ഉറക്കമില്ലായ്മ പല രോഗങ്ങൾക്കും കാരണമാകാറുണ്ട്. പ്രമേഹം, ഹൈപ്പർടെൻഷൻ തുടങ്ങിയ അവയിൽ ചിലത് മാത്രമാണ്. എന്നാൽ ഉറക്കമില്ലായ്മയുടെ ഫലമായി ചിലർക്ക് ആസ്ത ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പഠനങ്ങളിൽ പറയുന്നു.
“നല്ല ഉറക്കം മുതിർന്നവരിൽ ആസ്തമയുടെ സാന്നിധ്യം കുറയ്ക്കുന്നു. ജനിതക കാരണങ്ങൾ കൊണ്ട് ഉണ്ടായ ആസ്തമയാണെങ്കിലും അതിൽ കുറച്ചൊക്കെ മാറ്റം വരുത്താൻ ആസ്തമയ്ക്ക് സാധിക്കുന്നു. ചൈനയിലെ ഷാൻഡോംഗ് സർവകലാശാലയിൽ നിന്നുള്ള പഠന രചയിതാക്കൾ ബിഎംജെ ഓപ്പൺ റെസ്പിറേറ്ററി റിസർച്ച് ജേണലിൽ എഴതുന്നു. ഉറക്കത്തിലെ പ്രശ്നങ്ങൾ നേരത്തെ കണ്ടെത്താൻ കഴിഞ്ഞാൽ, ആസ്തമയിൽ ആവൃത്തിയിൽ മാറ്റം വരുത്താൻ സാധിക്കും.
ഉറക്കകുറവ് ആസ്ത്മയ്ക്കുള്ള ജനിതക സംവേദനക്ഷമത വർദ്ധിപ്പിക്കുമെന്നും രോഗം വരാനുള്ള സാധ്യത ഇരട്ടിയാക്കുമെന്നും പഠനങ്ങളിൽ പറയുന്നു. എന്നാൽ ആരോഗ്യകരമായ ഉറക്കം ലഭിക്കുന്നവരിൽ, അങ്ങനെ സംഭവിക്കാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നതായി ഗവേഷകർ കണ്ടെത്തി.
ചൈനയിലെ ഷാൻഡോങ് സർവകലാശാലയിൽ നിന്നുള്ള ഒരു സംഘം 38-നും 73-നും ഇടയിൽ പ്രായമുള്ള 455,405 പേരെ പരിശോധിക്കാൻ യുകെ ബയോബാങ്ക് പഠനത്തിൽ നിന്നുള്ള ഡാറ്റയാണ് ഉപയോഗിച്ചത്. ആളുകളോട് അവരുടെ ഉറക്കത്തിന്റെ രീതികൾ, എത്രനേരം ഉറങ്ങുന്നു, കൂർക്കംവലിക്കുന്നുണ്ടോ, ഉറക്കമില്ലായ്മ, പകൽ സമയത്ത് അവർക്ക് അമിതമായ ഉറക്കം അനുഭവപ്പെടുന്നുണ്ടോ എന്നിവയാണ് പഠനത്തിൽ തുടക്കത്തിൽ അവരോട് ചോദിച്ചത്.
ഗവേഷണമനുസരിച്ച്, മൂന്നിൽ ഒരാൾക്ക് ആസ്ത്മ ഉണ്ടാകാനുള്ള ഉയർന്ന ജനിതക സാധ്യതയുള്ളതായി കണ്ടെത്തി. മറ്റൊരാൾക്ക് ഇന്റർമീഡിയറ്റ് അപകടസാധ്യതയാണുള്ളത്.അടുത്തയാൾക്ക് അപകടസാധ്യത കുറവാണ്.
നല്ല ഉറക്കത്തിന്റെ പ്രാധാന്യം പറഞ്ഞറിയിക്കാനാവില്ല. കാരണം ഉറക്കത്തിന്റെ കുറവ് ആസ്ത്മ വികസിപ്പിക്കാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് വീക്കം, രോഗപ്രതിരോധവ്യവസ്ഥയുടെ അപര്യാപ്തത എന്നിവ ട്രിഗർ ചെയ്യും. ഇത് അവസ്ഥ വഷളാകാൻ ഇടയാക്കും, ഫോർട്ടിസ് ഹോസ്പിറ്റൽ, പൾമണോളജി ഡയറക്ടർ ഡോ. വിവേക് ആനന്ദ് പടേഗൽ പറയുന്നു.
“ഉറക്കക്കുറവ് ശ്വാസനാളത്തിൽ വീക്കം ഉണ്ടാക്കും. ഇത് ശ്വാസതടസ്സം, ചുമ തുടങ്ങിയ ആസ്ത്മ ലക്ഷണങ്ങൾക്ക് കാരണമാകും. കൂടാതെ, ഉറക്കക്കുറവ് രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുകയും ചെയ്യും. ഇത് ആസ്ത്മ ലക്ഷണങ്ങളെ വർധിപ്പിക്കുന്ന ശ്വാസകോശ സംബന്ധമായ അണുബാധകൾക്ക് സാധ്യത കൂട്ടുന്നു, ”പ്രൈമസ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ,സ്ലീപ്പ് ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ പൾമണറി എച്ച്ഒഡി ഡോ എസ് കെ ഛബ്ര പറയുന്നു.
ഉറക്കക്കുറവ് സമ്മർദ്ദത്തിനും ഉത്കണ്ഠയ്ക്കും കാരണമാകുമെന്നും ആസ്ത്മ ലക്ഷണങ്ങൾ കൂടുതൽ വഷളാക്കുമെന്നും വിദഗ്ധൻ കൂട്ടിച്ചേർത്തു. “ഉറക്കത്തിൽ, ശ്വസനരീതികളിൽ മാറ്റങ്ങൾ ഉണ്ടാകുന്നു. ചില ഹോർമോണുകൾ റിലീസ് ആകുകയും അത് സുപ്രധാന ശാരീരിക മാറ്റങ്ങൾക്ക് വിധേയമായി ആസ്ത്മ നിയന്ത്രണത്തെ ബാധിക്കും.”
ആസ്ത്മ അപകടസാധ്യത കുറയ്ക്കാനും ഉറക്കം മെച്ചപ്പെടുത്താനും ഇവ പിന്തുടരാൻ വിദഗ്ധർ നിർദ്ദേശിക്കുന്നു
- കൃത്യ സമയത്ത് ഉറങ്ങുകയും എഴുന്നേൽക്കുകയും ചെയ്യുക
- ഉറക്കത്തിനു മുൻപ് കഫീൻ, മദ്യം എന്നിവ ഒഴിവാക്കുക
- ഉറക്കത്തിനു പറ്റിയ ശാന്തമായ അന്തരീക്ഷത്തിൽ കിടക്കുക
- ഉറക്കസംബന്ധമായ പ്രശ്നങ്ങൾക്ക് ആരോഗ്യ വിദഗ്ധരെ സമീപിക്കുക