scorecardresearch

രാവിലെ ആദ്യം വെളുത്തുള്ളി കഴിച്ചാൽ കൊളസ്ട്രോൾ കുറയുമോ?

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങളെ സഹായിക്കുമോ എന്ന് അറിയേണ്ടതുണ്ട്

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങളെ സഹായിക്കുമോ എന്ന് അറിയേണ്ടതുണ്ട്

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Garlic

Source: Freepik

നമ്മുടെ അടുക്കളയിലെ ഒരു അവിഭാജ്യ ഘടകമാണ് വെളുത്തുള്ളി. ഭക്ഷണത്തിന് രുചിയും മണവും നൽകുന്നതിലുപരി, അളവറ്റ ഔഷധഗുണങ്ങളുള്ള ഒന്നു കൂടിയാണ്. വെളുത്തുള്ളിക്ക് കൊളസ്ട്രോൾ കുറയ്ക്കുന്ന ഗുണങ്ങളുമുണ്ട്. പരമ്പരാഗത ഇന്ത്യൻ വൈദ്യശാസ്ത്രം അവകാശപ്പെടുന്നത് എല്ലാ ദിവസവും രാവിലെ ഒരു അല്ലി വെളുത്തുള്ളി കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കുമെന്നാണ്. അങ്ങനെയെങ്കിൽ, രാവിലെ ഒരു വെളുത്തുള്ളി അല്ലി കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമോ?.

Advertisment

കൊളസ്ട്രോൾ കുറയ്ക്കാൻ ഈ വീട്ടുവൈദ്യം ധാരാളം ആളുകൾ ഉപയോഗിക്കുന്നുണ്ട്, പക്ഷേ വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങളെ സഹായിക്കുമോ എന്ന് അറിയേണ്ടതുണ്ട്. കൊളസ്ട്രോൾ പരിമിതമായ അളവിൽ ശാരീരിക പ്രവർത്തനങ്ങൾക്ക് അത്യന്താപേക്ഷിതമാണ്. എന്നിരുന്നാലും, കൊളസ്ട്രോൾ അധികമായാൽ രക്തചംക്രമണം ദുർബലമാകും. ഇത് ഹൃദയത്തിന് കൂടുതൽ സമ്മർദം ചെലുത്തുകയും ഹൃദ്രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

Also Read: മുട്ടയുടെ വെള്ളയോ മഞ്ഞക്കരുവോ? പ്രഭാതഭക്ഷണത്തിന് ഏറ്റവും മികച്ചത് ഏത്?

വെളുത്തുള്ളി കൊളസ്ട്രോൾ കുറയ്ക്കുമോ?

വെളുത്തുള്ളി രാവിലെ ആദ്യം കഴിക്കുന്നതിന്റെ പ്രത്യേക ഗുണങ്ങളെക്കുറിച്ച് വലിയ തെളിവുകളൊന്നുമില്ല. വെളുത്തുള്ളിയുടെ രാസഘടന ഹൃദയാരോഗ്യത്തിനും കൊളസ്ട്രോൾ കുറയ്ക്കുന്നതിനും സഹായിക്കുന്നുവെന്ന് ചില പഠനങ്ങൾ പറയുന്നു. വെളുത്തുള്ളിയിലെ സൾഫർ അടങ്ങിയ സംയുക്തങ്ങൾ മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. പക്ഷേ അമിതമായി കഴിക്കുന്നതിൽ ശ്രദ്ധിക്കുക, കാരണം അമിതമായി കഴിച്ചാൽ വയറിന് അസ്വസ്ഥതയുണ്ടാക്കും.

Advertisment

Also Read: ഡയറ്റോ വർക്കൗട്ടോ വേണ്ട, അതിവേഗം കൊഴുപ്പ് കുറയ്ക്കാം; ഈ 'രഹസ്യം' അറിഞ്ഞാൽ മതി

വെളുത്തുള്ളി കഴിക്കുന്നതിനുള്ള കൃത്യമായ അളവ് 

വെളുത്തുള്ളി പൗഡർ: ദിവസവും 10 ഗ്രാം അല്ലെങ്കിൽ ദിവസത്തിൽ രണ്ടുതവണ 5 ഗ്രാം 

പച്ച വെളുത്തുള്ളി: ഒരു ദിവസം പരമാവധി 4 അല്ലി അല്ലെങ്കിൽ കൊളസ്ട്രോളിന്റെ അളവിനെക്കുറിച്ച് ആശങ്കയുണ്ടെങ്കിൽ ഒരു അല്ലി വെളുത്തുള്ളി

Also Read: തലവേദന മാറാൻ ഗുളിക പതിവാക്കല്ലേ? 10-15 ദിവസത്തിൽ കൂടുതൽ കഴിക്കരുത്; ന്യൂറോളജിസ്റ്റ് മുന്നറിയിപ്പ്

വെളുത്തുള്ളിയുടെ മറ്റു ആരോഗ്യ ഗുണങ്ങൾ

ഹൃദയ സംബന്ധമായ ഫലങ്ങൾ: രക്തസമ്മർദമുള്ളവരിൽ വെളുത്തുള്ളി രക്തസമ്മർദം കുറയ്ക്കാൻ സഹായിച്ചേക്കാം. 

രോഗപ്രതിരോധം: വെളുത്തുള്ളിയിൽ അല്ലിസിൻ ഉണ്ടെന്നാണ് 2023 ലെ ഒരു ഗവേഷണം അവകാശപ്പെടുന്നത്. ഇത് ആന്റിമൈക്രോബയൽ, ആന്റി-ഇൻഫ്ലമേറ്ററി പ്രവർത്തനങ്ങൾ പ്രകടമാക്കുകയും രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. 

ദഹനം മെച്ചപ്പെടുത്തുന്നു: വെളുത്തുള്ളിയിൽ ഉയർന്ന അളവിൽ സൾഫർ അടങ്ങിയിട്ടുണ്ട്, ഇത് വിഷവസ്തുക്കളെ പുറന്തള്ളുകയും ദഹനവ്യവസ്ഥയെ സുഗമമായി നിലനിർത്തുകയും ചെയ്യുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: 94 കിലോയിൽ നിന്ന് 70 ൽ, 4 മാസം കൊണ്ട് കുറച്ച് 24 കിലോ; കഴിച്ചത് ഈ ഭക്ഷണങ്ങളെന്ന് യുവതി

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: