scorecardresearch

കഫീൻ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ മാറ്റം വരുത്തുമോ? പഠനങ്ങളിൽ പറയുന്നതെന്ത്?

കാപ്പിയിൽ പാലും പഞ്ചസാരയും ചേർത്ത് കഴിക്കുന്നത് പ്രമേഹരോഗികളിൽ ഹൃദ്രോഗസാധ്യത വർധിപ്പിക്കുന്നതായി ഗവേഷണങ്ങളിൽ പറയുന്നു

coffee, health, ie malayalam,coffee and blood pressure risk"," health and wellness
നമ്മളിൽ പലരും ഒരു കപ്പ് കാപ്പി കുടിച്ച് ദിവസം ആരംഭിക്കാൻ ഇഷ്ടപ്പെടുന്നു

കാപ്പി ടൈപ്പ് 2 പ്രമേഹത്തിന്റെ സാധ്യത കുറയ്ക്കുന്നതായി കാപ്പിയെക്കുറിച്ചുള്ള പല പഠനങ്ങളിലും പറയുന്നുണ്ട്. കലോറിയുടെ ഉപയോഗം ത്വരിതപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനുമുള്ള കഫീന്റെ കഴിവാണ് ഇതിന് കാരണം. എന്തുകൊണ്ടാണ് കാപ്പി കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിന്റെ അപകടസാധ്യത കുറയ്ക്കുമെന്ന് ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിലെ പഠനത്തിൽ പറയുന്നത്? കാപ്പിയുടെ ആന്റിഓക്‌സിഡന്റ് ഗുണങ്ങളിലൂടെയും ശരീരത്തിലെ കോശജ്വലന മാർക്കറുകളെ നിയന്ത്രിക്കാനുള്ള കഴിവിലൂടെയും പ്രമേഹം നിയന്ത്രിക്കാൻ കഴിയുമെന്ന് മനസ്സിലാക്കുന്നത് ഇതാദ്യമാണ്.

150,000-ത്തിലധികം ആളുകളെ രണ്ടു വലിയ വിഭാഗങ്ങളാക്കി നടത്തിയ ഗവേഷണം 2023 മെയിൽ പ്രസിദ്ധീകരിക്കപ്പെടും. ഇൻഫ്ലമേഷൻ മാർക്കറുകളും കാപ്പി ഉപഭോഗവും തമ്മിലുള്ള ബന്ധത്തിലാണ് പഠനം ശ്രദ്ധ കേന്ദ്രീകരിച്ചത്. കഫീന്റെ ഇൻഫ്ലമേഷൻ കുറയ്ക്കുന്ന ഫലങ്ങൾ ടൈപ്പ് 2 പ്രമേഹത്തിനെതിരെ സംരക്ഷണം നൽകുമെന്ന നിഗമനത്തിലാണ്. പ്രതിദിനം ഒരു കപ്പ് കാപ്പി അധികമായി കഴിക്കുന്നത് രോഗം വരാനുള്ള സാധ്യത നാല് മുതൽ ആറ് ശതമാനം വരെ കുറയ്ക്കുമെന്നും പഠനം പറയുന്നു.

ആൻറി ഓക്സിഡൻറുകൾ ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ നിർവീര്യമാക്കുകയും ഇത് പാൻക്രിയാറ്റിക് ബീറ്റാ കോശങ്ങളെ പ്രവർത്തനരഹിതമാക്കുകയും ചെയ്യുന്നു. “ഒന്നാമതായി, ഇതൊരു വലിയ ജനസംഖ്യയിൽ നടത്തിയ പഠനമാണ്. രണ്ടാമതായി, ഇത് കഫീനിൽ മാത്രമല്ല ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മറിച്ച് ഇൻഫ്ലമേഷൻ ഇല്ലാതാക്കുന്ന ആന്റിഓക്‌സിഡന്റുകളാണ്. ഇൻഫ്ലമേഷനും ഓക്‌സിഡേറ്റീവ് സമ്മർദ്ദവും പ്രമേഹം പോലുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ വികാസത്തിലേക്ക് നയിച്ചതായി വിശ്വസിക്കപ്പെട്ടിരുന്നു. കാപ്പിയിൽ ആന്റി-ഇൻഫ്ലമേറ്ററി ബയോ ആക്റ്റീവ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. അമിത ശരീരഭാരവും വ്യായാമം ഇല്ലായ്മയും ടൈപ്പ് 2 പ്രമേഹത്തിനുള്ള പ്രധാന അപകട ഘടകങ്ങളാണ്. ഓക്സിഡേറ്റീവ് സമ്മർദ്ദം ഇൻസുലിൻ പ്രതിരോധം വർദ്ധിപ്പിക്കുകയോ ഇൻസുലിൻ സ്രവണം തടസ്സപ്പെടുത്തുകയോ ചെയ്യുന്നതിലൂടെ ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകുമെന്ന് പഠനങ്ങൾ കാണിക്കുന്നു. ഭക്ഷണത്തിലെ ആന്റിഓക്‌സിഡന്റുകൾ എന്താണ് ചെയ്യുന്നത്? അവർ പെറോക്സിഡേഷൻ ചെയിൻ പ്രതികരണങ്ങളെ തടയുന്നു. ഈ വാദത്തിന് പഠനം വിശ്വാസ്യത നൽകുന്നു, ”മാക്സ് ഹെൽത്ത്കെയർ ചെയർമാനും എൻഡോക്രൈനോളജി ആൻഡ് ഡയബറ്റിസ്റ്റുമായ ഡോ. അംബരീഷ് മിത്തൽ പറയുന്നു.

“ദിവസം ഒരു കപ്പ് കാപ്പി അധികമായി കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുന്നതായി പഠനം പറയുന്നു. എന്നാൽ നിങ്ങൾ ദിവസം മുഴുവൻ കാപ്പി കുടിക്കണം എന്നല്ല ഇതിനർത്ഥം. ഒരു വ്യക്തിയും പ്രതിദിനം 400 മില്ലിഗ്രാമിൽ കൂടുതൽ കഫീനോ രണ്ട് കപ്പ് കാപ്പിയോ കഴിക്കാൻ പാടില്ല. പാശ്ചാത്യ രാജ്യങ്ങളിൽ അത് ബ്ലാക്ക് കോഫി ആയിട്ടാണ് പ്രിയമെങ്കിലും ഇവിടെ സാധാരണയായി പാലും പഞ്ചസാരയും ചേർത്ത് കഴിക്കാൻ ആളുകൾ ഇഷ്ടപ്പെടുന്നു. ഈ അഡിറ്റീവുകൾ പ്രമേഹമുള്ളവർക്ക് ദോഷകരമാണ്. കൃത്രിമ മധുരപലഹാരങ്ങളും സ്വാദുള്ള ക്രീമറുകളും ഒരു ഗുണവും ചെയ്യില്ലെന്നും അത് പ്രമേഹരോഗികളിൽ ഹൃദ്രോഗസാധ്യത വർദ്ധിപ്പിക്കുന്നതായും അടുത്തിടെയുള്ള ഗവേഷണങ്ങളിൽ തെളിയുന്നു, ”ഡോ അംബരീഷ് പറയുന്നു.

അമിതമായ കഫീൻ അഡ്രിനാലിൻ പോലുള്ള ചില സ്ട്രെസ് ഹോർമോണുകളുടെ അളവ് വർദ്ധിപ്പിക്കുമെന്നതിനാൽ പ്രമേഹരോഗികൾക്ക് സാധാരണയായി ഒരു കപ്പ് ബ്ലാക്ക് കോഫിയാണ് ശുപാർശ ചെയ്യുന്നത്. അധികമായാൽ, ഇവ സംഭരിച്ചിരിക്കുന്ന ഗ്ലൂക്കോസ് പുറത്തുവിടാൻ കരളിനെ പ്രേരിപ്പിക്കുന്നു. ഇത് ഊർജം പ്രദാനം ചെയ്യുന്നുന്നെങ്കിലും കായിക പ്രവർത്തനത്തിലൂടെ അത് ഉപയോഗിച്ചില്ലെങ്കിൽ രക്തത്തിൽ പ്രവേശിക്കുന്ന ഗ്ലൂക്കോസിന്റെ അളവ് വർദ്ധിപ്പിക്കാനും കഴിയും.

“ഒരു ദിവസം 100 മില്ലിഗ്രാം കഫീൻ കഴിക്കുന്നത് ഒരു വ്യക്തിയുടെ ഊർജ്ജ ചെലവ് ഒരു ദിവസം 100 കലോറി വർദ്ധിപ്പിക്കും എന്നതാണ് ഇതുവരെ നമുക്കറിയാവുന്നത്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന വ്യക്തിക്ക് ഇത് യഥാർത്ഥത്തിൽ വളരെ ഉയർന്നതാണ്. ഒരു വ്യക്തി കഠിനമായ വ്യായാമം ചെയ്യുമ്പോൾ പോലും 200 കലോറി മാത്രമേ ഉപയോഗിക്കുന്നുള്ളൂ. നിങ്ങൾ അമിതമായി കാപ്പി കുടിച്ചാൽ, അത് ഹൃദയമിടിപ്പ് വർദ്ധിപ്പിക്കും, ഉത്കണ്ഠ, അസ്വസ്ഥത, കൈ വിറയൽ, ഉറക്കമില്ലായ്മ, തലവേദന എന്നിവയ്ക്ക് കാരണമാകും. കൂടാതെ, ആളുകൾ ഇതിനകം ഉത്കണ്ഠ അനുഭവിക്കുന്നുണ്ടെങ്കിലോ ഹൃദയമിടിപ്പ് കൂടാൻ സാധ്യതയുള്ളവരോ ആണെങ്കിൽ, അവരുടെ ഉപഭോഗം പൂർണ്ണമായും പരിമിതപ്പെടുത്തണം, ”ഡോ അംബരീഷ് മുന്നറിയിപ്പ് നൽകുന്നു.

“നിങ്ങൾ ജീവിതശൈലിയിലെ പ്രധാന തിരുത്തലുകൾ വരുത്തുന്നില്ലെങ്കിൽ ഭക്ഷണക്രമത്തിലെ മാറ്റങ്ങളും ശീലങ്ങളും ചായയും കാപ്പിയും കുടിച്ച് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ കഴിയില്ല. വ്യായമം ചെയ്യുക, ഉറങ്ങുക, ശരീരഭാരം നിയന്ത്രിക്കുക, ശാരീരിക അച്ചടക്കം പാലിക്കുക എന്നതാണ് ഞാൻ എന്റെ രോഗികളോടും മറ്റെല്ലാവരോടും പറയുന്നത്” ഡോ. അംബരീഷ് കൂട്ടിച്ചേർക്കുന്നു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Can coffee affect blood sugar levels