രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്ന ഫ്രക്ടോസും കാർബോഹൈഡ്രേറ്റും ഉയർന്ന അളവിൽ ഉള്ളതിനാൽ പ്രമേഹമുള്ളവർക്ക് പഴങ്ങൾ കഴിക്കാൻ പാടില്ലെന്നത് പരക്കെയുള്ള വിശ്വാസമാണ്. പ്രമേഹ രോഗികൾ പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശിക്കാറുണ്ട്. എന്നാൽ അവ പ്രമേഹ രോഗിയുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
പ്രമേഹമുള്ള ഒരു വ്യക്തിക്ക് പഴങ്ങളുടെ ഒരു കഷ്ണോ, ഒരു ചെറിയ ബൗളിൽ ഫ്രൂട്ട് സലാഡോ കഴിക്കാവുന്നതാണ്. ഇതിൽനിന്നും അധിക പോഷകാഹാരം, നാരുകൾ, വൈറ്റമിൻ സി, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയും ലഭിക്കുന്നു. സസ്യ സംയുക്തങ്ങളായ ഫൈറ്റോകെമിക്കലുകളും ധാതുക്കളും പഴങ്ങളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. പഴം കഴിക്കുന്നത് കാൻസർ, ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
ആപ്പിൾ, ഓറഞ്ച്, മുന്തിരിപ്പഴം, ചെറി, പേരക്ക എന്നിവ ടൈപ്പ്-2 പ്രമേഹം കുറയ്ക്കാൻ വളരെ ഉപയോഗപ്രദമാണ്. ബ്ലൂബെറിയും സ്ട്രോബെറിയും ആന്റി ഓക്സിഡന്റുകൾ, വിറ്റാമിൻ സി, കെ, നാരുകൾ, പൊട്ടാസ്യം, മാംഗനീസ് എന്നിവ ശരീരത്തിന് നൽകുന്നു. തക്കാളിയിൽ വിറ്റാമിൻ സി, ഇ, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
എല്ലാ പഴങ്ങളും പ്രമേഹ രോഗികൾക്ക് ഒരുപോലെ പ്രയോജനകരമല്ല. ബോട്ടിലുകളിലുള്ള പഴങ്ങളിലും പഴച്ചാറുകളിലും പഞ്ചസാര ചേർക്കാം. അതിനാൽ, ടിന്നിലടച്ച പഴങ്ങൾ വാങ്ങുമ്പോൾ പഞ്ചസാരയോ മറ്റ് പ്രിസർവേറ്റീവുകളോ ചേർക്കുന്നില്ലെന്ന് ഉറപ്പാക്കണം. പ്രമേഹ രോഗികൾ പഴങ്ങളും മറ്റ് ഉയർന്ന കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങളും തിരഞ്ഞെടുക്കുന്നതിന് മുമ്പ് അവരുടെ ഗ്ലൈസെമിക് സൂചിക (GI) അളവ് പരിശോധിക്കണം.
Read More: പ്രമേഹരോഗികൾക്ക് ഒരു ദിവസം തുടങ്ങാനുള്ള ആരോഗ്യകരമായ ടിപ്സുകൾ
ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് (ഗ്ലൂക്കോസ്) എത്ര വേഗത്തിൽ ഉയർത്തുന്നു എന്നതിന്റെ അളവാണ് ഗ്ലൈസെമിക് സൂചിക (ജിഐ). 28 ജിഐ ഉള്ള എന്തും രക്തത്തിലെ പഞ്ചസാരയുടെ അളവ് ശുദ്ധമായ ഗ്ലൂക്കോസിനേക്കാൾ 28% വർധിപ്പിക്കുന്നു, അതേസമയം 100 ജിഐ ഉള്ളത് ശുദ്ധമായ ഗ്ലൂക്കോസിന്റെ അത്രയും വർധിപ്പിക്കുന്നു.
ജിഐ സ്കോർ കുറഞ്ഞ പഴങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് കൂടുതൽ ഫലപ്രദമാണ്. ഉദാഹരണത്തിന്, അവോക്കാഡോ, സ്ട്രോബെറി, ബ്ലാക്ക്ബെറി, ആപ്പിൾ, പ്ലംസ്, ഗ്രേപ്ഫ്രൂട്ട്, പീച്ച്, ചെറി എന്നിവയിൽ ജിഐ 20-49 (കുറഞ്ഞ) ആണ്. ഈ പഴങ്ങളിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, കുറഞ്ഞ ജിഐ ഉണ്ട്.
ഭക്ഷണത്തിൽ കുറഞ്ഞ ജിഐ ഇനങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും, കാർബോഹൈഡ്രേറ്റുകളുടെ എണ്ണവും ഭാഗത്തിന്റെ വലുപ്പവും ശ്രദ്ധിക്കണം. തണ്ണിമത്തൻ പോലെയുള്ള ചില പഴങ്ങൾക്ക് ഉയർന്ന GI ഉണ്ട്, എന്നാൽ തണ്ണിമത്തന്റെ ഒരു കഷ്ണത്തിൽ കാർബോഹൈഡ്രേറ്റ് വളരെ കുറവാണ്.
അതിനാൽ, ജിഐ അടിസ്ഥാനമാക്കി ആരോഗ്യകരമായ ഭക്ഷണക്രമം തിരഞ്ഞെടുക്കാൻ കഴിയില്ല. എന്നിരുന്നാലും, ഒരു പ്രമേഹ രോഗിക്ക് അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്താത്ത പഴങ്ങൾ/ഭക്ഷണം തിരഞ്ഞെടുക്കാൻ ഇത് സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: പ്രമേഹം നിയന്ത്രിക്കാൻ നിർബന്ധമായും കഴിക്കേണ്ട 7 ഭക്ഷണങ്ങൾ