scorecardresearch

വയർ ഒതുങ്ങിക്കിട്ടാൻ ജീരക വെള്ളത്തിൽ തേൻ ചേർത്ത് കുടിച്ചാൽ മതിയോ?

അടുക്കളയിലെ ഒരു പ്രധാന ചേരുവയായ ജീരകം ആരോഗ്യത്തിനും ദഹനത്തിനും ഉത്തമമാണെന്ന് നമുക്കറിയാം. എന്നാൽ ഇത് എങ്ങനെയാണ് ഭാരം കുറയ്ക്കാൻ സഹായിക്കുന്നത്?

അടുക്കളയിലെ ഒരു പ്രധാന ചേരുവയായ ജീരകം ആരോഗ്യത്തിനും ദഹനത്തിനും ഉത്തമമാണെന്ന് നമുക്കറിയാം. എന്നാൽ ഇത് എങ്ങനെയാണ് ഭാരം കുറയ്ക്കാൻ സഹായിക്കുന്നത്?

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Jeera Water honey

Image Source: Freepik

വയറിലെ കൊഴുപ്പ് കുറയ്ക്കുക എന്നത് പലർക്കും വെല്ലുവിളിയേറിയ ഒന്നാണ്. ഇതിനായി പല വഴികളും പരീക്ഷിക്കുന്നവർക്കിടയിൽ ഏറെ പ്രചാരമുള്ള ഒന്നാണ് ജീരക വെള്ളത്തിൽ തേൻ ചേർത്ത് കുടിക്കുന്നത്. അടുക്കളയിലെ ഒരു പ്രധാന ചേരുവയായ ജീരകം ആരോഗ്യത്തിനും ദഹനത്തിനും ഉത്തമമാണെന്ന് നമുക്കറിയാം. എന്നാൽ ഇത് എങ്ങനെയാണ് ഭാരം കുറയ്ക്കാൻ സഹായിക്കുന്നത്? പോഷകാഹാര വിദഗ്ധയായ ഡോ. അർച്ചന ബത്ര ഇതിന്റെ ഗുണങ്ങളും ഉപയോഗിക്കേണ്ട ശരിയായ രീതിയും വിവരിച്ചിട്ടുണ്ട്.

Advertisment

1. മെറ്റബോളിസം വർധിപ്പിക്കുന്നു

ജീരകത്തിലെ സജീവ സംയുക്തങ്ങൾ ദഹന എൻസൈമുകളുടെ പ്രവർത്തനം ഉത്തേജിപ്പിക്കുകയും ശരീരത്തിലെ കാലറി എരിച്ചു കളയുന്ന പ്രക്രിയ വേഗത്തിലാക്കുകയും ചെയ്യുന്നു. ഇത് വിശപ്പ് കുറയ്ക്കാനും സഹായിക്കും.

2. കുറഞ്ഞ കാലറി

ഒരു ടീസ്പൂൺ ജീരകത്തിൽ ഏകദേശം 8 കാലറി മാത്രമേ അടങ്ങിയിട്ടുള്ളൂ. അതിനാൽ തന്നെ ശരീരഭാരം വർധിക്കുമെന്ന പേടിയില്ലാതെ ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

Also Read: ശൈത്യകാലത്ത് ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കേണ്ടത് എന്തുകൊണ്ട്?

3. വിഷാംശങ്ങൾ നീക്കം ചെയ്യുന്നു

ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും വെള്ളം കെട്ടിക്കിടന്നുണ്ടാകുന്ന വീക്കം കുറയ്ക്കാനും ജീരകവെള്ളം സഹായിക്കുന്നു. ഇത് വയർ ഒതുങ്ങിയിരിക്കാൻ സഹായിക്കും.

4. ദഹനപ്രക്രിയ സുഗമമാക്കുന്നു

ജീരകത്തിലുള്ള അവശ്യ എണ്ണകൾ ദഹനരസങ്ങളുടെ ഉത്പാദനം വർധിപ്പിക്കുന്നു. മികച്ച ദഹനം ഗ്യാസ്, വയറുവീർക്കൽ എന്നിവ കുറയ്ക്കുകയും വയറിന്റെ ഭാഗത്തെ അസ്വസ്ഥതകൾ ഒഴിവാക്കുകയും ചെയ്യുന്നു.

5. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നു

രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാൻ ജീരകം സഹായിക്കും. ഇത് അമിതമായി ഭക്ഷണം കഴിക്കാനുള്ള തോന്നൽ ഇല്ലാതാക്കുന്നു.

Also Read: ദിവസവും ഒരു വാഴപ്പഴം കഴിക്കൂ, ഈ 8 ആരോഗ്യപ്രശ്നങ്ങൾ മാറ്റാം

തയ്യാറാക്കേണ്ട ശരിയായ രീതി

കുതിർത്ത ജീരകവെള്ളം: രാത്രിയിൽ ഒന്ന് മുതൽ രണ്ട് ടീസ്പൂൺ ജീരകം ഒരു ഗ്ലാസ് വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. രാവിലെ ഇത് അരിച്ചെടുത്ത് ഒരു ടേബിൾ സ്പൂൺ തേൻ ചേർത്ത് വെറുംവയറ്റിൽ കുടിക്കാം.

തിളപ്പിച്ച ജീരകവെള്ളം: ജീരകം വെള്ളത്തിലിട്ട് 5-10 മിനിറ്റ് നന്നായി തിളപ്പിക്കുക. ചൂട് അൽപം കുറഞ്ഞ ശേഷം തേൻ ചേർത്ത് ഉപയോഗിക്കാം. ദഹനത്തിന് ഇത് കൂടുതൽ ഫലപ്രദമാണ്.

മറ്റ് ആരോഗ്യഗുണങ്ങൾ

  • ചർമ്മത്തിലെ അണുബാധകളും മുഖക്കുരുവും കുറയ്ക്കാൻ സഹായിക്കുന്നു
  • ആർത്തവസമയത്തെ വേദന കുറയ്ക്കാൻ ഇതിന് കഴിവുണ്ട്
  • ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ കുറയ്ക്കുന്നു
  • പ്രതിരോധശേഷി വർധിപ്പിക്കുന്നു

Also Read: ജിം മുടക്കാറില്ല, പ്രിയം വീട്ടിൽ തയ്യാറാക്കിയ ഭക്ഷണം; 60-ാം വയിസും ഫിറ്റ്നസ് കൈവിടാതെ സൽമാൻ ഖാൻ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ജീരകവെള്ളം അമിതമായി ഉപയോഗിക്കുന്നത് ദഹനക്കേടിനോ വയറിളക്കത്തിനോ കാരണമായേക്കാം. ചിലർക്ക് ജീരകം അലർജിയുണ്ടാക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് മിതമായ അളവിൽ മാത്രം ഉപയോഗിക്കുക. കൂടാതെ, വെറും ജീരകവെള്ളം കൊണ്ട് മാത്രം വയറിലെ കൊഴുപ്പ് കുറയില്ല; കൃത്യമായ വ്യായാമവും സമീകൃത ആഹാരവും ഇതിനൊപ്പം അത്യന്താപേക്ഷിതമാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: എത്ര കുറയാത്ത വണ്ണവും വയറും കുറയ്ക്കാം; ഭക്ഷണം കഴിക്കുമ്പോൾ ഈ ഒരൊറ്റ കാര്യം ശ്രദ്ധിക്കൂ

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: