന പോഷകങ്ങൾക്കൊപ്പം മതിയായ കാൽസ്യം കഴിക്കുന്നത് അസ്ഥികളുടെ ആരോഗ്യത്തിന് സഹായിക്കുമെന്നും ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥകളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നും ഡോ.മുഹമ്മദ് കൂട്ടിച്ചേർത്തു. "മസ്തിഷ്ക ആരോഗ്യത്തിനും വൈജ്ഞാനിക പ്രവർത്തനത്തിനും ഗുണം ചെയ്യുന്ന പോഷകങ്ങളും അവയിൽ അടങ്ങിയിട്ടുണ്ട്," വിദഗ്ധൻ പറഞ്ഞു.
വേനൽക്കാലത്ത് ബദാം കഴിക്കാമോ?
പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രം അനുസരിച്ച്, ഭക്ഷണങ്ങളെ അവയുടെ ഊർജ്ജസ്വലമായ ഗുണങ്ങളെ അടിസ്ഥാനമാക്കി തരം തിരിച്ചിരിക്കുന്നു. " ബദാം ചൂടാകുന്ന സ്വഭാവമുള്ള ഭക്ഷണമായി കണക്കാക്കുന്നു. ഇത് കഴിച്ചാൽ അത് ശരീരത്തിൽ ചെലുത്തുന്ന സ്വാധീനത്തെയാണ് സൂചിപ്പിക്കുന്നത്," ഡോ.മുഹമ്മദ് അഭിപ്രായപ്പെട്ടു.
എന്നിരുന്നാലും, നിങ്ങളുടെ വേനൽക്കാല ഭക്ഷണത്തിൽ ബദാം ഉൾപ്പെടുത്തുമ്പോൾ, അവയുടെ താപ സ്വഭാവത്തേക്കാൾ അവയുടെ പോഷക മൂല്യങ്ങളും ആരോഗ്യ ഗുണങ്ങളും പരിഗണിക്കുന്നതാണ് പ്രധാനമെന്ന് വിദഗ്ധൻ പറയുന്നു.
“ബദാമിന് അവശ്യ പോഷകങ്ങൾ നൽകാനും സീസൺ പരിഗണിക്കാതെ തന്നെ ഭക്ഷണത്തിൽ ആരോഗ്യകരമാകാനും കഴിയും,” ഡോ.മുഹമ്മദ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
മാത്രമല്ല, ബദാമിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ സൂര്യപ്രകാശം മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുമെന്ന് വിദഗ്ധൻ ചൂണ്ടിക്കാട്ടി. പക്ഷേ, ദഹനക്ഷമത മെച്ചപ്പെടുത്തുന്നതിനും അതിന്റെ ഘടനയെ മൃദുവാക്കുന്നതിനും പോഷക ലഭ്യത വർദ്ധിപ്പിക്കുന്നതിനും ബദാം വെള്ളത്തിൽ കുതിർത്ത ശേഷം കഴിക്കാൻ ഡോ.മുഴുവൻ നിർദേശിച്ചു.
“ബദാം ഒരു പാത്രത്തിൽ ഇട്ട് അത് മുങ്ങികിടക്കുന്ന അത്രയും വെള്ളം ഒഴിക്കുക. ബദാം കുറഞ്ഞത് 4-8 മണിക്കൂർ അല്ലെങ്കിൽ രാത്രി മുഴുവൻ കുതിർത്ത് വയ്ക്കുക. കുതിർത്തതിന് ശേഷം, അവ നന്നായി കഴുകിയെടുത്ത് കഴിക്കുക,” വിദഗ്ധൻ പറഞ്ഞു.
ഒരു ദിവസം എത്ര ബദാം കഴിക്കണം?
പ്രതിദിന ബദാമിന്റെ അളവ് പ്രായം, മൊത്തത്തിലുള്ള ഭക്ഷണ ആവശ്യകതകൾ, വ്യക്തിഗത ആരോഗ്യ അവസ്ഥകൾ എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടാം. എന്നിരുന്നാലും, സമീകൃതാഹാരത്തിന്റെ ഭാഗമായി മിതമായ അളവിൽ ബദാം കഴിക്കാൻ നിർദ്ദേശിക്കപ്പെടുന്നതായി ഡോ. മുഹമ്മദ് അഭിപ്രായപ്പെട്ടു.
“സാധാരണയായി ഏകദേശം 1 ഔൺസ് അല്ലെങ്കിൽ 28 ഗ്രാം ആണ് ഒരു ദിവസം കഴിക്കാവുന്നത്. ഇത് ഏകദേശം 23 ബദാമിന് തുല്യമാണ്. ഇത് അമിതമായ കലോറി ഉപഭോഗം കൂടാതെ പോഷകങ്ങളുടെ നല്ല ബാലൻസ് നൽകുന്നു. എന്നിരുന്നാലും, ആരോഗ്യകരമായ കൊഴുപ്പ് ഉള്ളതിനാൽ ബദാമിന്റെ കലോറി ഉള്ളടക്കം താരതമ്യേന ഉയർന്നതാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്, അതിനാൽ അമിതമായി കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക," വിദഗ്ധൻ പറഞ്ഞു.
"നിങ്ങൾക്ക് അവ ലഘുഭക്ഷണമായി ആസ്വദിക്കാം. സലാഡുകളിൽ ചേർക്കാം, ബദാം വെണ്ണ സ്പ്രെഡ് ആയി ഉപയോഗിക്കാം, അല്ലെങ്കിൽ ഗ്രാനോളയുടെ പാചകക്കുറിപ്പുകളിൽ ഉൾപ്പെടുത്താം," ഡോ. മുഹമ്മദ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us