scorecardresearch
Latest News

കാപ്പി കുടിക്കുന്നത് ബ്ലഡ് പ്രഷർ കൂട്ടുമോ?

ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് കാപ്പി കുടിക്കുന്ന ശീലം ഉണ്ടെങ്കിൽ അത് ഒഴിവാക്കണം എന്നാണ് വിദഗ്ധരുടെ നിർദേശം.

coffee, health, ie malayalam,coffee and blood pressure risk"," health and wellness
നമ്മളിൽ പലരും ഒരു കപ്പ് കാപ്പി കുടിച്ച് ദിവസം ആരംഭിക്കാൻ ഇഷ്ടപ്പെടുന്നു

കാപ്പി കുടിച്ചാൽ പ്രമേഹം വരുമോ, രക്തസമർദ്ദം ഉയരുമോ എന്നൊക്കെയുളള ആശങ്കകൾ പല കാപ്പി പ്രേമികൾക്കും ഉണ്ടാകാം. കഫീൻ സ്രോതസുകൾ ബിപി ഉയർത്തുന്നതിനെപ്പറ്റി പല മുന്നറിയിപ്പുകളും നിങ്ങൾക്ക് ലഭിച്ചേക്കാം. എന്നാൽ ഇവ രക്താതിമർദത്തിന് ദോഷകരമാണെന്ന് ഒരു ക്ലിനിക്കൽ പഠനത്തിനും തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. എല്ലാ ഭക്ഷണപാനീയങ്ങളെയും പോലെ, കാപ്പിയും മിതമായ അളവിൽ കുടിക്കാനാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. കാരണം, ഇത് താൽക്കാലികമായി രക്തസമർദം വർധിപ്പിക്കുന്നതിനു കാരണമാകുന്നു. കുറച്ചുസമയത്തിനുശേഷം സാധാരണനിലയിൽ ആകാമെങ്കിലും രക്തസമർദമുള്ളവർക്ക് അത് ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം.

“ബിപി ഉയരുന്നത് താത്കാലികമാണ്. അതിനുശേഷം അത് കുറയുന്നു. അതിനാൽ കാപ്പി കുടിക്കുന്നത് ബിപിയിൽ ദീർഘകാല സ്വാധീനം ചെലുത്തുമെന്ന് പറയാനാവില്ല,” മാക്സ് ഹോസ്പിറ്റൽസ് ചെയർമാൻ ഡോ.ബൽബീർ സിങ് വിശദീകരിക്കുന്നു. “ശരിയായ റീഡിങ്ങ് ലഭിക്കാൻ കാപ്പി കുടിക്കുന്നതിന്റെ 30 -45 മിനിറ്റ് മുൻപ് ബിപി നോക്കണം. ബിപി വർധിപ്പിക്കുന്ന ഏതെങ്കിലും തീവ്രമായ ശാരീരിക വ്യായാമമോ കഠിനമായ പ്രവർത്തനമോ ചെയ്യുന്നതിനു മുൻപ് ആളുകൾ കാപ്പി കുടിക്കരുതെന്ന് പറയുന്നതും ഇതേ കാരണത്താലാണ്. സ്ഥിരമായി കാപ്പി കുടിക്കുന്നവരിൽ, അല്ലാത്തവരെ അപേക്ഷിച്ച്, മദ്യത്തിനോടും മറ്റുള്ളവയോടും സഹിഷ്ണുത വളർത്തുന്നതായി ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അധിക അഡ്രിനാലിൻ പുറന്തള്ളാൻ പ്രേരിപ്പിക്കുന്ന കാപ്പിയാണ് ബിപി സ്‌പൈക്കിന് കാരണമെന്ന് ചിലർ പറയുന്നു.”

പാശ്ചാത്യ രാജ്യങ്ങളിൽ കാപ്പിയെ കുറിച്ച് ലഭ്യമായ എല്ലാ ഗവേഷണങ്ങളും നടക്കുന്നത് കറുത്ത നിറത്തിലുള്ള ബ്രൂവിലാണെന്നതാണ് ഡോ.സിങ്ങിനെ ആശങ്കപ്പെടുത്തുന്നത്. “അതിനാൽ, കാപ്പി കുടിക്കുന്നതും രക്താതിമർദ്ദവും തമ്മിൽ ബോധ്യപ്പെടുത്തുന്ന പരസ്പര ബന്ധമൊന്നും ഗവേഷണം കണ്ടെത്തിയില്ലെങ്കിൽ പോലും, ഇന്ത്യയിലെ കാപ്പി കുടിക്കുന്ന സംസ്കാരത്തിൽ അത് ബാധകമല്ല.

നമ്മുടെ കാപ്പിയിൽ ധാരാളം പാലും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. അത് ശരീരത്തിന് പല തലങ്ങളിൽ ദോഷകരമാണ്. ഏറ്റവും പുതിയ പഠനങ്ങൾ പ്രകാരം മധുരം ചേർത്തവ രക്തം കട്ടപിടിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഇത് ഹൃദയാരോഗ്യത്തിൽ ആശങ്കയുണ്ടാകുന്നു. എന്നാൽ ഒന്നോ രണ്ടോ കപ്പ് കട്ടൻ കാപ്പി കുടിക്കുന്നത് അത്ര പ്രശ്നമുള്ള കാര്യമല്ല. ഞാൻ ബ്ലാക്ക് കോഫിയാണ് കുടിക്കാറ്, ”ഡോ. സിങ് പറയുന്നു.

കാപ്പി ഒരു ഉത്തേജകമായി കണക്കാക്കുകയാണെങ്കിൽ, ഒരു കപ്പ് കാപ്പി നിങ്ങളുടെ ബിപി കുറച്ചു സമയത്തേക്കുള്ള അഞ്ച് മുതൽ പത്ത് പോയിന്റുകൾ വരെ വർധിപ്പിക്കുന്നതായി ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ കാർഡിയോതൊറാസിക് ആൻഡ് വാസ്കുലർ സർജറി (സിടിവിഎസ്) ഡയറക്ടറും തലവനുമായ ഡോ.ഉദ്ഗത് ധിർ പറയുന്നു. “ വ്യായാമം ചെയ്യുമ്പോൾ ബിപിയിൽ ഉണ്ടാകുന്ന ഉയർച്ചയ്ക്ക് സമാനമാണിത്.

40നും 75നും ഇടയിൽ പ്രായമുള്ള 45,589 പുരുഷന്മാരിൽ നടത്തിയ പഠനത്തിൽ, അമിതമായി കാപ്പി കുടിക്കുന്നവരിൽ പോലും കൊറോണറി ആർട്ടറി രോഗ സാധ്യതയുമായി യാതൊരു ബന്ധവുമില്ലെന്ന് കണ്ടെത്തി. ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ഗവേഷകർ രണ്ടു വർഷമായി നടത്തിയ പഠനം കഴിഞ്ഞ വർഷമാണ് പുറത്തിറങ്ങിയത്. സാധാരണ കാപ്പി സുരക്ഷിതമാണെന്ന് കണ്ടെത്തിയെങ്കിലും, ഡികാഫ്( കഫീന്‍ എന്ന ഉത്തേജപദാര്‍ത്ഥം ഇല്ലാത്ത കാപ്പി) പതിപ്പ് ഹൃദ്രോഗ സാധ്യതയുമായി ബന്ധപ്പെട്ടതായി കണ്ടെത്തി. കാപ്പി കുടിക്കുന്നത് സമീപകാലത്ത് ഹൃദയാഘാതം വന്ന രോഗികളിൽ പോലും ഹൃദയത്തിന്റെ താളം തെറ്റിക്കുന്നില്ലെന്ന് പഠനങ്ങൾ കണ്ടെത്തി,” ഡോ.ഉദ്ഗത് പറയുന്നു.

ഹാർവാർഡ് മെഡിക്കൽ സ്കൂൾ കഴിഞ്ഞ വർഷം യുഎസ്, സ്വിസ് ശാസ്ത്രജ്ഞരോടൊപ്പം 15 സന്നദ്ധപ്രവർത്തകരിൽ നടത്തിയ പഠനത്തിന്റെ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരുന്നു. അവർക്ക് ഉയർന്ന രക്തസമർദം ഉണ്ടായിരുന്നില്ല. 15 പേരിൽ ആറ് പേർ സ്ഥിരമായി കാപ്പി കുടിക്കുന്നവരായിരുന്നു. പഠനമനുസരിച്ച്, “ഗവേഷകർ ഓരോ സന്നദ്ധപ്രവർത്തകന്റെയും രക്തസമ്മർദം, ഹൃദയമിടിപ്പ്, നാഡീവ്യൂഹ പ്രവർത്തനം എന്നിവ നാല് സ്ഥിതികളിൽ നിരീക്ഷിച്ചു.

  • ട്രിപ്പിൾ എസ്പ്രെസോ കുടിക്കുന്നതിന് മുമ്പും ശേഷവും,
  • ഡീകഫീൻ ചെയ്ത ട്രിപ്പിൾ എസ്പ്രെസോ കുടിക്കുന്നതിന് മുമ്പും ശേഷവും,
  • 250 മില്ലിഗ്രാം കഫീൻ ഇൻട്രാവണസ് കുത്തിവയ്പ്പിലൂടെ സ്വീകരിക്കുന്നതിന് മുമ്പും ശേഷവും,
  • ഇൻട്രാവണസ് പ്ലാസിബോയ്ക്ക് (ഉപ്പ് ലായനി) മുമ്പും ശേഷവും എന്നിങ്ങനെയായിരുന്നു നാല് ഘട്ടങ്ങൾ.

