ശരീരഭാരം നിയന്ത്രിക്കാൻ പഞ്ചസാര ഇതര മധുരം ഉപയോഗിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന അടുത്തിടെ ഒരു മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. നിലവിലുള്ള തെളിവുകളുടെ സമഗ്രമായ അവലോകനത്തിന്റെ അടിസ്ഥാനത്തിൽ, പഞ്ചസാര ഇതര മധുരത്തിന്റെ ഉപയോഗം മുതിർന്നവർക്കും കുട്ടികൾക്കും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് ദീർഘകാല ഗുണങ്ങൾ നൽകുന്നില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
കൂടാതെ, ടൈപ്പ് 2 പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, മുതിർന്നവരുടെ മരണനിരക്ക് എന്നിവയുൾപ്പെടെ, പഞ്ചസാര ഇതര മധുരത്തിന്റെ ദീർഘകാല ഉപഭോഗവുമായി ബന്ധപ്പെട്ട പ്രതികൂല ഫലങ്ങൾ കണ്ടെത്തുകയും ചെയ്തു.
കൃത്രിമ മധുരം ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ചും അവ കഴിക്കുന്ന വ്യക്തികൾക്കുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ എൻഡോക്രൈനോളജിയിലെ സീനിയർ കൺസൾട്ടന്റായ ഡോ. റിച്ച ചതുർവേദി ഇന്ത്യൻ എക്സ്പ്രസിനോട് പറയുന്നു.
പഞ്ചസാരയ്ക്ക് പകരമുള്ളവയ്ക്ക് നെഗറ്റീവ് ഇഫക്റ്റുകൾ ഉണ്ടോ?
പഞ്ചസാരയ്ക്ക് പകരം പഞ്ചസാര ഇതര മധുരം കഴിക്കുന്നത് ദീർഘകാല ശരീരഭാരം നിയന്ത്രിക്കുന്നതിന് കാരണമാകില്ല എന്നതിന് തെളിവുകളുണ്ട്. ശരീരഭാരം കുറയ്ക്കാൻ പഞ്ചസാരയ്ക്ക് പകരം വയ്ക്കുന്നത് പ്രയോജനകരമാണെന്ന പൊതു വിശ്വാസത്തെ വെല്ലുവിളിക്കുന്നതാണ് ലോകാരോഗ്യ സംഘടനയുടെ പഠനം.
പഞ്ചസാര ഇതര മധുരം കഴിക്കുന്ന വ്യക്തികൾ ഉയർന്ന കലോറി ഭക്ഷണങ്ങളുടെ ഉപഭോഗം വർധിപ്പിച്ചുകൊണ്ടാണ് കുറഞ്ഞ കലോറിയുടെ നഷ്ടം നികത്താൻ നോക്കുന്നത്. മൊത്തത്തിലുള്ള പഞ്ചസാര ഉപഭോഗം കുറയ്ക്കുന്നതിന് പഞ്ചസാരയ്ക്ക് പകരമുള്ളവ സഹായകരമാകുമെങ്കിലും, അവ ദീർഘകാല ശരീരഭാരം കുറയ്ക്കാൻ ഇടയാക്കണമെന്നില്ല. സുസ്ഥിരമായ ശരീരഭാരം നിയന്ത്രിക്കാൻ പഞ്ചസാര ഇതര മധുരം പഞ്ചസാരയ്ക്ക് പകരമാക്കിയാൽ മതിയാകില്ല.
ശരീരഭാരം കുറയ്ക്കൽ അല്ല ലക്ഷ്യമല്ലെങ്കിൽ, കൃത്രിമ മധുരം കഴിക്കുന്നത് സുരക്ഷിതമാണോ?
ശരീരഭാരം കുറയ്ക്കുന്നത് പ്രാഥമിക ആശങ്കയല്ലെങ്കിൽ, പഞ്ചസാരയ്ക്ക് പകരമുള്ളവയുടെ സുരക്ഷ പ്രത്യേകം പരിഗണിക്കണം. പഞ്ചസാരയ്ക്ക് പകരമുള്ളവ കഴിക്കുന്നതിന്റെ ദീർഘകാല പ്രത്യാഘാതങ്ങളെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ), യൂറോപ്യൻ ഫുഡ് സേഫ്റ്റി അതോറിറ്റി (ഇഎഫ്എസ്എ) തുടങ്ങിയവർ അവ ഉപഭോഗത്തിന് സുരക്ഷിതമാണെന്ന് അംഗീകരിച്ചിട്ടുണ്ട്.