/indian-express-malayalam/media/media_files/uploads/2023/01/biriyani1.jpg)
ബിരിയാണിയോടുള്ള ഇന്ത്യക്കാരുടെ പ്രിയം ലോകപ്രശസ്തമാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വ്യത്യസ്ത രുചികളിലുള്ള ബിരിയാണി ലഭ്യമാണ്. അതിൽതന്നെ ഏറ്റവും പ്രശസ്തമായവയിൽ ഒന്ന് ഹൈദരാബാദി ബിരിയാണിയാണ്. എന്നാൽ, പലരുടെയും ഇഷ്ട വിഭവമായ ബിരിയാണി ആരോഗ്യത്തിന് നല്ലതാണോയെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?.
ആഫ്രിക്കൻ ജേണൽ ഓഫ് ഫുഡ് സയൻസ് ആൻഡ് ടെക്നോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം, ഹൈദരാബാദി ബിരിയാണി ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് കണ്ടെത്തി. ലോകപ്രശസ്തമായ ഹൈദരാബാദി ബിരിയാണി അരി, പച്ചക്കറികൾ, മുട്ട, മാംസം എന്നിവയ്ക്കൊപ്പം വ്യത്യസ്തമായ സുഗന്ധവ്യഞ്ജനങ്ങളും കൊണ്ട് സമ്പുഷ്ടമാണ്. ഒരു സമ്പൂർണ ഭക്ഷണമായതിനാൽ ഇതിന് ഉയർന്ന പോഷകമൂല്യങ്ങളും ആരോഗ്യ ഗുണങ്ങളുമുണ്ടെന്ന് പഠനം പറയുന്നു. ഹൈദരാബാദി ബിരിയാണിയുടെ ചില പ്രധാന ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
- ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ്
മഞ്ഞൾ, ജീരകം, കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, കുങ്കുമപ്പൂവ് എന്നിവയുൾപ്പെടെ നിരവധി സുഗന്ധവ്യഞ്ജനങ്ങൾ ബിരിയാണിയിൽ അടങ്ങിയിരിക്കുന്നു. ഈ സുഗന്ധവ്യഞ്ജനങ്ങളിൽ ഓരോന്നും ആന്റിഓക്സിഡന്റുകളാൽ നിറഞ്ഞിരിക്കുന്നു. ഇവ നമ്മുടെ ആന്തരിക അവയവങ്ങൾക്ക് ഗുണം ചെയ്യും.
- ദഹനത്തെ സഹായിക്കുന്നു
മഞ്ഞളും കുരുമുളകും ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും വയർ വീർക്കുന്നത് തടയുകയും ചെയ്യുന്നു. ഇഞ്ചിയും ജീരകവും ശരീരത്തിൽനിന്നും വിഷാംശം ഇല്ലാതാക്കുന്ന പ്രകൃതിദത്ത ആന്റിഓക്സിഡന്റുകളായി പ്രവർത്തിക്കുകയും ദഹന എൻസൈമുകളുടെ പ്രവർത്തനങ്ങളെ വേഗത്തിലാക്കുകയും ചെയ്യുന്നു.
- വീക്കം തടയുന്നു
ജീരകത്തിനും മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്കുമിനും ആന്റി ബാക്ടീരിയൽ, ആന്റി-ഇൻഫ്ലമേറ്ററി, ആന്റി-ട്യൂമർ, ആന്റിവൈറൽ ഗുണങ്ങൾ ഉണ്ട്. കരൾ എൻസൈമുകൾ വർധിപ്പിക്കുന്നതിലും അതുവഴി ശരീരത്തെ വിഷവിമുക്തമാക്കുന്നതിലും കുങ്കുമപ്പൂവിന് വലിയ പങ്കുണ്ട്.
- വിറ്റാമിനുകളാൽ സമ്പുഷ്ടം
ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ബിരിയാണിയെ ആരോഗ്യകരമാക്കുന്നു. ഈ ഭക്ഷണത്തിൽ നല്ല അളവിൽ അലിസിൻ, സൾഫ്യൂറിക് സംയുക്തങ്ങൾ, മാംഗനീസ്, വിറ്റാമിനുകളായ ബി 6, സി, കോപ്പർ, സെലിനിയം എന്നിവ അടങ്ങിയിട്ടുണ്ട്.
- കരളിന്റെ ആരോഗ്യം വർധിപ്പിക്കുന്നു
എല്ലാ സുഗന്ധദ്രവ്യങ്ങളും ചേർന്ന് ഗ്ലൂട്ടത്തിയോൺ (കരൾ ആന്റിഓക്സിഡന്റ് എന്നും അറിയപ്പെടുന്നു) ശരീരത്തിൽ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ഈ സംയുക്തം ആന്തരികാവയവങ്ങളെ വിഷവിമുക്തമാക്കാനും കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us