Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി
പൊലീസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് മുതല്‍
ചൈനീസ് വാക്സിന്‍ സിനൊഫാമിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
യൂറോപ്പ ലീഗ്: റോമയെ തകര്‍ത്ത് യുണൈറ്റഡ് ഫൈനലില്‍, എതിരാളികള്‍ വിയ്യാറയല്‍

തണുത്ത വെളളം ശരീര ഭാരം വർധിപ്പിക്കുമോ? പോഷകാഹാര വിദഗ്‌ധയുടെ മറുപടി

ഒരാൾ തണുത്ത അല്ലെങ്കിൽ ചൂട് വെളളം കുടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വിവരിക്കുകയാണ് സെലിബ്രിറ്റി പോഷകാഹാര വിദഗ്‌ധ

cold water, ie malayalam

തണുത്ത വെളളം കുടിച്ചാൽ ശരീര ഭാരം കൂടുമെന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ?. ഇത് സത്യമാണോയെന്ന് അറിയാൻ നിങ്ങൾ എപ്പോഴെങ്കിലും പരീക്ഷിച്ചു നോക്കിയിട്ടുണ്ടോ?

വെള്ളത്തിൽ കലോറികളില്ല, അതിനർത്ഥം അതിന് നിങ്ങളുടെ ഭാരം വർധിപ്പിക്കാൻ കഴിയില്ല. ഒരാൾ തണുത്ത അല്ലെങ്കിൽ ചൂട് വെളളം കുടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വിവരിക്കുകയാണ് സെലിബ്രിറ്റി പോഷകാഹാര വിദഗ്‌ധ പൂജ മഹീജ.

 

View this post on Instagram

 

A post shared by PM (@poojamakhija)

കലോറിയെക്കുറിച്ച് ആശങ്കപ്പെടാതെ ഒരാൾക്ക് വെളളം കുടിക്കാമെന്ന് പല പഠനങ്ങളും അഭിപ്രായപ്പെടുന്നു. തണുത്ത വെളളം കുടിക്കുന്നത് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് ദി ജേർണൽ ഓഫ് ക്ലിനിക്കൽ എൻഡോക്രിനോളജി ആൻഡ് മെറ്റബോളിസം പറയുന്നു. വെളളത്തിൽ കലോറി ഒട്ടും തന്നെയില്ല, അതിനാൽ തന്നെ തണുത്തതോ ചൂടുളളതോ ആയ വെളളം കുടിക്കുന്നതിലൂടെ ശരീരം ഭാരം കൂടില്ലെന്നും മഹീജ പറയുന്നു.

”വെളളം കുടിക്കുന്നത് ശരീര ഭാരം കൂട്ടില്ല. വാസ്തവത്തിൽ, ശരീരത്തിന്റെ താപനില 98 ഡിഗ്രിയിലേക്ക് എത്താൻ കലോറിയുടെ ആവശ്യമുണ്ട്. ഇതിനർത്ഥം വെള്ളം ശരീരത്തിന്റെ ഉപാപചയ നിരക്ക് ഉയർത്തുന്നുവെന്നാണ്. അതിനാൽ, ഒരു വെള്ളത്തിനും ശരീരത്തിൽ കൊഴുപ്പ് കൂട്ടാൻ കഴിയില്ല. തണുത്തതോ ചൂടുളളതോ എന്തു തന്നെയായാലും നിങ്ങൾക്ക് ഇഷ്ടമുളള വെളളം കുടിക്കുക,” മഹീജ പറയുന്നു.

Read More: ശരീര ഭാരം കുറയ്ക്കാൻ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ

പ്രതിദിന ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്തുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. നിർജ്ജലീകരണം, ഉറക്കം, തലകറക്കം, മൂത്രത്തിന്റെ കുറഞ്ഞ അളവ്, കുറഞ്ഞ രക്തസമ്മർദ്ദംഎന്നിവ തടയുന്നു.

ചർമ്മ സൗന്ദര്യത്തിന് പ്രാധാന്യം കൊടുക്കുന്നവരാണ് നിങ്ങളെങ്കിൽ, രാവിലെ ആദ്യം വെള്ളം കുടിക്കണം, കാരണം ഇത് ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു, അങ്ങനെ ചർമ്മത്തെ ആരോഗ്യകരവും തിളക്കമുളളതുമാക്കുന്നു.

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Can cold water make you gain weight nutritionist explains

Next Story
45 വയസ്സിന് മുകളിലുള്ളവർക്കുള്ള കോവിഡ് വാക്സിൻ: ഏതെല്ലാം രോഗാവസ്ഥകളുള്ളവർക്ക് അപേക്ഷിക്കാം?covid news, കോവിഡ് വാര്‍ത്തകള്‍, covid news malayalam, covid vaccination, കോവിഡ വാക്സിന്‍, covid vaccine things to know, covid vaccination website, ie malayalam, ഐഇമലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com