scorecardresearch
Latest News

രാത്രിയിൽ ഏലയ്ക്ക ചായ കുടിച്ചോളൂ, ആരോഗ്യ ഗുണങ്ങൾ നേടാം

ഓക്കാനം അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഏലക്ക ചായ പെട്ടെന്ന് ആശ്വാസം നൽകും

രാത്രിയിൽ ഏലയ്ക്ക ചായ കുടിച്ചോളൂ, ആരോഗ്യ ഗുണങ്ങൾ നേടാം

ബ്ലാക്ക് ടീ, ലെമൺ ആൻഡ് ജിഞ്ചർ ടീ, മിൽക്ക് ടീ തുടങ്ങി പല രുചികളിലുള്ള ചായ നമുക്കെല്ലാവർക്കും പ്രിയമാണ്. ചായയിൽ സ്വാദ് കൂട്ടാനായി പലരും ഏലയ്ക്ക ചേർക്കാറുണ്ട്. എന്നാൽ ഏലയ്ക്ക ചായ കുടിച്ചാൽ നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്ന് നിങ്ങൾക്കറിയാമോ?. ഏലയ്ക്ക ചായയിൽ ശക്തമായ ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള അവശ്യ ഫിനോളിക് ആസിഡുകളും സ്റ്റിറോളുകളും ഉണ്ട്.

ഏലയ്ക്ക ചായ കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ

  1. ദഹനത്തെ സഹായിക്കും

ഏലയ്ക്ക ചായ കുടിക്കുന്നത് പൂർണമായ ദഹനത്തിനും കഴിച്ച ഭക്ഷണം സ്വാംശീകരിക്കുന്നതിനും സഹായിക്കുന്നു. ഗ്യാസ്ട്രിക് ആസിഡ് സ്രവണം ഉത്തേജിപ്പിക്കുന്നതിലൂടെ കനത്ത ഭക്ഷണം കഴിച്ചതിനുശേഷമുള്ള ദഹനക്കേടും വയർവീർക്കലും തടയുന്നു. ഓക്കാനം അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഏലക്ക ചായ പെട്ടെന്ന് ആശ്വാസം നൽകും. മലബന്ധം, അതിനോടൊപ്പമുള്ള വയറുവേദന എന്നിവയെ ചികിത്സിക്കാനും ഏലയ്ക്ക ചായയ്ക്ക് കഴിയും.

  1. ഹൃദയാരോഗ്യവും രക്തചംക്രമണവും മെച്ചപ്പെടുത്തുന്നു

ഹൈപ്പർടെൻഷന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ കുറയ്ക്കാൻ സഹായിക്കുന്ന പൈനീൻ, ലിനാലൂൾ, ലിമോണീൻ, മറ്റ് ഫിനോളിക് സംയുക്തങ്ങൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ഏലക്ക ചായയിൽ ധാരാളമുണ്ട്. ഈ ചായയിലെ ഫ്ലേവനോയ്ഡുകൾ സെറമിലെ എച്ച്ഡിഎൽ (നല്ല കൊളസ്ട്രോൾ) അളവിൽ മാറ്റം വരുത്താതെ രക്തക്കുഴലുകളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് തടയുന്നു.

  1. വായ്നാറ്റം, ദന്ത പ്രശ്നങ്ങൾ എന്നിവയ്ക്കെതിരെ പോരാടുന്നു

ചായയിലോ അതല്ലാതെ നേരിട്ടോ ഏലക്ക കഴിക്കുന്നത് വായ് നാറ്റത്തെ ചെറുക്കാൻ സഹായിക്കും. മോശം വായ് ശുചിത്വം, പുകയില ചവയ്ക്കുക, പുകവലി, ചല ദന്ത രോഗങ്ങൾ, ക്രാഷ് ഡയറ്റുകൾ മുതലായവ കാരണം വായ്നാറ്റം ഉണ്ടാകാം. ഏലം വിത്തുകളിലെ സിനിയോൾ, പിനെൻ പോലുള്ള ആന്റിസെപ്റ്റിക്, ആന്റിമൈക്രോബയൽ ഘടകങ്ങൾ വായ്നാറ്റത്തിന് കാരണമാകുന്ന ചില ബാക്ടീരിയകളെ നശിപ്പിക്കുകയും രക്തസ്രാവവും മോണയിലെ അണുബാധയും ഭേദമാക്കുകയും ചെയ്യുന്നു.

  1. ശരീരത്തെ ശുദ്ധീകരിക്കുന്നു

തേയിലയിലെയും ഏലയ്ക്ക വിത്തുകളിലെയും സജീവ ഘടകങ്ങൾ ഒരുമിച്ച്, ബ്ലഡ്സ്ട്രീമിൽനിന്നുള്ള എല്ലാ മാലിന്യങ്ങളെയും പുറന്തള്ളുന്നു.ഏലക്ക ചായയിൽ മിർസീൻ, സബിനീൻ, കെയീൻ, ലിമോണീൻ, സെഡ്രിൻ, ടെർപിനോലീൻ തുടങ്ങിയ അവശ്യ ടെർപെനുകൾക്കൊപ്പം ലിനാലൂൾ, ജെറേനിയോൾ, വെർബെനിയോൾ, ടെർപിനൈൽ അസറ്റേറ്റ് തുടങ്ങിയ പോളി ആൽക്കഹോളുകളും അവയുടെ ഡെറിവേറ്റീവുകളും ധാരാളമായി അടങ്ങിയിരിക്കുന്നു. ഈ ഘടകങ്ങൾ ശരീരത്തിലെ മാലിന്യങ്ങളെ മൂത്രത്തിലൂടെ പുറന്തള്ളാൻ സഹായിക്കുന്നു.

  1. ശക്തമായ ആന്റി-ഇൻഫ്ലമേറ്ററി ഏജന്റാണ്

ഫിനോളിക് ആസിഡുകൾ, ടെർപെനോയിഡുകൾ, ഫൈറ്റോസ്റ്റിറോയിഡുകൾ, വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയ ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ ഏലയ്ക്ക ചായയിൽ നിറഞ്ഞിരിക്കുന്നു. സന്ധിവാതം, ടൈപ്പ് 2 പ്രമേഹം, ആസ്ത്മ, ഹൈപ്പർസെൻസിറ്റിവിറ്റി, ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്), ഡിമെൻഷ്യ, അൽഷിമേഴ്സ്, വയറ്റിലെ അൾസർ, ഡെർമറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങളെ തടയാനും ചികിത്സിക്കാനും ഈ ഫൈറ്റോകെമിക്കലുകൾക്ക് കഴിയും.

രാത്രിയിൽ ഏലയ്ക്ക ചായ കുടിക്കാമോ?

രാത്രിയിൽ ഏലയ്ക്ക ചായ കുടിക്കാം. ഏലയ്ക്ക ചായ ഒരു മികച്ച ദഹനസഹായിയാണ്, രാത്രിയിൽ മെറ്റബോളിസം വർധിപ്പിക്കാൻ സഹായിക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Can i drink cardamom tea at night health benefits

Best of Express