ലോകത്തിലെ ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന രോഗാവസ്ഥയാണ് പ്രമേഹം. പ്രമേഹത്തിന് നിരവധി പ്രതിവിധികൾ ഉണ്ടെങ്കിലും, തൈര് പ്രമേഹരോഗികൾക്ക് വളരെ പ്രയോജനകരമാണ്. തൈരിൽ അത്തരം ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്നു.
തൈര് പോലെയുള്ള പ്രോബയോട്ടിക്കിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്ന് 2019-ൽ പ്രസിദ്ധീകരിച്ച ഒരു പഠനവും തെളിയിച്ചിട്ടുണ്ട്. പ്രത്യേകിച്ച് പ്രമേഹമുള്ളവരിൽ, ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതിനോ രോഗാവസ്ഥ കുറയ്ക്കുന്നതിനോ സഹായിക്കുന്നു. പ്രമേഹരോഗികൾക്ക് തൈര് എങ്ങനെ ഗുണം ചെയ്യുമെന്ന് നോക്കാം.
തൈര് കഴിക്കുന്നതിലൂടെ ടൈപ്പ്-2 പ്രമേഹത്തിനുള്ള സാധ്യത 14 ശതമാനം കുറയ്ക്കാമെന്ന് ദ ജേർണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. അതും 80-123 ഗ്രാം തൈര് കഴിക്കുമ്പോൾ. തൈരിന്റെ പ്രോബയോട്ടിക് പ്രഭാവം ഗ്ലൂക്കോസ് മെറ്റബോളിസത്തെ നിയന്ത്രിക്കാനും പ്രായമായവരിൽ പ്രമേഹ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
കുറഞ്ഞ കാർബോഹൈഡ്രേറ്റ്
കൊഴുപ്പ് കുറഞ്ഞ ഇനം തൈര് തിരഞ്ഞെടുക്കുക. മധുരമില്ലാത്ത, ഗ്രീക്ക് സ്റ്റൈൽ തൈരിൽ കാർബോഹൈഡ്രേറ്റ് വളരെ കുറവാണ്. ഇത് പ്രമേഹരോഗികളുടെ ഭക്ഷണക്രമത്തിൽ വളരെ പ്രധാനമാണ്. ഉയർന്ന കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും.
ഉയർന്ന പ്രോട്ടീൻ
തൈരിൽ പ്രോട്ടീനും കൂടുതലാണ്. പ്രോട്ടീനുകളും നാരുകളും ദഹിപ്പിക്കാൻ കൂടുതൽ സമയം എടുക്കുന്നു. ഇതിലൂടെ നിങ്ങൾക്ക് പൂർണത അനുഭവപ്പെടുകയും ആസക്തിയെ തടയുകയും ചെയ്യുന്നു. നൂറ് ഗ്രാം തൈരിൽ 10 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് തൈരിനെ രക്തത്തിലെ പഞ്ചസാരയുടെ വർധനവ് കുറയ്ക്കുന്നതിനോ തടയുന്നതിനോ ഉള്ള മികച്ച ഭക്ഷണമാക്കി മാറ്റുന്നു.
കൊളസ്ട്രോൾ അളവ് കുറയ്ക്കുന്നു
പ്രമേഹം ഉയർന്ന കൊളസ്ട്രോൾ അളവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഗ്ലൂക്കോസിന്റെ മെറ്റബോളിസത്തെ തടയുകയും ശരീരത്തിലെ കൊഴുപ്പിന്റെ അളവ് വർധിപ്പിക്കുകയും ചെയ്യുന്നു. അസിഡോഫിലസ്, ബി ലാക്റ്റിസ് തുടങ്ങിയ പ്രോബയോട്ടിക് ബാക്ടീരിയകൾ പ്രമേഹത്തിൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ കഴിവുള്ളവയാണ്.
കുറഞ്ഞ ഗ്ലൈസമിക് സൂചിക
കുറഞ്ഞ ഗ്ലൈസെമിക് സൂചികയും കുറഞ്ഞ ഗ്ലൈസെമിക് ലോഡും കാരണം തൈര് കൂടുതൽ കഴിക്കുന്നത് പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് ഒരു പഠനം കാണിക്കുന്നു. 92 ശതമാനം പ്ലെയിൻ തൈരിലും മധുരമുള്ള തൈരിനേക്കാൾ ജിഐ കുറവാണ്. ഇത് മാത്രമല്ല, പ്രമേഹം തടയാനും വളരെയധികം സഹായിക്കുന്നു.
പ്രമേഹ രോഗികൾക്ക് നല്ല തൈര് എങ്ങനെ തിരഞ്ഞെടുക്കാം?
തൈരിന്റെ ശരിയായ ഗുണനിലവാരവും തരവും തിരഞ്ഞെടുക്കുന്നതിന് ഉൽപ്പന്നത്തിന്റെ ലേബൽ നോക്കേണ്ടത് പ്രധാനമാണ്. വിപണിയിൽ ലഭ്യമായ പല തൈരുകളിലും പഞ്ചസാര ചേർക്കുന്നു. ഈ സാഹചര്യത്തിൽ, 10-15 ശതമാനം കാർബോഹൈഡ്രേറ്റ് അല്ലെങ്കിൽ 9 ഗ്രാം പഞ്ചസാര ചേർത്ത തൈര് തിരഞ്ഞെടുക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.