scorecardresearch

കാപ്പി കുടിക്കുന്നത് നിങ്ങളുടെ ഉറക്കം കെടുത്തുമോ? ഇത് പ്രമേഹത്തെ ബാധിക്കുമോ?

കഫീന് നമ്മുടെ ഉറക്കത്തെ തടസപ്പെടുത്താൻ കഴിയും. ഉറങ്ങുന്നതിന് ആറ് മണിക്കൂർ മുമ്പ് കഫീൻ കഴിക്കുന്നത് മൊത്തം ഉറക്ക സമയം ഒരു മണിക്കൂർ കുറയ്ക്കുമെന്ന് ഒരു പഠനം കണ്ടെത്തി

coffee, health, ie malayalam,coffee and blood pressure risk"," health and wellness
നമ്മളിൽ പലരും ഒരു കപ്പ് കാപ്പി കുടിച്ച് ദിവസം ആരംഭിക്കാൻ ഇഷ്ടപ്പെടുന്നു

കാപ്പി കുടിക്കുന്നതിലൂടെ ദിവസേന കൂടുതൽ ചുവടുകൾ നടക്കാനും നിങ്ങളെ ആക്ടീവായി നിലനിർത്താനും സഹായിക്കും, എന്നാൽ കാപ്പി കുടിക്കാത്തവരെ അപേക്ഷിച്ച് നിങ്ങളുടെ ഉറക്കത്തെ തടസപ്പെടുത്തും. ദ ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനം, പ്രവർത്തന നില, ഉറക്കം, രക്തത്തിലെ പഞ്ചസാര എന്നിവ ഉൾപ്പെടെ ആരോഗ്യത്തിന്റെ വിവിധ മേഖലകളിൽ കാപ്പിയുടെ സ്വാധീനം പരിശോധിച്ചു.

പഠനത്തിൽ കണ്ടെത്തിയത് എന്താണ്?

രണ്ടാഴ്ചത്തേക്ക് ഇലക്‌ട്രോകാർഡിയോഗ്രാം (ഇസിജി) മോണിറ്ററുകൾ ധരിച്ച ആരോഗ്യമുള്ള മുതിർന്ന 100 പേരെ പരീക്ഷണത്തിൽ ഉൾപ്പെടുത്തി. സ്റ്റെപ്പ് കൗണ്ടുകളും ഉറക്ക സമയവും ട്രാക്ക് ചെയ്യുന്നതിനുള്ള ഫിറ്റ്ബിറ്റ് ഉപകരണങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവ് ട്രാക്ക് ചെയ്യുന്നതിനുള്ള തുടർച്ചയായ ഗ്ലൂക്കോസ് മോണിറ്ററും അവർ ധരിച്ചിരുന്നു. രണ്ട് ദിവസം കാപ്പി കുടിക്കാനോ രണ്ട് ദിവസം കഫീൻ ഒഴിവാക്കാനോ അവരോട് നിർദേശിച്ചു. ഇത് 14 ദിവസം തുടർന്നു. ഒരാളും രണ്ട് ദിവസത്തിൽ കൂടുതൽ കാപ്പി കുടിക്കുകയോ ഒഴിവാക്കുകയോ ചെയ്തില്ല.

കാപ്പി കുടിക്കുമ്പോൾ, പങ്കെടുക്കുന്നവർ പ്രതിദിനം ശരാശരി 1,000 ചുവടുകൾ കൂടുതലായി നടക്കുകയും രാത്രിയിൽ അരമണിക്കൂറോളം കുറവ് ഉറങ്ങുകയും ചെയ്തു. കാപ്പി ഉപയോഗിക്കുന്ന ദിവസങ്ങളിൽ അവരിൽ പ്രിമെച്വർ വെൻട്രിക്കുലാർ കോൺട്രാക്ഷൻസിൽ (പിവിസി) 50 ശതമാനം വർധനവ് രേഖപ്പെടുത്തി, എന്നാൽ പ്രിമെച്വർ ആട്രിയൽ കോൺട്രാക്ഷൻസിൽ (പിഎസി) അല്ല. കാപ്പി കുടിക്കുന്നത് അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കിക്കുന്നില്ലെന്നും കണ്ടെത്തി.

