scorecardresearch

കഫീൻ ശരീരത്തിലെ കൊളസ്ട്രോൾ വർധിപ്പിക്കുമോ?

ഫിൽട്ടർ ചെയ്യാത്ത കാപ്പിയും ഫ്രഞ്ച് പ്രസ് കോഫിയും കൊളസ്‌ട്രോളിന്റെ അളവ് ഉയർത്തിയേക്കാം

coffee, health, ie malayalam,coffee and blood pressure risk"," health and wellness
നമ്മളിൽ പലരും ഒരു കപ്പ് കാപ്പി കുടിച്ച് ദിവസം ആരംഭിക്കാൻ ഇഷ്ടപ്പെടുന്നു

നമ്മുടെ ജീവിതശൈലി, വ്യായാമം, ഉറക്ക രീതികൾ, ഭക്ഷണക്രമം എന്നിവ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കും. അതുപോലെ, കഫീന്റെ ഉപഭോഗത്തെക്കുറിച്ചും അവ ആരോഗ്യത്തെ ബാധിക്കുന്നതിനെക്കുറിച്ചും പല സംശയങ്ങളും ആശങ്കകളും നിലനിൽക്കുന്നുണ്ട്. ചായ, കാപ്പി എന്നിവയിലൂടെ കഫീൻ നമ്മുടെ ശരീരത്തിൽ ദിവസവും എത്തുന്നുണ്ട്. കഫീൻ കൊളസ്‌ട്രോളിന്റെ അളവിനെ ബാധിക്കുമോ എന്നതിനെക്കുറിച്ച് വിദഗ്ധർ സംസാരിക്കുന്നു.

ഈസ്ട്രജൻ, ടെസ്റ്റോസ്റ്റിറോൺ, വിറ്റാമിൻ ഡി തുടങ്ങിയ ഹോർമോണുകൾ നിർമ്മിക്കാൻ ശരീരത്തിന് കൊളസ്ട്രോൾ ആവശ്യമാണ്, മാത്രമല്ല ഇത് ഭക്ഷണം ദഹിപ്പിക്കാനും സഹായിക്കുന്നുവെന്ന് ന്യൂട്രീഷ്യനിസ്റ്റ് ഡോ.രോഹിണി പാട്ടീൽ പറഞ്ഞു. മുട്ടയുടെ മഞ്ഞക്കരു, മാംസം, ചീസ് തുടങ്ങിയ ഭക്ഷണങ്ങളിൽ കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ടെന്ന് അവർ പറഞ്ഞു.

കൊളസ്ട്രോൾ യഥാർത്ഥത്തിൽ നമുക്ക് ദോഷകരമല്ല. എന്നാൽ നമ്മൾ വളരെയധികം കൊഴുപ്പ് കഴിക്കുകയാണെങ്കിൽ, മിക്കവാറും ട്രാൻസ് ഫാറ്റ് പോലുള്ള മോശം, എൽഡിഎൽ കൊളസ്ട്രോൾ പോലുള്ള ബ്ലഡ് പാരാമീറ്ററുകൾ വർധിക്കുകയും എച്ച്ഡിഎൽ കൊളസ്ട്രോൾ കുറയുകയും ചെയ്യും. ഇതൊരു ഒരു നല്ല ലക്ഷണമല്ലെന്ന് കൊൽക്കത്തയിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ ഡയറ്റീഷ്യൻ സോഹിനി ബാനർജി പറഞ്ഞു.

കഫീൻ കൊളസ്ട്രോളിനെ ബാധിക്കുമോ?

കഫീൻ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് നേരിട്ട് വർധിപ്പിക്കുന്നില്ലെങ്കിലും, കൊളസ്‌ട്രോളിന്റെ വർധനവിന് കാരണമാകുന്ന പരോക്ഷമായ പ്രത്യാഘാതങ്ങൾക്ക് ഇത് കാരണമാകുമെന്ന് ഡോ.പാട്ടീൽ പറഞ്ഞു. ഉദാഹരണത്തിന്, കഫീൻ സമ്മർദത്തിന് കാരണമാകും. ഇത് കോർട്ടിസോളിന്റെ അളവ് വർധിപ്പിക്കുന്നതിനും കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കുന്നതിനും ഇടയാക്കും. കൂടാതെ, കഫീൻ ഇൻസുലിൻ അളവ് വർധിപ്പിച്ചേക്കാം. ഇത് ഉയർന്ന അളവിലുള്ള എൽഡിഎൽ (മോശം) കൊളസ്ട്രോളിനും താഴ്ന്ന നിലവാരത്തിലുള്ള എച്ച്ഡിഎൽ (നല്ല) കൊളസ്ട്രോളിനും കാരണമാകും.

“യഥാർത്ഥത്തിൽ കൊളസ്‌ട്രോളിനെ ബാധിക്കുന്നത് കാപ്പിക്കുരുവിലെ കഫീൻ അല്ല, അതിൽ സ്വാഭാവികമായി കാണപ്പെടുന്ന എണ്ണകളാണ് – കഫെസ്റ്റോളും കഹ്‌വോളും. ചീത്ത കൊളസ്‌ട്രോളും മൊത്തം കൊളസ്‌ട്രോളും വർധിപ്പിക്കുന്ന ഡിറ്റെർപെൻസ് (രാസ സംയുക്തങ്ങൾ) ഇവയിൽ അടങ്ങിയിരിക്കുന്നു. ഫിൽട്ടർ ചെയ്യാത്ത കാപ്പിയും ഫ്രഞ്ച് പ്രസ് കോഫിയും കൊളസ്‌ട്രോളിന്റെ അളവ് ഉയർത്തിയേക്കാം. അതേസമയം ഇൻസ്റ്റന്റ് കോഫിയും ഫിൽട്ടർ കോഫിയും കൊളസ്‌ട്രോളിന്റെ അളവ് ഉയർത്താനുള്ള സാധ്യത കുറവാണ്,” മുംബൈയിലെ ഫാട്ടിയ ഹോസ്പിറ്റലിലെ ഡോ.സമ്രാട്ട് ഷാ പറഞ്ഞു.

നാലാഴ്ച 5 കപ്പ് കാപ്പി/ദിവസം കുടിക്കുന്നത് രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് 6 മുതൽ 8 ശതമാനം വരെ വർധിപ്പിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ടെന്ന് ഡോ.ബാനർജി പറഞ്ഞു. അതിനാൽ ദിവസവും ഒന്നോ രണ്ടോ കാപ്പി എന്ന നിലയിൽ പരിമിതപ്പെടുത്തുക. അമിതമായാൽ ദോഷം ചെയ്യുമെന്ന് ഡോ.പാട്ടീൽ പറഞ്ഞു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Can caffeine increase cholesterol level in the body