ലോകമെമ്പാടും, ആർത്തവ സമയത്ത് നിരവധി പേർ മെൻസ്ട്രൽ കപ്പുകൾ ഉപയോഗിക്കുന്നു. സാനിറ്ററി പാഡുകൾക്കും ടാംപണുകൾക്കും പകരമുള്ള മെൻസ്ട്രൽ കപ്പുകൾ വീണ്ടും ഉപയോഗിക്കാവുന്നതും പരിസ്ഥിതി സൗഹൃദവുമാണ്.
പക്ഷേ, മെൻസ്ട്രൽ കപ്പുകൾ ഉപയോഗിക്കാൻ ഭയപ്പെടുന്നവർ ഇപ്പോഴുണ്ട്. ഇത് യോനി നാളത്തിനുള്ളിൽ കടത്തുമ്പോൾ എന്ത് സംഭവിക്കും? എങ്ങനെയാണ് ഒരാൾ അതിനെ പുറത്തെടുക്കുന്നത്? ഏറ്റവും പ്രധാനമായി, ഇത് യോനിക്കുള്ളിൽ കുടുങ്ങിപ്പോകാൻ സാധ്യതയുണ്ടോ? തുടങ്ങി നിരവധി ചോദ്യങ്ങൾ പലരെയും അലട്ടുന്നുണ്ട്.
മെൻസ്ട്രൽ കപ്പ് ഉപയോഗവുമായി ബന്ധപ്പെട്ട് പതിവായി ഉയരുന്ന ഈ ചോദ്യങ്ങൾക്കുള്ള ഉത്തരവും ചില മിഥ്യാധാരണകൾ ഇല്ലാതാക്കുകയും ചെയ്തിരിക്കുകയാണ് ഡോ.തനയ. നിങ്ങളുടെ യോനി ഒരു ഓവ് മാത്രമാണ്, തമോഗര്ത്തം അല്ല, അവിടെ എന്തെങ്കിലും നഷ്ടപ്പെടുന്നത് സാധ്യമല്ലെന്നാണ് അവർ പരിഹാസരൂപേണ പറഞ്ഞത്.
യോനിക്കുള്ളിൽ കപ്പ് എങ്ങനെയാണ് കയറ്റുന്നതെന്ന് അവർ വീഡിയോയിൽ കാണിച്ചു. ഗർഭപാത്രത്തിലേക്കുള്ള ഒരു കവാടം പോലെയാണ് യോനിയെന്ന് ഡോക്ടർ പറഞ്ഞു – അതായത്, “ബീജം” ഒഴികെ അന്യമായ ഒന്നും ഗർഭപാത്രത്തിലേക്ക് പ്രവേശിക്കുന്നില്ലെന്ന് അവർ വ്യക്തമാക്കി. യോനി അവസാനമില്ലാത്ത ഒരു തുരങ്കമല്ലെന്നും, അതിനൊരു വാതിൽ ഉണ്ടെന്നും കപ്പ് അവിടെ നഷ്ടപ്പെടാൻ സാധ്യതയില്ലെന്നും അവർ പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ജോലി അല്ലെങ്കിൽ യാത്ര ചെയ്യുന്ന സമയത്ത് ആർത്തവ വേദന കുറയ്ക്കാൻ ചില ടിപ്സുകൾ