കാപ്പി കുടിക്കുന്നവർ നന്നായി വ്യായാമം ചെയ്യുമോ?

കഫീൻ വ്യായാമം മെച്ചപ്പെടുത്തുമെന്ന് അറിയപ്പെടുന്നു. ഓട്ടം, സൈക്ലിങ്, തുഴച്ചിൽ തുടങ്ങിയ അഞ്ച് മിനിറ്റിലധികം നീണ്ടുനിൽക്കുന്ന എയ്റോബിക് വ്യായാമങ്ങളിൽ കഫീൻ ടൈം ട്രയൽ പ്രകടനം മെച്ചപ്പെടുത്തുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് പേശി വേദന കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു, കൂടാതെ ഹ്രസ്വകാല, ഉയർന്ന തീവ്രതയുള്ള (അനറോബിക്) വ്യായാമങ്ങളെ ഇത് സഹായിക്കും.

കാപ്പി നിങ്ങളുടെ ഉറക്കം കെടുത്തുമോ?

ഒരു ഉത്തേജകമെന്ന നിലയിൽ, കഫീൻ ജാഗ്രത വർധിപ്പിക്കുന്നു. ഇത് “അഡിനോസിൻ റിസപ്റ്റർ എതിരാളിയായി പ്രവർത്തിക്കുന്നു. ശരീരത്തിലെ ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു പദാർത്ഥമാണ് അഡെനോസിൻ. ഉറക്കം വരാതിരിക്കാൻ കഫീൻ അഡിനോസിൻ റിസപ്റ്ററിനെ തടയുന്നു. കഫീന് നമ്മുടെ ഉറക്കത്തെ തടസപ്പെടുത്താൻ കഴിയും. ഉറങ്ങുന്നതിന് ആറ് മണിക്കൂർ മുമ്പ് കഫീൻ കഴിക്കുന്നത് മൊത്തം ഉറക്ക സമയം ഒരു മണിക്കൂർ കുറയ്ക്കുമെന്ന് ഒരു പഠനം കണ്ടെത്തി.

കാപ്പി കുടിക്കുന്നതിന്റെ പോസിറ്റീവ് വശങ്ങൾ എന്തൊക്കെയാണ്?

കഫീൻ പാർക്കിൻസൺസ് രോഗം വികസിപ്പിക്കുന്നതിനുള്ള കുറഞ്ഞ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മാത്രമല്ല, ഈ അവസ്ഥയുള്ളവരെ അവരുടെ ചലനങ്ങളെ നന്നായി നിയന്ത്രിക്കാൻ സഹായിച്ചേക്കാം. 23 സ്ത്രീകളിൽ ഒരാൾക്ക് വൻകുടലിലെ കാൻസർ ഉണ്ടാകുന്നു. എന്നാൽ കാപ്പി കുടിക്കുന്നവരിൽ വൻകുടൽ കാൻസർ വരാനുള്ള സാധ്യത 26 ശതമാനം കുറവാണെന്ന് ഗവേഷകർ കണ്ടെത്തി. കരൾ രോഗമുള്ള രോഗികളിൽ കാപ്പി കുടിക്കുന്നത് പ്രയോജനകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കഫീൻ കഴിക്കുന്നതിലൂടെ അൽഷിമേഴ്‌സ്, വിഷാദരോഗം എന്നിവയുടെ അപകടസാധ്യത കുറഞ്ഞതായി അറിയപ്പെടുന്നു.

ഒരാൾക്ക് ഒരു ദിവസം എത്ര കാപ്പി കുടിക്കാം?

പ്രതിദിനം രണ്ട് മുതൽ നാല് കപ്പ് വരെ കാപ്പി മിക്ക മുതിർന്നവർക്കും സുരക്ഷിതമാണ്. ഗർഭിണികൾ കാപ്പിയുടെ ഉപയോഗം മൂന്ന് കപ്പുകളായി പരിമിതപ്പെടുത്തണം.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Can coffee rob you of sleep does it impact diabetes