രുചികരമായ പഴമെന്നതിനു പുറമേ, പൈനാപ്പിളിന് ധാരാളം ഗുണങ്ങളുണ്ട്. അതിലേറ്റവും പ്രധാനമായി, ഇത് ദഹനത്തെ സഹായിക്കുന്നു. പൈനാപ്പിൾ അടങ്ങിയിട്ടുളള ഒരു എൻസൈം ദഹനത്തെ എങ്ങനെ സഹായിക്കുമെന്നതിനെക്കുറിച്ച് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് കിനിത കടകിയ പട്ടേൽ ഇൻസ്റ്റഗ്രാം വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്. പെനാപ്പിളില്‍ അടങ്ങിയ ബ്രോമാലിന്‍ എന്ന ഘടകം ദഹനപ്രശ്‌നങ്ങള്‍ക്ക് മികച്ചതാണെന്ന് അവർ പറയുന്നു.
പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും പൈനാപ്പിൾ സഹായിക്കും. ഇതിൽ വൈറ്റമിൻ സി, ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. പൈനാപ്പിളിൽ വൈറ്റമിൻ എ, വൈറ്റമിൻ കെ, ഫോസ്ഫറസ്, സിങ്ക്, കാൽസ്യം എന്നിവയും അടങ്ങിയിരിക്കുന്നുവെന്ന് കിനിത പറഞ്ഞു.
പൈനാപ്പിളിന്റെ കട്ടിയുളള തൊലിയും ഗുണങ്ങളാൽ നിറഞ്ഞിരിക്കുന്നു. ബ്രോമെലെയ്‌ൻ, വൈറ്റമിൻ സി എന്നിവ കൂടാതെ, മാംഗനീസ് സമ്പുഷ്ടമായതിനാൽ പല്ലുകളും അസ്ഥിയും ബലപ്പെടുത്താൻ പൈനാപ്പിളിന്റെ തൊലി സഹായിക്കും. പൈനാപ്പിൾ ദിവസവും കഴിക്കുന്നത് നല്ലതാണ്. സാലഡിലോ അല്ലാതെയോ പൈനാപ്പിൾ കഴിക്കാമെന്ന് കിനിത പറഞ്ഞു.
Read More: ഒരു മാസം കൊണ്ട് 10 കിലോ കുറയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?