scorecardresearch

പതിവായി നല്ല ഉറക്കം ലഭിച്ചാൽ ആയുർദൈർഘ്യം വർദ്ധിപ്പിക്കുമോ?

മികച്ച ഉറക്കം സ്ഥിരമായി ലഭിക്കേണ്ടത് ശാരീരികമായി മാത്രമല്ല മാനസിക ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്

മികച്ച ഉറക്കം സ്ഥിരമായി ലഭിക്കേണ്ടത് ശാരീരികമായി മാത്രമല്ല മാനസിക ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്

author-image
Health Desk
New Update
Sleep deprivation effects on brain| One night without sleep aging brain| Reversible effects of sleep deprivation on brain|Cholestrol|diabetes|health

പ്രതീകാത്മക ചിത്രം

നല്ല ഉറക്കം ലഭിക്കുക എന്ന അത്ര എളുപ്പം നടക്കുന്ന കാര്യമല്ല. എന്നാൽ നല്ല ഉറക്കം ലഭിക്കുന്നത് ഒരു പ്രതിരോധ നടപടി കൂടിയാണ്. ഇത് വിവിധ വിട്ടുമാറാത്ത രോഗങ്ങൾ വികസിപ്പിക്കുന്നതിനുള്ള അപകടസാധ്യതകൾ കുറയ്ക്കാനും വൈജ്ഞാനിക ശേഷി കുറയാനും സഹായിക്കും.

Advertisment

മികച്ച ഉറക്കം സ്ഥിരമായി ലഭിക്കേണ്ടത് ശാരീരികമായി മാത്രമല്ല മാനസിക ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്. പകൽ സമയത്ത് ഊർജവും ആരോഗ്യവും നൽകുന്നതിനു പുറമേ, ആവശ്യത്തിന് ഉറങ്ങുന്നത് ദീർഘായുസ്സ് വർദ്ധിപ്പിക്കും.

വിട്ടുമാറാത്ത ഉറക്കക്കുറവ് ഹൃദയ സംബന്ധമായ അസുഖങ്ങൾ, അമിതശരീരഭാരം, പ്രമേഹം, വിഷാദം, വൈജ്ഞാനിക തകർച്ച എന്നിവയുൾപ്പെടെ വിവിധ വിട്ടുമാറാത്ത രോഗങ്ങളുടെ ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ദീർഘായുസ്സും മൊത്തത്തിലുള്ള ആരോഗ്യവും വർദ്ധിപ്പിക്കുന്നതിന്, മെച്ചപ്പെട്ട ഉറക്കത്തിന്റെ ഗുണനിലവാരത്തിനായി പല കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതുണ്ട്.

ഉറക്കത്തിൽ, ശരീരം പല ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു, ഓരോന്നും ഉറക്കചക്രത്തിൽ ഒരു പ്രത്യേക പങ്ക് വഹിക്കുന്നു. ഗുണനിലവാരമുള്ള ഉറക്കം ലഭിക്കുന്നതിന് ഉചിതമായ സമയം, ഉറക്കത്തിന്റെ ദൈർഘ്യം, ഉറക്കചക്രത്തിന്റെ ശരിയായ ഘട്ടം എന്നിവ ഉറപ്പാക്കണം.

Advertisment

ഉറക്കം ഓരേ പ്രായക്കാർക്കുമിടയിൽ വ്യത്യസ്തമാണ്. സാധാരണഗതിയിൽ, പ്രായപൂർത്തിയായ ഒരാൾക്ക് രാത്രിയിൽ 7-8 മണിക്കൂർ ഉറക്കം ആവശ്യമാണ്. അതേസമയം കൗമാരക്കാർക്ക് ഒമ്പത് മണിക്കൂർ വരെ ഉറക്കം വേണ്ടി വന്നേക്കാം. എന്നിരുന്നാലും, ദൈർഘ്യത്തിന് പുറമേ, ഉറക്കത്തിന്റെ ഗുണനിലവാരം മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.

നന്നായി ഉറങ്ങാൻ ഇവ ശീലമാക്കുക

  • എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നതിലൂടെ സ്ഥിരമായ ഉറക്ക ഷെഡ്യൂളിൽ ഉണ്ടാകുക.
  • ഒരു പുസ്തകം വായിച്ചോ, ചെറു ചൂടുള്ള വെള്ളത്തിൽ കുളിച്ചോ ഉറക്കത്തിനായി തയാറെടുക്കുക.
  • ഉറങ്ങുന്നതിനുമുമ്പ് സ്‌മാർട്ട്‌ഫോണുകൾ, ടിവികൾ, മറ്റ് ഇലക്‌ട്രോണിക്‌സ് എന്നിവയിൽ നിന്നുള്ള നീല വെളിച്ചം എക്സ്പോഷർ ചെയ്യുന്നത് പരിമിതപ്പെടുത്തുക.
  • സുഖപ്രദമായ ഉറക്ക അന്തരീക്ഷം സൃഷ്ടിക്കാൻ കിടപ്പുമുറി തണുത്തതും നിശബ്ദവും ഇരുണ്ടതുമായി സൂക്ഷിക്കുക.
  • ഉറക്കസമയം അടുത്ത് കഫീൻ, മദ്യം, കനത്ത ഭക്ഷണം എന്നിവ ഒഴിവാക്കുക.
  • പതിവായി വ്യായാമം ചെയ്യുക. എന്നാൽ ഉറങ്ങുന്നതിന് മൂന്നു നാല് മണിക്കൂർ മുമ്പെങ്കിലും വ്യായാമം പൂർത്തിയാക്കുക.
  • ഉറക്കത്തെ തടസ്സപ്പെടുത്തുന്ന ശ്രദ്ധ തിരിക്കുന്ന ശബ്ദങ്ങൾ തടയാൻ ഇയർപ്ലഗുകളോ ഉപയോഗിക്കുക.
  • ഉറങ്ങുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥതയും വേദനയും കുറയ്ക്കാൻ സുഖപ്രദമായ മെത്തയും തലയിണയും ഉപയോഗിക്കുക.
  • വിശ്രമവും നല്ല ഉറക്കവും പ്രോത്സാഹിപ്പിക്കുന്നതിന് ലാവെൻഡർ എണ്ണ പോലുള്ള അരോമാതെറാപ്പി ഉപയോഗിക്കുന്നത് പരിഗണിക്കുക.
  • രാത്രി ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ പകൽ ഉറക്കം ഒഴിവാക്കുക.
Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: