മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുൾപ്പെടെ വിവിധ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഈന്തപ്പഴം. നാരുകൾ, കാർബോഹൈഡ്രേറ്റ്സ്, ആന്റിഓക്സിഡന്റുകൾ എന്നിവയുടെ നല്ല ഉറവിടം കൂടിയാണവ. പ്രമേഹവും ഇൻസുലിൻ പ്രതിരോധവും ഉള്ള ആളുകൾക്ക് ഈന്തപ്പഴത്തിലെ നിരവധി പോഷകങ്ങളും സംയുക്തങ്ങളും ഗുണം ചെയ്യും.
ഈന്തപ്പഴത്തിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയുണ്ട്. അതിനാൽതന്നെ പ്രമേഹമുള്ളവർക്ക് കഴിക്കാൻ അനുയോജ്യമാണ്. പ്രമേഹമുള്ളവർക്ക് ഒരു സമയം 2-3 ഈന്തപ്പഴം കഴിക്കാവുന്നതാണ്. എന്നിരുന്നാലും, ഒരു വ്യക്തി അവരുടെ ഡോക്ടറുമായി സംസാരിച്ചതിനുശേഷം മാത്രം കഴിക്കുക.
ഈന്തപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ
- കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും
ആരോഗ്യമുള്ള വ്യക്തികൾ പോലും ഈന്തപ്പഴം കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവിലും ഓക്സിഡേറ്റീവ് സമ്മർദ്ദത്തിലും ഗുണം ചെയ്തേക്കുമെന്ന് ഒരു ഇസ്രായേലി പഠനം പറയുന്നു. ഈന്തപ്പഴത്തിൽ കൊളസ്ട്രോൾ അടങ്ങിയിട്ടില്ല. ഇരുമ്പ് കൊണ്ട് സമ്പുഷ്ടമായ ഇവയിൽ വാഴപ്പഴത്തേക്കാൾ കൂടുതൽ നാരുകളുമുണ്ട്.
- എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും
ചെമ്പ്, മഗ്നീഷ്യം, സെലിനിയം, മാംഗനീസ് എന്നിവയുടെ സമ്പന്നമായ ഉറവിടങ്ങളാണ് ഈന്തപ്പഴം. എല്ലുകളെ ആരോഗ്യകരമായി നിലനിർത്തുന്നതിനും അസ്ഥി സംബന്ധമായ അവസ്ഥകൾ തടയുന്നതിനും ഈ പോഷകങ്ങളെല്ലാം പ്രധാനമാണ്.
- മലബന്ധം അകറ്റും
ദിവസവും കുറഞ്ഞത് 20 മുതൽ 35 ഗ്രാം വരെ ഫൈബർ കഴിക്കുന്നത് ദഹനാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് മലം മൃദുവാക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു.
- മസ്തിഷ്ക ആരോഗ്യത്തിന്
തലച്ചോറിലെ ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയിൽ നിന്ന് ഈന്തപ്പഴം സംരക്ഷണം നൽകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈന്തപ്പഴം പതിവായി കഴിക്കുന്നത് ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നു.
- രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കും
ഈന്തപ്പഴത്തിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രക്താതിമർദം നിയന്ത്രിക്കാൻ സഹായിക്കുന്നു. നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നു. ഇത് രക്തസമ്മർദം കുറയ്ക്കാൻ സഹായിച്ചേക്കാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.