സാധാരണയായി മാനസികാരോഗ്യവുമായോ മാനസികാരോഗ്യ വൈകല്യങ്ങളുമായോ ബന്ധപ്പെടുന്ന ആദ്യത്തെ കാര്യം വിഷാദമാണ്. എന്നാൽ സമ്മർദവും ഉത്കണ്ഠയും മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു, ഇത് ഹൃദയാഘാതത്തിന് കാരണമാകും. അതിനാലാണ് മാനസികാരോഗ്യം വളരെ പ്രാധാന്യമർഹിക്കുന്നതും ശരിയായ സമയത്ത് പ്രൊഫഷണൽ മാർഗ്ഗനിർദേശം തേടേണ്ടതും, പ്രത്യേകിച്ച് നിങ്ങൾ ഗർഭിണിയാണെങ്കിൽ.

മാനസികാരോഗ്യ പ്രശ്നങ്ങൾ പരസ്യമായി ചർച്ച ചെയ്യപ്പെടാത്തതിനാൽ, ഈ ദശകത്തിൽ ഗർഭിണികളിൽ മാതൃമരണത്തിന്റെ പ്രധാന കാരണമായി ഇത് മാറിയിരിക്കുന്നുവെന്ന് മുംബൈയിലെ കൊകിലാബെൻ ഹോസ്പിറ്റൽ ആൻഡ് ക്ലൗഡ്നയൺ ഹോസ്പിറ്റലിലെ ഒബ്സ്റ്റട്രീഷ്യനും ഗൈനക്കോളജിസ്റ്റുമായ ഡോ.വൈശാലി ജോഷി പറഞ്ഞു. ഇതിനു ബോധവൽക്കരണം വേണമെന്നും അവർ പറഞ്ഞു.

ഗർഭാവസ്ഥയുടെ മൂന്ന് ഘട്ടങ്ങളായ ഗർഭധാരണം, ഗർഭകാലം, പ്രസവാനന്തരം എന്നിവയിൽ ഒരു സ്ത്രീയുടെ മാനസികാരോഗ്യം അവളുടെ കുഞ്ഞിനെ ബാധിക്കുമോ? ഒരു പ്രധാന ചോദ്യം ഇതാണ്. ഒരു അമ്മയുടെ ശാരീരിക ആരോഗ്യം പോലെ മാനസികാരോഗ്യവും പ്രധാനമാണെന്നാണ് ഡോ.ജോഷി ഇതിനു നൽകിയ മറുപടി.

Read Also: വിരൽ ഞൊടിക്കാറുണ്ടോ? നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

”ഒരു കുഞ്ഞിനെക്കുറിച്ച് ചിന്തിക്കുന്നതിനു മുൻപ് മാനസികാരോഗ്യം പോലെ തന്നെ പ്രധാനമാണ് ശാരീരികവും ഹോർമോൺ ആരോഗ്യവും. ഗർഭധാരണം ഒരു സ്ത്രീയുടെ ശരീരത്തിൽ വളരെയധികം മാറ്റങ്ങൾക്ക് കാരണമാകുന്നു. അതിനാലാണ് ഗർഭധാരണത്തിനു മുൻപ് ഒരു സ്ത്രീയുടെ മാനസികാരോഗ്യം വിലയിരുത്തേണ്ടത്, അങ്ങനെയെങ്കിൽ ശരിയായ രോഗനിർണയവും ആരോഗ്യ സംരക്ഷണവും നൽകാനാകും” അവർ പറഞ്ഞു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഗർണിയായ സ്ത്രീ മരുന്നുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അവയുടെ അളവ് കുറച്ചുകൊണ്ടുവരേണ്ടത് ആവശ്യമാണ്, കാരണം ചിലപ്പോൾ ഈ മരുന്നുകൾ പിഞ്ചു കുഞ്ഞിനെ ബാധിക്കും. അതേസമയം, ഈ മരുന്നുകൾ പൂർണമായും നിർത്താലാക്കാനും പാടില്ല. കാരണം മാനസികാരോഗ്യ പ്രശ്നങ്ങൾ വഷളാകാൻ ഇടയാക്കും.

ചില മരുന്നുകൾ കുഞ്ഞിന്റെ വളർച്ചയെ ബാധിക്കുന്നതിനാൽ, കുഞ്ഞിന്റെ വളർച്ച ഉറപ്പാക്കുന്നതിന് പതിവ് പരിശോധനകൾ നടത്തേണ്ടത് പ്രധാനമാണ്.

ആരെങ്കിലും ഉത്കണ്ഠ അനുഭവിക്കുന്നുണ്ടെങ്കിൽ, ഗർഭധാരണ ഹോർമോൺ ഉത്കണ്ഠ വർധിപ്പിക്കുമെന്നതിനാൽ ആവശ്യമായ മരുന്ന് കഴിക്കേണ്ടതുണ്ട്. ഗർഭാവസ്ഥയിൽ ഒരു സ്ത്രീയുടെ ശരീരം വളരെയധികം മാറ്റങ്ങൾക്ക് വിധേയമാകുന്നത് പരിഗണിക്കുമ്പോൾ, ആശങ്കകളിൽ ശ്രദ്ധിക്കേണ്ടതുണ്ട്.

ഗർഭാവസ്ഥയുടെ മുഴുവൻ കാലയളവിലും, സ്ത്രീയുടെ കുടുംബം സൈക്യാട്രിസ്റ്റുമായി ബന്ധപ്പെടണം, കാരണം മിക്കപ്പോഴും മാനസികാരോഗ്യ പ്രശ്നമുളളവർ തങ്ങൾ വിഷാദത്തിലാണെന്ന് തിരിച്ചറിയാറില്ല. പെട്ടെന്നുളള ഇമോഷണലുകൾക്ക് വിധേയമാകുന്നു. അവർക്ക് ചുറ്റുമുളളവരാണ് ഈ സിഗ്നലുകൾ ആദ്യം തിരിച്ചറിയേണ്ടത്. എത്ര പെട്ടെന്ന് ഇത്തരത്തിലുളള പ്രശ്നങ്ങൾ മനസിലാക്കുന്നുവോ, അത്രയും പെട്ടെന്ന് അവയെ നിയന്ത്രിക്കാനും വേണ്ട ചികിത്സ നൽകാനും കഴിയും.

പ്രസവാനന്തരം സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയമാണ്, കാരണം കുഞ്ഞിന്റെ ഭക്ഷണക്രമം കാരണം ഉറക്കമില്ലായ്മ അടക്കമുളള മറ്റ് പ്രശ്നങ്ങൾക്കിടയാക്കും. ആരോഗ്യവതിയായ ഒരു സ്ത്രീ പോലും പ്രസവശേഷം നിരവധി മാനസിക മാറ്റങ്ങളിലൂടെ കടന്നുപോകുന്നു.

മറ്റൊരു ശ്രദ്ധിക്കേണ്ട കാര്യം, അമ്മ കഴിക്കുന്ന മരുന്നിന്റെ അംശം മുലപ്പാലിലൂടെ കുട്ടികളിലേക്കെത്തിയേക്കാം. അതിനാലാൽ മരുന്നുകളുടെ ഗുണനിലവാരവും സുരക്ഷിതത്വവും പ്രവസവത്തിനു മുൻപേ ചർച്ച ചെയ്യേണ്ടതുണ്ട്.

പോസ്റ്റ്പാർട്ടം ഡിപ്രഷൻ വളരെ നേരത്തെ കണ്ടുപിടിക്കാൻ കഴിയുന്നതും മരുന്നുകളിലൂടെ മാറ്റാൻ കഴിയുന്നതുമാണ്. ഇത് ചികിത്സിച്ചില്ലെങ്കിൽ അമ്മയും കുഞ്ഞും തമ്മിലുളള ബന്ധം വഷളാക്കും. ചിലപ്പോൾ, അവർ പ്രസവാനന്തര വിഷാദരോഗത്തിലേക്ക് പോകാം, ഇത് കുട്ടിയെ ശാരീരികമായി ഉപദ്രവിക്കുന്നതിനും ഇടയാക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook