രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുന്ന അണുബാധകളെയും രോഗങ്ങളെയും ചെറുക്കാൻ സീസണൽ പഴങ്ങൾ സഹായിക്കും. അതിനാൽ, ഇവ പതിവായി കഴിക്കാൻ ആരോഗ്യ വിദഗ്ധർ നിർദേശിക്കാറുണ്ട്. പഴങ്ങളുടെ രാജാവ് എന്ന് വിളിപ്പേരുള്ള മാമ്പഴം പ്രമേഹരോഗികൾ ഒഴിവാക്കണമെന്ന് ഉപദേശിക്കുമ്പോൾ, സ്ഥിരമായി കഴിക്കുന്നത് വിട്ടുമാറാത്ത രോഗങ്ങളുടെ സങ്കീർണതകൾ ഒഴിവാക്കാൻ സഹായിക്കുമെന്ന് ന്യൂട്രിയന്റ്സ് ആൻഡ് ന്യൂട്രീഷ്യൻ, മെറ്റബോളിസം ആൻഡ് കാർഡിയോവാസ്കുലർ ഡിസീസിൽ പ്രസിദ്ധീകരിച്ച പഠനനത്തിൽ പറയുന്നു.
മാമ്പഴം പ്രമേഹരോഗികൾക്ക് അത്യുത്തമമാണെന്നാണ് സെലിബ്രിറ്റി ന്യൂട്രീഷ്യണലിസ്റ്റ് റുജുത ദിവേകർ പറയുന്നത്. ദിവസവും ഒരു മാമ്പഴം പ്രമേഹരോഗികളെ സഹായിക്കും. മാമ്പഴം ആന്റിഓക്സിഡന്റുകളാലും നാരുകളാലും സമ്പന്നമായതിനാൽ, ഇത് ഇൻസുലിൻ സെൻസിറ്റിവിറ്റിയെ സഹായിക്കുന്നു, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
”നാരുകളാൽ സമ്പന്നമായതിനാൽ, മാമ്പഴം ദഹനം സുഗമമാക്കുകയും, വയറിലെ പ്രശ്നങ്ങൾ അകറ്റി നിർത്തുകയും ചെയ്യും. മാമ്പഴത്തിൽ വിറ്റാമിൻ സി, കരോട്ടിനോയിഡുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹത്തിന്റെ തുടക്കം തടയാൻ സഹായിക്കും” മുംബൈ അപ്പോളേ സ്പെക്ട്ര ഹോസ്പിറ്റലിലെ ഡോ. ജിനാൽ പട്ടേൽ പറഞ്ഞു.
പ്രഭാതഭക്ഷണത്തിന് ദിവസവും ഒരു ചെറിയ മാമ്പഴം കഴിക്കുന്നതിൽ കുഴപ്പമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരിക്കലും അമിതമാകരുത്. നിങ്ങളുടെ ഭക്ഷണക്രമത്തെക്കുറിച്ച് അറിയാനായി ഒരു ആരോഗ്യ വിദഗ്ധനെ സമീപിക്കുന്നത് എല്ലായ്പ്പോഴും നല്ല ആശയമാണെന്നും ഡോ.പട്ടേൽ പറഞ്ഞു.
Read More: മാമ്പഴം വാങ്ങാൻ പോകുന്നതിനു മുൻപ് ഓർമ്മിക്കേണ്ട ചില സിംപിൾ ടിപ്സ്