scorecardresearch

പ്രമേഹമുള്ളവർ വെള്ളരിക്ക കഴിക്കേണ്ടതെങ്ങനെ?

ഉച്ചഭക്ഷണത്തിന് മുമ്പ് സാലഡായി കഴിക്കുന്നതാണ് വെള്ളരിക്ക കഴിക്കാനുള്ള ഏറ്റവും നല്ല മാർഗം

ഉച്ചഭക്ഷണത്തിന് മുമ്പ് സാലഡായി കഴിക്കുന്നതാണ് വെള്ളരിക്ക കഴിക്കാനുള്ള ഏറ്റവും നല്ല മാർഗം

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Cucumber | Health | Health News

Source: Pixabay

ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്ന പച്ചക്കറികളിലൊന്നാണ് വെള്ളരിക്ക. നാരുകളുടേയും ധാതുക്കളുടേയും നല്ലൊരു ഉറവിടവും ആന്റി ഓക്‌സിഡന്റുമാണ് വെള്ളരിയെന്ന് മുംബൈയിലെ നാനാവതി മാക്‌സ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡയറ്റ് ഡിപ്പാർട്ട്‌മെന്റ് അസസ്‌മെന്റ് മാനേജർ രസിക മാത്തൂർ പറഞ്ഞു. വേനൽക്കാലത്ത് ജലാംശം നൽകാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടു. ഉച്ചഭക്ഷണത്തിന് മുമ്പ് സാലഡായി കഴിക്കുന്നതാണ് വെള്ളരിക്ക കഴിക്കാനുള്ള ഏറ്റവും നല്ല മാർഗമെന്നും അവർ വ്യക്തമാക്കി.

Advertisment

വെള്ളരിക്കയുടെ ആരോഗ്യ ഗുണങ്ങൾ

ജലാംശം നൽകുന്നു: വെള്ളരിക്കയിൽ 95% ജലം ഉള്ളതിനാൽ, വേനൽക്കാലത്ത് വെള്ളരി കഴിക്കുന്നത് ജലാംശം നിലനിർത്താൻ സഹായിക്കുമെന്ന് മാത്തൂർ പറഞ്ഞു.

നാരുകളുടെ ഉറവിടം: നാരുകളുടെ മികച്ച ഉറവിടമാണ്. ഹൃദ്രോഗത്തെ നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു.

ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്തുന്നു: ശരീരത്തിലെ ദ്രാവകത്തിന്റെയും ഇലക്ട്രോലൈറ്റിന്റെയും ബാലൻസ് നിലനിർത്താൻ സഹായിക്കുന്നു, രക്തസമ്മർദം നിയന്ത്രിക്കാനും സഹായിക്കുന്നു.

Advertisment

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു: ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും മികച്ച മാർഗമാണ് വെള്ളരിക്ക.

പ്രമേഹമുള്ളവർക്ക് വെള്ളരിക്ക കഴിക്കാമോ?

വെള്ളരിക്ക ജ്യൂസും സാലഡ് രൂപത്തിൽ വെള്ളരിക്ക കഴിക്കുന്നതും പ്രമേഹ രോഗികൾക്ക് പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഗുണം ചെയ്യുമെന്ന് മാത്തൂർ പറഞ്ഞു. രക്തസമ്മർദം കുറയ്ക്കാനും സഹായിക്കുന്നു. പ്രമേഹരോഗികൾ വെള്ളരിക്ക തൊലിയോടുകൂടി കഴിക്കണം. ഇത് നാരുകളുടെ അളവ് വർധിപ്പിക്കുമെന്ന് അവർ പറഞ്ഞു.

ഗർഭിണികൾക്ക് വെള്ളരിക്ക സുരക്ഷിതമാണോ?

ഗർഭകാലത്ത് സ്ത്രീകൾക്ക് രക്തസമ്മർദത്തിൽ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടാറുണ്ട്. വെള്ളരിക്കയിൽ പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാൽ രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് മാത്തൂർ പറയുന്നു. ഗർഭാവസ്ഥയിൽ ദ്രാവകത്തിന്റെയും ഇലക്ട്രോലൈറ്റുകളുടെയും ബാലൻസ് നിലനിർത്താനും സഹായിക്കുന്നു.

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: