/indian-express-malayalam/media/media_files/2025/12/17/green-tea-2025-12-17-11-02-24.jpg)
Source: Freepik
ആരോഗ്യകരമായ ജീവിതശൈലിയിൽ കൊളസ്‌ട്രോൾ നിയന്ത്രിക്കുക എന്നത് ഏറെ പ്രധാനമാണ്. രക്തത്തിൽ ചീത്ത കൊളസ്‌ട്രോൾ വർധിക്കുന്നത് ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിക്കാം. കൊളസ്‌ട്രോൾ കുറയ്ക്കാൻ ഭക്ഷണക്രമത്തിൽ വരുത്താവുന്ന എളുപ്പവഴികളിൽ ഒന്നായി പലരും ഗ്രീൻ ടീയെ കാണാറുണ്ട്. എന്നാൽ ഇത് എത്രത്തോളം ഫലപ്രദമാണെന്ന് അറിയാം.
Also Read: പ്രമേഹ രോഗികളിൽ വൃക്ക തകരാറിലായോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
എങ്ങനെയാണ് ഗ്രീൻ ടീ കൊളസ്‌ട്രോൾ കുറയ്ക്കുന്നത്?
ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന കാറ്റെച്ചിനുകൾ എന്ന ആന്റിഓക്സിഡന്റുകളാണ് ഇതിന് സഹായിക്കുന്നത്. ഇവ കുടലിൽ നിന്ന് കൊളസ്‌ട്രോൾ ആഗിരണം ചെയ്യുന്നത് തടയുകയും ദഹന പ്രക്രിയയെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഗ്രീൻ ടീ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കുന്നതോടൊപ്പം നല്ല കൊളസ്‌ട്രോളിന്റെ അളവ് വർധിപ്പിക്കാനും സഹായിക്കുന്നു. ഇത് രക്തധമനികളിലെ നീർവീക്കം കുറയ്ക്കാനും രക്തയോട്ടം സുഗമമാക്കാനും ഗുണകരമാണ്.
Also Read: വയറും ഒതുങ്ങും, ഷുഗറും കൂടില്ല; ഉച്ചഭക്ഷണത്തിന് ശേഷം ഓഫീസിലെ ഈ ശീലം ഒഴിവാക്കൂ
ദിവസവും എത്ര കപ്പ് കുടിക്കണം?
കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നതിനായി ദിവസവും 2 മുതൽ 3 കപ്പ് വരെ ഗ്രീൻ ടീ കുടിക്കാവുന്നതാണ്. അമിതമായ അളവിൽ കുടിക്കുന്നത് ഉറക്കമില്ലായ്മ, നെഞ്ചെരിച്ചിൽ തുടങ്ങിയ പാർശ്വഫലങ്ങൾക്ക് കാരണമായേക്കാം.
ഗ്രീൻ ടീ കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പഞ്ചസാര ഒഴിവാക്കുക: ഗ്രീൻ ടീയുടെ ഗുണം പൂർണമായി ലഭിക്കാൻ പഞ്ചസാരയോ മധുരമോ ചേർക്കാതിരിക്കുക. ആവശ്യമെങ്കിൽ നാരങ്ങാനീരോ തേനോ ചേർക്കാം.
ഭക്ഷണത്തോടൊപ്പം വേണ്ട: ഇരുമ്പിന്റെ ആഗിരണം തടയാൻ സാധ്യതയുള്ളതിനാൽ ഭക്ഷണത്തിന് തൊട്ടുമുമ്പോ ശേഷമോ ഗ്രീൻ ടീ കുടിക്കുന്നത് ഒഴിവാക്കുക.
Also Read: മഞ്ഞുകാലത്ത് ബിപി കൂടുമോ? ശ്രദ്ധിക്കേണ്ടത് ആരൊക്കെ?
വെറും വയറ്റിൽ കുടിക്കരുത്: വെറും വയറ്റിൽ ഗ്രീൻ ടീ കുടിക്കുന്നത് അസിഡിറ്റിക്ക് കാരണമായേക്കാം.
/filters:format(webp)/indian-express-malayalam/media/media_files/2025/11/17/green-tea-2025-11-17-14-55-03.jpg)
മരുന്നുകൾ കഴിക്കുന്നവർ: ഏതെങ്കിലും തരത്തിലുള്ള മരുന്നുകൾ സ്ഥിരമായി കഴിക്കുന്നവർ ഡോക്ടറുടെ നിർദ്ദേശം തേടുന്നത് ഉചിതമാണ്.
ഗ്രീൻ ടീ കുടിക്കുന്നതുകൊണ്ട് മാത്രം കൊളസ്‌ട്രോൾ നിയന്ത്രിക്കാനാവില്ല. അതിനോടൊപ്പം സമീകൃതമായ ഭക്ഷണക്രമം പിന്തുടരുക, കൃത്യമായി വ്യായാമം ചെയ്യുക, പുകവലി ഉപേക്ഷിക്കുക, എണ്ണയിൽ വറുത്തതും സംസ്കരിച്ചതുമായ ഭക്ഷണങ്ങൾ പരമാവധി കുറയ്ക്കുക എന്നിവയും ശീലമാക്കണം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: പച്ച, ചുവപ്പ് അതോ കറുപ്പ്? ഏത് മുന്തിരിയാണ് കൂടുതൽ പോഷകസമൃദ്ധം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us