scorecardresearch
Latest News

ദിവസവും ഒരു മണിക്കൂർ നടക്കുന്നത് എല്ലാ മാസവും 2-3 കിലോ കുറയ്ക്കാൻ സഹായിക്കുമോ?

ശരീര ഭാരം കുറയ്ക്കുക മാത്രമല്ല, നടത്തം മറ്റു ചില ആരോഗ്യ ഗുണങ്ങളും നൽകും

exercise, health, ie malayalam

വിവിധ ഡയറ്റുകളും വ്യായാമവും ചെയ്തിട്ടും പലരും ശരീര ഭാരം കുറയ്ക്കാൻ ബുദ്ധിമുട്ടുന്നുണ്ട്. ഒരാളുടെ ശരീരത്തിന് അനുയോജ്യമായ വർക്കൗട്ടുകൾ ചെയ്യാത്തതും ഭക്ഷണക്രമത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താത്തതുമായിരിക്കാം ഇതിന്റെ പ്രധാന കാരണം. ദിവസവും ഒരു മണിക്കൂർ നടക്കുന്നത് ശരീര ഭാരം കുറയ്ക്കാൻ എങ്ങനെ സഹായിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് ഫിറ്റ്നസ് ട്രെയിനർ സിമ്രൻ വലേച്ച.

”എല്ലാ മാസവും 2-3 കിലോ കുറയ്ക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. ശരീരഭാരം കുറയ്ക്കാൻ കാർബോഹൈഡ്രേറ്റുകളോ പഞ്ചസാരയോ ഒഴിവാക്കണമെന്ന് ആരെങ്കിലും പറയുന്നത് കേൾക്കുന്നത് നിർത്തുക. നിങ്ങൾക്ക് എല്ലാം കഴിക്കാം, എന്നിട്ട് പ്രതിദിനം 200-300 കലോറി കുറയ്ക്കാം. ദിവസവും ശരീരം ചലിപ്പിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, കൂടുതൽ കാലം ആരോഗ്യത്തോടെ ജീവിക്കാനും സഹായിക്കും,” അവർ പറഞ്ഞു.

നടത്തം ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നതെങ്ങനെ?

ലളിതമായ നടത്തം പൊതുവായ ഫിറ്റ്നസ് ലെവലുകൾ മെച്ചപ്പെടുത്തുന്നതിന് വളരെയധികം ഗുണം ചെയ്യുന്നുവെന്ന് ഫിത്പത്ശാല സഹസ്ഥാപകൻ റാചിത് ദുവ പറഞ്ഞു. ഒരു മണിക്കൂർ നടത്തം (നടത്തത്തിന്റെ വേഗതയെ ആശ്രയിച്ച്) 5,500-6,500 ചുവടുകൾക്ക് തുല്യമാണ്. ശരീരത്തിലെ കൊഴുപ്പ് എരിച്ചുകളയുക, ഹൃദയധമനികളുടെ ആരോഗ്യം മെച്ചപ്പെടുത്തുക, സമ്മർദം കുറയ്ക്കുക തുടങ്ങിയവ ഉൾപ്പെടെ പൊതുവായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും എളുപ്പവും ചെലവ് കുറഞ്ഞതുമായ മാർഗമാണിതെന്ന് അവർ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു.

ഫിറ്റ്നസ് നിലയെ ആശ്രയിച്ച് ഒരാൾ പ്രതിദിനം കുറഞ്ഞത് 6000-10000 ചുവടുകളെങ്കിലും നടക്കണം. സ്റ്റെപ്പ് ട്രാക്കർ ബാൻഡുകൾ/വാച്ചുകൾ ഉപയോഗിക്കുന്നത് ചുവടുകൾ ട്രാക്ക് ചെയ്യാൻ സഹായിക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു.

ശരീര ഭാരം കുറയ്ക്കുക മാത്രമല്ല, നടത്തം മറ്റു ചില ആരോഗ്യ ഗുണങ്ങളും നൽകും. ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കുന്നു, നല്ല കൊളസ്‌ട്രോൾ വർധിപ്പിക്കുന്നു, മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു, രക്തസമ്മർദം കുറയ്ക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങൾ, മെറ്റബോളിക് സിൻഡ്രോം അല്ലെങ്കിൽ ടൈപ്പ് 2 പ്രമേഹം തുടങ്ങിയ വിവിധ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത നടത്തം കുറയ്ക്കുമെന്നും അതുവഴി ജീവിതനിലവാരം മെച്ചപ്പെടുത്താമെന്നും ഡയറ്റീഷ്യൻ ഗരിമ ഗോയൽ പറഞ്ഞു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Can walking for an hour daily help you lose 2 3 kgs every month