ട്രിപ്പിൾ എസ്‌പ്രെസോയുടെ ഫലം രക്തസമ്മർദം റീഡിംഗിനെ ഞെട്ടിച്ചു. എന്നാൽ രക്തത്തിലെ കഫീൻ അളവ് എല്ലാവരിലും സമാനമായ അളവിൽ ഉയർന്നെങ്കിലും, എല്ലാവർക്കും രക്തസമ്മർദം വർധിച്ചില്ല. സത്യത്തിൽ, എസ്പ്രസ്സോ കാപ്പി കുടിക്കാത്തവരിൽ സിസ്റ്റോളിക് പ്രഷർ റീഡിംഗുകൾ ശരാശരി 13 എംഎം എച്ച്ജിയും ഡയസ്റ്റോളിക് പ്രഷർ 7 എംഎം എച്ച്ജിയും ഉയർത്തിയെങ്കിലും സ്ഥിരമായി കാപ്പി കുടിക്കുന്നവരിൽ സമർദം വർധിപ്പിച്ചില്ല. കഫീൻ കുത്തിവയ്പ്പുകളിലും എസ്പ്രെസോയിലേതിനു സമാനമായി രക്തത്തിലെ കഫീൻ അളവ് ഉയർന്നു. എന്നാൽ നേരിട്ട് നൽകിയ കഫീൻ രക്തസമ്മർദ്ദത്തിൽ എസ്പ്രെസോയെക്കാൾ വളരെ ചെറിയ സ്വാധീനം ചെലുത്തിയത്. സിസ്റ്റോളിക് രക്തസമ്മർദ്ദം ശരാശരി 6 എംഎം എച്ച്ജി വർധിപ്പിച്ചു. മാത്രമല്ല, കാപ്പി സ്ഥിരമായി കുടിക്കുന്നവരും കുടിക്കാത്തവരും ഇൻട്രാവണസ് കഫീനിനോട് സമാനമായി പ്രതികരിച്ചു. 34 പഠനങ്ങളുടെ അവലോകനം കാണിക്കുന്നത് രണ്ട് കപ്പ് കാപ്പി യഥാക്രമം സിസ്റ്റോളിക്, ഡയസ്റ്റോളിക് രക്തസമ്മർദ്ദത്തിൽ യഥാക്രമം എട്ട് എംഎം എച്ച് ജി, ആറ് എംഎം എച്ച് ജി വർധനവിന് കാരണമായി.

ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് കാപ്പി കുടിക്കുന്ന ശീലം ഉണ്ടെങ്കിൽ അത് ഒഴിവാക്കണം എന്നാണ് ഡോ.ധിറിന്റെ ഉപദേശം. “ഉറക്കത്തെ തടസപ്പെടുത്തുന്ന ഒന്നാണ് കാപ്പി. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) പറയുന്നത്, പ്രതിദിനം 400 മില്ലിഗ്രാം കഫീൻ മിക്ക ആളുകൾക്കും സുരക്ഷിതമാണെന്നാണ്. എന്നിരുന്നാലും ഇതിനകം ഹൈപ്പർടെൻഷനുള്ള ആളാണെങ്കിൽ ഒരു ദിവസം രണ്ട് കപ്പ് മാത്രമായി സ്വയം പരിമിതപ്പെടുത്തുക,” ഡോ. ധീർ പറഞ്ഞു.

ആഴ്ചയിൽ അഞ്ച് തവണ, 30 മുതൽ 45 മിനിറ്റ് വരെ മിതമായ ശാരീരിക പ്രവർത്തനങ്ങളിലൂടെ രക്തസമ്മർദം നിയന്ത്രിക്കുന്നത് വളരെ പ്രധാനമാണ്. “ഒന്നോ രണ്ടോ കപ്പ് കാപ്പി ദോഷകരമായി ബാധിക്കുകയില്ല, എന്നാൽ ഉയർന്ന രക്തസമ്മർദം അവഗണിക്കുകയോ ജീവിതശൈലിയിൽ മാറ്റം വരുത്തുന്നത് ഒഴിവാക്കുകയോ ചെയ്യുന്നത് നിങ്ങളുടെ വാസ്കുലർ സിസ്റ്റത്തെ ബാധിക്കുകയും ധമനികൾക്ക് കേടുപാടുകൾ വരുത്തുകയും ധമനികളെയും മറ്റു അവയവങ്ങളെയും ബാധിക്കുകയും ചെയ്യും,” ഡോ. ധിർ മുന്നറിയിപ്പ് നൽകി.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Can drinking coffee raise your blood pressure

Best of Express