scorecardresearch

രാവിലെ സ്ഥിരമായി വ്യായാമം ചെയ്യുന്നത് ശരീര ഭാരം പെട്ടെന്ന് കുറയ്ക്കാൻ സഹായിക്കുമോ?

ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ രാവിലെ വ്യായാമം ചെയ്യാൻ ശ്രമിക്കണമെന്ന് നിരവധി ഗവേഷകർ പറയുന്നു

ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ രാവിലെ വ്യായാമം ചെയ്യാൻ ശ്രമിക്കണമെന്ന് നിരവധി ഗവേഷകർ പറയുന്നു

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Covid, diabetes, depression, exercise

ഫയൽ ചിത്രം

പതിവായി വ്യായാമം ചെയ്യേണ്ടതിന്റെ ആവശ്യകത ആരോഗ്യ വിദഗ്ധർ എപ്പോഴും ഊന്നിപ്പറയാറുണ്ട്. ജോലി തിരക്കുകൾ കാരണം വ്യായാമം ചെയ്യാൻ പലരും തിരഞ്ഞെടുക്കുന്ന സമയം വ്യത്യസ്തമായിരിക്കും. എന്നാൽ, ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ രാവിലെ വ്യായാമം ചെയ്യാൻ ശ്രമിക്കണമെന്ന് നിരവധി ഗവേഷകർ പറയുന്നു. രാവിലെയുള്ള വ്യായാമം ഫാറ്റ് ഓക്സിഡേഷൻ വേഗത്തിലാക്കാൻ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

Advertisment

2021-ൽ വെയ്റ്റ് കൺട്രോൾ ആന്റ് ഡയബറ്റിസ് റിസർച്ച് സെന്ററിന്റെ ഒരു സമഗ്രമായ അവലോകനത്തിൽനിന്ന് യുഎസിലെ റോഡ് ഐലൻഡിലെ ദി മിറിയം ഹോസ്പിറ്റൽ/ബ്രൗൺ ആൽപർട്ട് മെഡിക്കൽ സ്കൂൾ വ്യായാമം രാവിലെ ചെയ്യണമെന്നുള്ളതിന് മതിയായ കാരണം കണ്ടെത്തി. സ്ഥിരമായി ഒരേ സമയത്ത് വ്യായാമം ചെയ്യുന്നത് വ്യായാമത്തിനുള്ള സമയം ലാഭിക്കാൻ സഹായിക്കുമെന്നും അതുവഴി വ്യായാമം എളുപ്പവുമാക്കാൻ കഴിയുമെന്നും വാദിച്ചു. നല്ല ശീലങ്ങളുടെ രൂപീകരണത്തിനും, സ്വയം നിയന്ത്രണത്തിനും, വിശപ്പ് നിയന്ത്രിക്കാനും, ഭക്ഷണ സ്വഭാവത്തിനും പ്രഭാത ദിനചര്യകൾ കൂടുതൽ പ്രയോജനകരമാകുമെന്ന് അവർ അവകാശപ്പെട്ടു.

''വൈകുന്നേരത്തെ ഗ്രൂപ്പിനേക്കാൾ, രാവിലെ വ്യായാമം ചെയ്യുന്നവരിൽ കൊഴുപ്പ് (p=.049), കാർബോഹൈഡ്രേറ്റ് ഉപഭോഗം (p=.04) എന്നിവയിൽ വലിയ കുറവ് കണ്ടെത്തി. പ്രഭാത ഗ്രൂപ്പിൽ (p=.06) മൊത്തം കിലോ കലോറി ഉപഭോഗം കുറയുന്ന പ്രവണതയുണ്ട്. അമിതഭാരവും പൊണ്ണത്തടിയും ഉള്ള മുതിർന്നവർക്കിടയിൽ വ്യായാമ സമയത്തെക്കുറിച്ച് നടത്തിയ ഒരു പഠനത്തിൽ നിന്നുള്ള ഫലങ്ങളും പ്രഭാത വ്യായാമത്തിന്റെ പ്രയോജനത്തെ സൂചിപ്പിക്കുന്നു,'' പേപ്പർ പറയുന്നു.

Advertisment

ഫാറ്റ് ഓക്‌സിഡേഷൻ, വിവിധ സർക്കാഡിയൻ അധിഷ്‌ഠിത പ്രക്രിയകൾ, നമ്മുടെ ഉറക്കം എന്നിവയുൾപ്പെടെയുള്ള ഫിസിയോളജിക്കൽ പ്രക്രിയകളിലൂടെ വ്യായാമ സമയം ഭാരത്തെ സ്വാധീനിക്കുമെന്നും അവലോകനം കണ്ടെത്തി.

