scorecardresearch
Latest News

വേനൽച്ചൂടിലെ തലവേദന കുറയാൻ തണ്ണിമത്തൻ ജ്യൂസ്; വിദഗ്ധർ പറയുന്നു

തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന സിട്രുലൈൻ എന്ന അമിനോ ആസിഡ് രക്തക്കുഴലുകളെ റിലാക്സ് ചെയ്യാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

summer heat, watermelon , iemalayalam
ഫൊട്ടൊ : നിതിന്‍ ആര്‍ കെ

വേനൽ വളരെ കഠിനമാണ്. ആ സമയത്തെ യാത്ര അതിലും കഠിനമാണ്. വേനൽക്കാലത്തെ നിർജ്ജലീകരണം, സൂര്യാഘാതം, തലവേദന എന്നിവ ഒരാളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നു. ചൂടിൽനിന്നു രക്ഷ നേടാൻ പല മാർഗങ്ങളും കേൾക്കാറുണ്ട് അതിലൊന്നാണ് വേനൽച്ചൂട് മൂലമുണ്ടാകുന്ന തലവേദന മാറാൻ തണ്ണിമത്തൻ ജ്യൂസ് കുടിച്ചാൽ മതി എന്ന് ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നത്. നിധി ബി-നാച്ചുറൽ-302 എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഈ നിർദേശം.

“തലവേദനയുടെ ഒരു പ്രധാന കാരണമാണ് നിർജ്ജലീകരണം. അതിനാൽ വെള്ളം കുടിക്കുകയോ തണ്ണിമത്തൻ പോലുള്ള ജലസമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കുകയോ ചെയ്യുന്നത് നിർജ്ജലീകരണം മൂലമുണ്ടാകുന്ന തലവേദന തടയാനോ ലഘൂകരിക്കാനോ സഹായിക്കും. കൂടാതെ, തണ്ണിമത്തനിൽ സിട്രുലൈൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകൾ വിശ്രമിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും തലവേദനയുടെ തീവ്രത കുറയ്ക്കാനും സഹായിക്കും,” അപ്പോളോ സ്പെക്ട്ര മുംബൈയിലെ ഡയറ്റീഷ്യൻ ഫൗസിയ അൻസാരി പറഞ്ഞു.

തണ്ണിമത്തൻ ജ്യൂസ് എല്ലാത്തരം തലവേദനകൾക്കും പ്രതിവിധി അല്ല. ഇത് തീർച്ചയായും ഉന്മേഷദായകവും ജലാംശം നൽകുന്നതുമായ ഒരു ലഘുഭക്ഷണമാണ്. നിർജ്ജലീകരണവുമായി ബന്ധപ്പെട്ട തലവേദനയെ ലഘൂകരിക്കാൻ ഇതിന് സാധിക്കും ഫൗസിയ പറഞ്ഞു.

തണ്ണിമത്തൻ ജ്യൂസ് ദിവസം മുഴുവൻ ഒരു വ്യക്തിയെ ഊർജ്ജസ്വലമായി നിലനിർത്തുകയും രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചർമ്മത്തെ ജലാംശം നിലനിർത്തുകയും ഈർപ്പമുള്ളതാക്കുകയും ചെയ്യുന്നുവെന്നും വിദഗ്ധർ പറയുന്നു.

“കൂടാതെ, ഇതിലെ പൊട്ടാസ്യം ഹൃദയാരോഗ്യം നിലനിർത്താനും ചർമ്മത്തെയും മുടിയെയും ആരോഗ്യവും സംരക്ഷിക്കുന്നു,”ഫൗസിയ പറയുന്നു. തണ്ണിമത്തൻ ജ്യൂസിൽ മറ്റ് ഗുണകരമായ ചേരുവകളും അടങ്ങിയിട്ടുണ്ടെന്ന് ഫൗസിയ പറയുന്നു.

  • ഇതിൽ 90 ശതമാനം പോഷക അടങ്ങിയിരിക്കുന്നു.
  • വിറ്റാമിനുകൾ എ, സി, ബി6 എന്നിവ അടങ്ങിയിട്ടുണ്ട്.
  • അമിനോ ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ, ലൈപോസീൻ എന്നിവ ധാരാളമുണ്ട്.
  • ചെറിയ അളവിൽ പൊട്ടാസ്യം
  • ഇതിൽ ഉപ്പും കലോറിയും കുറവാണ്.

“ഒരു കപ്പ് (154-ഗ്രാം) തണ്ണിമത്തനിൽ അര കപ്പിൽ കൂടുതൽ (118 മില്ലി) വെള്ളം അടങ്ങിയിരിക്കുന്നു. കൂടാതെ നാരുകളും വിറ്റാമിൻ സി, വിറ്റാമിൻ എ, മഗ്നീഷ്യം ഉൾപ്പെടെയുള്ള നിരവധി പ്രധാന പോഷകങ്ങളും. ഉയർന്ന ജലാംശം കാരണം, തണ്ണിമത്തന് വളരെ കുറഞ്ഞ കലോറി സാന്ദ്രതയാണ്. അതായത്, തണ്ണിമത്തന്റെ താരതമ്യേന വളരെ കുറച്ച് കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ,” സൈനോവ ഷാൽബി ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ വിദഗ്ധയായ ഡോ. ഉർവി മഹേശ്വരി പറഞ്ഞു.

കുറഞ്ഞ കലോറി സാന്ദ്രതയുള്ള ഭക്ഷണങ്ങൾ വിശപ്പ് കുറയ്ക്കുകയും അതിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ഫൗസിയ ചൂണ്ടിക്കാട്ടി.

“കൂടാതെ, തണ്ണിമത്തൻ ലൈക്കോപീൻ ഉൾപ്പെടെയുള്ള ശക്തമായ ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന കോശങ്ങളുടെ ഓക്‌സിഡേറ്റീവ് കേടുപാടുകൾ കുറയ്ക്കുന്നതുമായി ഇതിന് ബന്ധമുണ്ട്,”ഫൗസിയ പറഞ്ഞു.

ദൈനംദിന ഭക്ഷണത്തിൽ തണ്ണിമത്തൻ എങ്ങനെ ചേർക്കാം?

സലാഡുകൾ പോലെ ഉന്മേഷദായകമായ ലഘുഭക്ഷണമായി കഴിച്ചുകൊണ്ട് ഭക്ഷണത്തിൽ തണ്ണിമത്തൻ ചേർക്കാവുന്നതാണ്.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Can watermelon juice help cure headaches by summer heat