ദിവസവും ഒന്നോ അതിലധികമോ മുട്ടകൾ കഴിക്കുന്നത് പ്രമേഹത്തിന് കാരണമാകുമോ?

ഒരു ദിവസം രണ്ട് മുട്ടയുടെ വെള്ള കഴിക്കുന്നതാണ് നല്ലത്

Egg, Health Benefits

പ്രോട്ടീന്റെ ഉറവിടമായ മുട്ട, ദിവസവും കഴിക്കുന്നത് ആരോഗ്യകരമാണ്. എന്നാൽ ദിവസവും ഒന്നോ അതിലധികമോ മുട്ടകൾ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത 60 ശതമാനം വർധിപ്പിക്കുമെന്ന് പുതിയ ഗവേഷണം. ബ്രിട്ടീഷ് ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്.

ചൈന ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ സർവേയിൽ പങ്കെടുത്ത 8,000-ത്തിലധികം പേർ മുട്ടയുടെ ഉപഭോഗത്തെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവുമായി താരതമ്യം ചെയ്തു. ഏറ്റവുമധികം മുട്ടകൾ കഴിക്കുന്നവരിൽ സെറം കൊളസ്‌ട്രോളിന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തി. അതേസമയം, പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് അപകടസാധ്യത കൂടുതലെന്ന് സൗത്ത് ഓസ്‌ട്രേലിയ സർവകലാശാലയുടെ നേതൃത്വത്തിലുള്ള പഠനത്തിൽ (1991-2009) പറയുന്നു.

“മഞ്ഞക്കരുവോടു കൂടി ഒന്നിലധികം മുട്ടകൾ കഴിക്കുന്നതും വെണ്ണ, ചീസ് എന്നിവയും ശരീരഭാരം, കൊളസ്ട്രോൾ, പ്രമേഹ സാധ്യത എന്നിവ വർധിപ്പിക്കും. ഒരു ദിവസം രണ്ട് മുട്ടയുടെ വെള്ള കഴിക്കുന്നതാണ് നല്ലത്. പ്രോട്ടീന്റെ കുറവുള്ള ഇന്ത്യൻ വെജിറ്റേറിയൻ ഭക്ഷണത്തിൽ ഇത് പ്രധാനമാണ്, ” മുംബൈ ഭാട്ടിയ ഹോസ്പിറ്റലിലെ ഡോ. ഷെയ്‌വാൾ ചന്ദലിയ പറഞ്ഞു.

ഒരു വലിയ മുട്ടയിൽ ഏകദേശം 200 മില്ലിഗ്രാം കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ടെന്ന് ഡയറ്റീഷ്യൻ നേഹ പതാനിയ പറഞ്ഞു. “പ്രമേഹരോഗികൾക്ക് ഇത് ഹാനികരമായേക്കാം. മുട്ട കഴിക്കുന്നതിന്റെ പാർശ്വഫലങ്ങൾ ഒഴിവാക്കാൻ മിതമായി ഭക്ഷണം കഴിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് അവർ പറഞ്ഞു.

Read More: പ്രമേഹം നിയന്ത്രിക്കും, ദഹനത്തെ സഹായിക്കും; ഉലുവയുടെ ആരോഗ്യ ഗുണങ്ങൾ

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Can consuming one or more eggs daily trigger diabetes

The moderation of comments is automated and not cleared manually by malayalam.indianexpress.com