''സന്തോഷ ഹോർമോണായ സെറോടോണിൻ സൂര്യപ്രകാശ സമയത്ത് ഏറ്റവും ഉയർന്ന നിലയിലായതിനാൽ രാവിലെയുള്ള വ്യായാമങ്ങൾ പ്രയോജനകരമാണ്. അതുകൊണ്ടാണ് നല്ലൊരു ഉറക്കത്തിനു ശേഷം നിങ്ങൾക്ക് ഊർജം കൂടിയതായി അനുഭവപ്പെടുന്നത്. രാവിലെ വ്യായാമത്തിനുള്ള ഏറ്റവും നല്ല സമയമാണ്. വൈകുന്നേരങ്ങളിൽ അതിന്റെ അളവ് സാധാരണയായി വളരെ കുറയുന്നു. നമ്മുടെ സർക്കാഡിയൻ റിഥം അനുസരിച്ച്, രാവിലെ വ്യായാമത്തോടുള്ള നമ്മുടെ ശരീരത്തിന്റെ പ്രതികരണം 100 ശതമാനമാണ്,'' ഹോളിസ്റ്റിക് ഹെൽത്ത് എക്സ്പെർട്ട് ഡോ.മിക്കി മേത്ത പറഞ്ഞു.

എന്തുകൊണ്ടാണ് നമുക്ക് സെറോടോണിൻ അളവ് കൂടുതൽ ആവശ്യമായി വരുന്നത്?. ''വെറുതെയല്ല, ഇതിനെ ശരീരത്തിന്റെ നല്ല ഹോർമോൺ എന്ന് വിളിക്കുന്നത്. സെറോടോണിൻ സാധാരണ നിലയിലായിരിക്കുമ്പോൾ, നിങ്ങൾ ശാന്തരും കാര്യങ്ങളെല്ലാം നിയന്ത്രണത്തിലുമാണ്. ഉത്കണ്ഠയോ സമ്മർദമോ തോന്നുന്നില്ല. ശരീരത്തിലെ സെറോടോണിന്റെ ഭൂരിഭാഗവും കുടലിൽ കാണപ്പെടുന്നതിനാൽ, ഇത് ദഹനത്തെ വേഗത്തിലാക്കുകയും വിശപ്പ് നിയന്ത്രിക്കുകയും കുടലിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. ഉറക്കം-ഉണർവ് ചക്രം നിയന്ത്രിക്കുന്ന ഹോർമോണായ മെലറ്റോണിൻ ഉത്പാദിപ്പിക്കാൻ തലച്ചോറിന് സെറോടോണിൻ ആവശ്യമാണ്. രാവിലെയുള്ള വ്യായാമം മെലറ്റോണിൻ റിലീസിനുള്ള സമയം വർധിപ്പിക്കും, വൈകുന്നേരത്തെ വ്യായാമം മെലറ്റോണിന്റെ സമയം വൈകിപ്പിക്കും,'' ഡോ.മേത്ത പറഞ്ഞു.

''പതിവ് ശാരീരിക പ്രവർത്തനങ്ങളിലൂടെ കൊഴുപ്പ് പുറത്തുവിടുന്ന ഹോർമോണുകളുടെ അളവ് വർധിപ്പിക്കാനും ശരീരത്തിലെ കൊഴുപ്പ് സംഭരിക്കുന്ന ഹോർമോണുകളുടെ അളവ് കുറയ്ക്കാനും ശരിയായ ജീവിതശൈലി തിരഞ്ഞെടുക്കുന്നതിലൂടെ ശരീരത്തിന്റെ അവസ്ഥ മാറ്റാനും കഴിയും എന്നതാണ് നല്ല വാർത്ത. ഈ സന്തുലിതാവസ്ഥയ്ക്കായി പരിശ്രമിക്കുമ്പോൾ, നമ്മുടെ ഉപാപചയപ്രവർത്തനം വർധിപ്പിക്കും, അതിലൂടെ ശരീരത്തിന്റെ ഊർജ ആവശ്യകത വർധിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ആവശ്യമായ നെഗറ്റീവ് എനർജി ബാലൻസ് ഒരു അവസ്ഥ കൈവരിക്കുന്നു, ഇത് കാലക്രമേണ ഭാരം കുറയ്ക്കുന്നതിലേക്ക് നയിക്കുന്നു.''

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: